Tuesday, May 7, 2024

Local News

കുമ്പള ബംബ്രാണയില്‍ ആറ് പേര്‍ക്ക് കുത്തേറ്റു; മൂന്ന് പേരുടെ നില ഗുരുതരം

കുമ്പള: യുവാവിനെ അക്രമിക്കാന്‍ വന്ന സംഘത്തിലെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബംബ്രാണ അണ്ടിത്തടക്കയിലാണ് സംഭവം. ബംബ്രാണയിലെ കിരണ്‍ (29), കാസര്‍കോട് മായിപ്പാടി കുതരപ്പാടി സ്വദേശികളായ ഗുരുരാജ് (23), നവീന്‍ (22), ദിരാജ് (21), ചരണ്‍ (23), പ്രവീണ്‍ (21) എന്നിവരെ ആദ്യം...

മഞ്ചേശ്വരം മണ്ഡലത്തിലെ കെഎസ്ഇബി പ്രവർത്തനങ്ങളുടെ അവലോകനയോഗം നടത്തി

ഉപ്പള ∙ മഞ്ചേശ്വരം മണ്ഡലത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ തയാറാക്കുന്നു. എ.കെ.എം.അഷ്റഫ് എംഎൽഎയുടെ അധ്യക്ഷതയിൽ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണു കെഎസ്ഇബി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ടുള്ള പരാതികളും ചർച്ച ചെയ്തു പുതിയ പദ്ധതികൾ തയാറാക്കാൻ തീരുമാനിച്ചത്. മണ്ഡലത്തിലെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാനായി...

കുമ്പളയിലെ സിപിഎം ബന്ധം; ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി

കാസർകോട്: കുമ്പള പഞ്ചായത്ത് ഭരണസമിതിയിൽ സിപിഎം സഹായത്തോടെയാണ് 2 ബിജെപി അംഗങ്ങൾ സ്ഥിരം അധ്യക്ഷ പദവി നേടിയത് എന്ന ആരോപണവുമായി ജില്ലാ കമ്മിറ്റി അംഗം രാജിവച്ച സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി. ഇന്നലെ ചേർന്ന ബിജെപി കുമ്പള പഞ്ചായത്ത്, മഞ്ചേശ്വരം നിയോജക മണ്ഡലം കോർ കമ്മിറ്റികളുടെ നേതൃയോഗത്തിലാണു വിശദീകരണം ആവശ്യപ്പെട്ടത്.23 അംഗ...

ഹൊസങ്കടിയിലെ ബീഫ് സ്റ്റാളിന് പഞ്ചായത്ത് തടസം നിൽക്കുന്നു; മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഹളം

മഞ്ചേശ്വരം: ബീഫ് സ്റ്റാളിന് പഞ്ചായത്ത് ലൈസൻസ് അനുവദിക്കാത്തതിനെ ചൊല്ലി മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഹളം.ഹൊസങ്കടി ടൗണിൽ ഇരുപത് വർഷത്തിലേറെയായി പ്രവർത്തിച്ചു വരികയായിരുന്ന മൂസക്കുഞ്ഞി എന്നയാളുടെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാൾ ഹൈവേ വികസനത്തിൻ്റെ ഭാഗമായാണ് അൽപ്പം മാറി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് വിശ്വഹിന്ദു പരിഷത്ത് പരാതിയുമായി...

ചന്ദ്രിക ദിന പത്രം ക്യാമ്പയിൻ: കുമ്പള പോലീസ് സ്റ്റേഷനിലും ഹയർ സെക്കൻ്ററി സ്കൂളിലും ഇനി മുതൽ പത്രം

കുമ്പള: ചന്ദ്രിക ദിന പത്രം ക്യാമ്പയിൻ്റെ ഭാഗമായി കുമ്പള പോലീസ് സ്റ്റേഷനിലും,ഗവ:ഹയർ സെകൻ്ററി സ്കൂളിലും വാർഷിക വരിക്കാരായി ഇനി മുതൽ പത്രം ലഭ്യമാകും. വ്യവസായ പ്രമുഖനും കെ എം സി സി നേതാവുമായ ഗഫൂർ എരിയാൽ സ്പോൻസർ ചെയ്ത പത്രം അദ്ധേഹം തന്നെ ആദ്യ കോപ്പി കൈമാറി ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ...

വേഷം മാറിയെത്തി ചൂതാട്ട കേന്ദ്രത്തിൽ മഞ്ചേശ്വരം എസ് ഐയുടെ പരിശോധന; രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരം:(mediavisionnews.in) ചീട്ടുകളി-ഒറ്റനമ്പർ ചൂതാട്ട കേന്ദ്രങ്ങളിൽ വേഷം മാറിയെത്തിയ എസ്.ഐയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. മിയാപദവ്, കൊമങ്കളം, ഹൊസങ്കടി കടമ്പാർ എന്നിവിടങ്ങളിലെ ചീട്ടുകളി കേന്ദ്രങ്ങളിലും ഹൊസങ്കടിയിലെ ഒറ്റനമ്പർ ചൂതാട്ട കേന്ദ്രത്തിലുമാണ് കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്. തിരിച്ചറിയാതിരിക്കാൻ പോലീസ് വേഷം ഒഴിവാക്കി ലുങ്കിയും ടീഷർട്ടും തൊപ്പിയും...

ഉപ്പളയില്‍ ഹിദായത്ത് നഗറില്‍ ആക്രിക്കട കുത്തിത്തുറന്ന് അരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ ആക്രിക്കട കുത്തിത്തുറന്ന് കവര്‍ച്ച. 50,000 രൂപ വിലമതിക്കുന്ന ചെമ്പ്, പിത്തള ഉല്‍പന്നങ്ങള്‍ കവര്‍ന്നു. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്‍സലാമിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലാണ് കവര്‍ച്ച നടന്നത്. കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചെമ്പ്, പിത്തള ഉല്‍പന്നങ്ങള്‍ കവര്‍ന്നതായി അറിയുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ദേശീയപാതാ വികസനം: തലപ്പാടി-ചെങ്കള പാത നിര്‍മാണം ഒക്‌ടോബർ 4ന് തുടങ്ങും

കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമാണ പ്രവൃത്തി കാസർകോട്‌, തളിപ്പറമ്പ്‌ റീച്ചുകളിൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെങ്കള വരെ നാലിനും ചെങ്കള മുതൽ ബാക്കി ഭാഗം 15ഓടെയും പണി തുടങ്ങും. തലപ്പാടിയിൽ നിന്നാണ്‌ നിർമാണം തുടങ്ങുക. സർവീസ്‌ റോഡുകളാണ്‌ ആദ്യം നിർമിക്കുന്നത്‌. ഗതാഗതം ക്രമീകരണത്തിന്‌ സംവിധാനമുണ്ടാക്കിയ ശേഷമാകും ആറുവരി പാത നിർമാണം തുടങ്ങുക. റോഡിന്റെ അതിർത്തികൾ കൃത്യമായി...

സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ മംഗൽപാടി പഞ്ചായത്തിനെ ഉൾപ്പെടുത്തി

ഉപ്പള: സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ മംഗൽപാടി പഞ്ചായത്തിനെ ഉൾപ്പെടുത്തി. സംയോജിത പരിചരണ മുറകൾ സ്വീകരിക്കുന്നതിനായി ഹെക്ടറിന് 25000 രൂപ പ്രകാരം ഒരു കേര ഗ്രാമത്തിന് 62.50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് നൽകുന്നതെന്നു എ.കെ.എം.അഷ്റഫ് എംഎൽഎ അറിയിച്ചു. സംസ്ഥാന വിഹിതം 38 ലക്ഷവും ബാക്കി പഞ്ചായത്ത് വിഹിതവുമാണ്. നാളികേരത്തിന് ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനായി...

ഉപ്പളയില്‍ ദേശീയപാതയോരത്ത് മാലിന്യം തള്ളിയ 40 വാഹന ഉടമകള്‍ക്ക് നോട്ടീസ്

ഉപ്പള: ദേശീയപാതയോരത്ത് മാലിന്യങ്ങള്‍ തള്ളിയ 40 വാഹന ഉടമകള്‍ക്കെതിരെ മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയോരത്ത് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ 40 വാഹന ഉടമകള്‍ക്കെതിരെയാണ് നടപടി. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന് 30 വാഹനങ്ങള്‍ക്കെതിരെ കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിയമിച്ച ആറംഗ...
- Advertisement -spot_img

Latest News

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്. തീപടരുന്നത്...
- Advertisement -spot_img