കുമ്പള: ആരിക്കാടി സ്വദേശി മുംബൈയില്‍ മരിച്ചത് പത്തംഗസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും മകനുമടക്കം മൂന്ന് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ മുംബൈയിലെ നൂറുല്‍ അമീന്‍ റഹ്‌മാന്‍ ഷേഖ്, മകന്‍ മുഹമ്മദ് അലി അമീന്‍ ഷേഖ്, തൊഴിലാളി ആതിക് യൂസഫ് റഹ്‌മാന്‍ എന്നിവരാണ് അറസ്റ്റിലായത്....
ഉപ്പള: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ബായാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബായാര്‍ ഗല്ലിയടുക്കയിലെ നൗഷാദ് (22)ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം എസ്.ഐ.എന്‍ അന്‍സാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഉപ്പളയില്‍ വെച്ച് നൗഷാദ് ഓടിച്ചു വന്ന സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ മയക്കുമരുന്ന്...
മുംബൈ: ഗുണ്ടാസംഘത്തിൻ്റെ ക്രൂരമർദ്ദനമേറ്റ മലയാളി മരിച്ച സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് മുംബൈ പൊലീസ്. കാസർകോട് സ്വദേശി ഹനീഫയെ മർദ്ദിച്ചു കൊന്ന കേസിലാണ് കനത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ മുംബൈ പൊലീസ് കേസെടുത്തത്. കേസിലെ മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ മുംബൈ എംആർഎ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഡിസംബർ ആറിനാണ് ഹനീഫയെ ഗുണ്ടാസംഘം ക്രൂരമായി മർദ്ദിച്ചത്. ഗുരുതര പരിക്കുകളുമായി ആശുപത്രിയിലായ...
ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് പത്ത് ദിവസം നീളുന്ന ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.
ആകാശക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ഹെലികോപ്റ്റര്‍ യാത്ര, ഫ്‌ലോട്ടിങ് ബ്രിഡ്ജ്, റോബോട്ടിക് ഷോ, ചെടികളുടെ പ്രദര്‍ശനം, വ്യത്യസ്തമാര്‍ന്ന രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകള്‍, നിരവധി പ്രദര്‍ശന, വില്‍പ്പന സ്റ്റാളുകള്‍ തുടങ്ങിയവ ഫെസ്റ്റിൽ കാണാം. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന...
മംഗളൂരു : ഓട്ടോറിക്ഷയിൽ എം.ഡി.എം.എ. മയക്കുമരുന്നുമായി സഞ്ചരിക്കുകയായിരുന്ന മഞ്ചേശ്വരം സ്വദേശിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി ദീക്ഷിത് (അപ്പൂസ്-19), ബികാസ്ത ബരേക്കാട് സ്വദേശി ഇർഷാദ് (25) എന്നിവരെയാണ് ബണ്ട്വാൾ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പട്രോളിങ്ങിനിടെ ബിസി റോഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള റോഡിൽ ദീക്ഷിതും ഇർഷാദും സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ്...
ഉപ്പള: മുംബൈ ഹാൻഡ്‍മാസ് ഡിഎൻ റോഡ് മലബാർ റെസിഡൻസി ഹോട്ടൽ നടത്തിവരുന്ന കുമ്പള ആരിക്കാടി സ്വദേശി മുംബയിലെ ഹനീഫ് നാട്ടക്കല്ലിന്റെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎൽഎ മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർ കോവിലിനും ഡിജിപിക്കും കത്തയച്ചു.
ഡിസംബർ ആറിന് രാത്രി ഹോട്ടലുടമയും മുൻപും രണ്ട് കേസുകളിൽ പ്രതിയുമായ വ്യക്തിയുടെ മർദ്ധനമേറ്റ...
കാസർകോട്: പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർകോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്നലെ കുഞ്ഞിന്റെ മുത്തശ്ശി മരിച്ചിരുന്നു. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് അപകടം നടന്നത്. മുറ്റത്ത് സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിലാണ് കുഞ്ഞ് വീണത്....
കാസർകോട് ∙ 19 കാരിയെ ലഹരിമരുന്നു നൽകിയും പ്രലോഭിപ്പിച്ചും വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചേരൂർ പാണലത്തെ ഹമീദ്(ടൈഗർ ഹമീദ് 40), ബദിയടുക്ക പള്ളത്തടുക്ക കടമന ഹൗസിൽ ബാലകൃഷ്ണ(കൃഷ്ണ 64) എന്നിവരെയാണ് വനിത സിഐ പി.ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ...
കാസർകോട്: ഡിസംബർ 24 വൈറ്റ്ഗാർഡ് ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ ശുചീകരിക്കും. ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദു റഹ്‌മാൻ നിർവ്വഹിക്കും. കാസർകോട് മണ്ഡലത്തിൽ ചെങ്കള പി.എച്ച്.സിയും ഉദുമ മണ്ഡലത്തിൽ കളനാട് പി.എച്ച്.സിയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ജില്ലാ...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...