മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന: കണക്കിൽ പെടാത്ത പണം കണ്ടെത്തി

0
167

മഞ്ചേശ്വരം: മോട്ടർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. ആർടി ഓഫിസിൽ നിന്ന് 2000 രൂപയും ഏജന്റിന്റെ കൈവശത്തു നിന്ന് 3000 രൂപയുമാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

ദേശീയപാത വഴി കടന്നു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നു സർക്കാരിലേക്ക് അടയ്ക്കേണ്ട വിവിധ തുകയിൽ കുറവു വരുത്തുകയും രാത്രിയിൽ ഡ്രൈവർമാരിൽ നിന്നു വ്യാപകമായി കൈക്കൂലി വാങ്ങുകയാണെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ പരിശോധന നടത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളിൽ യാതൊരു പരിശോധനയും നടത്താതെ കടത്തി വിടുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഡ്രൈവർമാരിൽ നിന്നു വാങ്ങുന്ന കൈക്കൂലി പണം ഇടയ്ക്കിടെ എജന്റുമാർ മുഖേന അവിടെ നിന്നു മാറ്റുകയാണു പതിവുരീതിയെന്നും ഇങ്ങനെ മാറ്റുന്ന ഒരു ഏജന്റിൽ നിന്നാണ് 3000 രൂപയും പിടിച്ചെടുത്തതെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തു ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും കെ.വി.വേണുഗോപാൽ പറഞ്ഞു. എഎസ്ഐ വി.ടി.സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ.രഞ്ജിത്കുമാർ, വി.രാജീവൻ, ഡയറി ഡവലപ്മെന്റ് ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടർ സിജോൺ ജോൺസൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here