മഞ്ചേശ്വരം: ഒളിവില്‍ കഴിയുകയായിരുന്ന വധശ്രമം ഉള്‍പ്പെടെ നാല് കേസുകളില്‍ വാറണ്ടുണ്ടായിരുന്ന പ്രതിയെ മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ ടോണി ജെ മറ്റം അറസ്റ്റ് ചെയ്തു. നയാബസാര്‍ ചെറുഗോളിയിലെ നുഅ്മാന്‍ (28) ആണ് അറസ്റ്റിലായത്. നാല് വര്‍ഷം മുമ്പ് ബേക്കൂറില്‍ വെച്ച് ബൈക്ക് യാത്രക്കാരനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലും മറ്റ് മൂന്ന് കേസുകളിലും നുഅ്മാന്‍ പ്രതിയാണെന്ന് മഞ്ചേശ്വരം പൊലീസ്...
മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 20,50,000 രൂപ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി പി. സന്തോഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10 മണിയോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കുഴല്‍പണം കണ്ടെത്തിയത്....
മംഗളൂരു: ഐഎസ്. (ഇസ്‌ലാമിക് സ്റ്റേറ്റ്) ബന്ധമാരോപിച്ച് മംഗളൂരു സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കളെ ശിവമോഗ പോലീസ് അറസ്റ്റ് ചെയ്‌തു. ഒരാൾ ഒളിവിലാണ്. മംഗളൂരുവിലെ മജു മുനീർ അഹമ്മദ് (22), ശിവമോഗ സിദ്ധേശ്വര നഗറിലെ സയ്യിദ് യാസിൻ (22) എന്നിവരെയാണ് ശിവമോഗ പോലീസ് അറസ്റ്റ് ചെയ്‌തത്. തീർഥഹള്ളി സോപ്പുഗുഡ്ഡെയിലെ ഷരീഖാണ് ഒളിവിലുള്ളത്.
കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും വിശദമായ...
ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 5.250 കിലോ ഗ്രാം വെള്ളി ആഭരണങ്ങളുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശി എ. ഗണേഷിനെ(33)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഓമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക...
ഉപ്പള : മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം.കെ അലി മാസ്റ്റർ കാസർകോട്ട് കുടിയേറി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അധ്യാപനവും പൊതുപ്രവർത്തനവുമായി 50 വർഷം പിന്നിട്ടു.
തളങ്കര പടിഞ്ഞാർ, തെരുവത്ത്, കാവുഗോളി, അടുക്ക്ത്ത്ബയൽ, ഉപ്പള, മംഗൽപാടി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്ത് 2008ൽ വിരമിച്ചു. 2010 മുതൽ അഞ്ച് വർഷം മംഗൽപാടി ഗ്രാമ പഞ്ചായത്ത്...
മഞ്ചേശ്വരം: മോട്ടർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. ആർടി ഓഫിസിൽ നിന്ന് 2000 രൂപയും ഏജന്റിന്റെ കൈവശത്തു നിന്ന് 3000 രൂപയുമാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ദേശീയപാത വഴി കടന്നു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നു സർക്കാരിലേക്ക് അടയ്ക്കേണ്ട വിവിധ...
മൈസൂരു: ചിക്കമഗളൂരുവില്‍ മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ നാലു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ചിക്കമഗളൂരു നിവാസികളായ ഗുരു, പ്രസാദ്, പാര്‍ഥിഭന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്.
ലവ് ജിഹാദ് ആരോപിച്ചാണിവര്‍ വിവാഹം തടഞ്ഞത്. യുവതിയുടെ അമ്മ വിവാഹത്തിന് സമ്മതിച്ചിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകാനുള്ള നടപടികള്‍ക്കിടെ പ്രതികളെത്തി തടയുകയായിരുന്നു. തുടര്‍ന്ന്, യുവാവിനെയും...
കുമ്പള: മണൽക്കടത്തിന് ഉപയോഗിക്കാൻ പുഴയിൽ മുക്കി ഒളിപ്പിച്ച ഏഴ് തോണികൾ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഷിറിയ പുഴയിൽനിന്നാണ് വ്യാഴാഴ്ച രാത്രിയിൽ തോണികൾ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് റഷീദ് കർള, അലി ഒളയം എന്നിവരുടെ പേരിൽ കേസെടുത്തു.
പകൽ പരിശോധന വ്യാപകമായതിനാൽ പോലീസ് പിടികൂടാതിരിക്കാനാണ് തോണികൾ മുക്കിവെച്ചത്. കാസർകോട് ഡിവൈ.എസ്.പി. വി.വി.മനോജിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.
രാത്രിയിൽ ഷിറിയ...
കാസറകോട്: (mediavisionnews.in) ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ മൂന്ന് ഹോട്സ്പോട്ടുകൾ. മംഗൽപ്പാടി, എൻമകജെ, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളെയാണ് ഹോട്സ്പോട് ആയി പ്രഖ്യാപിച്ചത്. അതേസമയം ആരോഗ്യ വകുപ്പിന്റെ കീഴിൽ ജില്ലയിൽ ഹോട്സ്പോട്ടുകൾ ഏതെന്ന് വ്യക്തമല്ല
ജില്ലാ ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച കണക്കുകൾ ക്രോഡീകരിച്ചിട്ടില്ല. ഇന്നലെ മാത്രം 19 പേരെയാണ് തെരുവുനായ കടിച്ചത്.
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...