ബദിയടുക്ക : കാസർകോട് മെഡിക്കൽ കോളേജിൽ ഔട്ട്‌പേഷ്യന്റ് (ഒ.പി.) ചികിത്സ ജനുവരി മൂന്നിന് തുടങ്ങാൻ തിരക്കിട്ട നീക്കം.
ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. എ.റംലാബീവി ചൊവ്വാഴ്ച ഉക്കിനടുക്കയിലെത്തും. നിലവിലുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ഏതൊക്കെ വിഭാഗങ്ങളിലാണ് ഒ.പി. തുടങ്ങേണ്ടതെന്ന് തീരുമാനിക്കാനുമാണ് ഡയറക്ടറുടെ സന്ദർശനം.
ഒ.പി. തുടങ്ങിക്കഴിഞ്ഞാൽ പരിശോധനയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ മരുന്ന് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനകം...
മേൽപ്പറമ്പ്: തമ്പ് മേൽപറമ്പ് ഇൻകാൽ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച എട്ടാമത് നാലപ്പാട് ഫർണിച്ചർ ട്രോഫി 2021സമാപിച്ചു. വാശിയേറിയ ഫൈനൽ മൽസരത്തിൽ ഫാസ്ക്ക് കടവത്ത് സെലക്റ്റഡ് കൊപ്പണക്കാലിനെ പരാജയപ്പെടുത്തി ജേതാക്കളായി. ടൂർണ്ണമെന്റ് ഉൽഘാടനം മേൽപറമ്പ് ഡിവൈഎസ്പി സുനിൽ കുമാർ നിർവ്വഹിച്ചു.
വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും നാലപ്പാട് ഫർണിച്ചർ ഡയറക്ട്ടർ...
കാസർകോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ 11 വയസുള്ള മകൻ മുഹമ്മദ് ഇസ്മയിൽ, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അഞ്ച് വയസുകാരി അമേയ എന്നിവരാണ് മരിച്ചത്.
കർണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മയിലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് അമേയ മരിച്ചത്.
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കൃത്യമായ ചികിത്സ...
ഉപ്പള : മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.43 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതിയായതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു.
മംഗൽപാടി പഞ്ചായത്തിലെ മൂസോടി-അദീക്ക റോഡ് (12.80ലക്ഷം), ബന്തിയോട്-മണിഹിത്തില്ലു റോഡ് (13.5 ലക്ഷം), മീഞ്ച പഞ്ചായത്തിലെ മജീർപള്ള-അഗ്ര റോഡ് (17.5 ലക്ഷം), എന്മകജെ പഞ്ചായത്തിലെ പെർള-കാട്ടുകുക്കെ റോഡ് (25 ലക്ഷം), അഡിയനഡുക്ക-ബക്കിലപദവ് റോഡ് (25 ലക്ഷം),...
കുമ്പള: ആരിക്കാടി കടവത്ത് അൻസാറുൽ മുസ്ലിമീൻ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബുർദ, നാത്, മതപ്രഭാഷണ പരിപാടികൾ ഡിസം. 21,22,23 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ശഹീദ് അറബി വലിയുള്ളാഹി നഗറിൽ വച്ചു നടക്കുന്ന പരിപാടി സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എഫ്.എം.മുഹമ്മദ് അധ്യക്ഷത വഹിക്കും.' ഹാഫിള് അൻവർ...
ദുബായ്: 20-ാമത്തെ വയസില്‍ പാചകക്കാരനായി ദുബായിയില്‍ എത്തിയ റഫീഖിന് സൗഭാഗ്യങ്ങള്‍ സമ്മാനിച്ച് അബുദാബി ടിക്കറ്റ്. 26-ാമത്തെ വയസിലാണ് റഫീഖ് മുഹമ്മദ് അഹമ്മദിനെ ഭാഗ്യദേവത തുണച്ചത്. ചെറുപ്പത്തിലേ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ച യുവാവാണെന്നതിനാല്‍ റഫീഖിന് ഭാഗ്യം ലഭിച്ചതില്‍ ഏവരും ഏറെ സന്തോഷിക്കുന്നുവെന്ന് റഫീഖിനെ അറിയുന്നവരും പറയുന്നു.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടിയിലേറെ രൂപ (10...
വേര്‍ക്കാടി: സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെവി കുഞ്ഞിരാമനെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ ഏരിയാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അബ്ദുല്‍ റസാഖ് ചിപ്പാര്‍, ഡി ബൂബ, സി അരവിന്ദ, ബേബി ഷെട്ടി, എസ് ഭാരതി, ഡി കമലക്ഷ, ബി പുരുഷോത്തമ, ഗീത സമാനി, കെ ചന്ദ്രഹസ ഷെട്ടി, കെ കമലക്ഷ, സാദിഖ് ചെറുഗോളി, നവീന്‍...
ആലപ്പുഴ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ജില്ലയിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി രണ്ട് നേതാക്കളാണ് വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപി ഐ യുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ആർ...
ന്യൂയോർക്ക് : 2026 ഫിഫ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ സ്പെയിനിന് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകകളിലൊന്ന് ലഭിച്ചു. അധികസമയ പോരാട്ടത്തിൽ അർജന്റീനയെ 1-0ന് കീഴടക്കി രണ്ടാം...