ബേക്കല്‍: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ജനങ്ങള്‍ ഏറ്റെടുത്തതോടെ അടുത്ത വര്‍ഷവും ഫെസ്റ്റ് തുടര്‍ന്ന് കൊണ്ടു പോകാന്‍ ശ്രമിക്കുമെന്ന് ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ചെയര്‍മാനും ഉദുമ എം.എല്‍.എയുമായ സി.എച്ച്. കുഞ്ഞമ്പു പത്രസമ്മേളനത്തില്‍ പറഞ്ഞു. ടൂറിസം മന്ത്രിയും ഇത്തരമൊരു നിര്‍ദ്ദേശം വെച്ച സാഹചര്യത്തില്‍ അടുത്ത വര്‍ഷം മുതല്‍ ബീച്ച് ഫെസ്റ്റിവല്‍ സ്ഥിരം സംവിധാനമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം...
വര്‍ഷങ്ങളായി സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിലും കൊവിഡ് കാലത്താണ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സിനിമാപ്രേമികള്‍ കൂടുതലായി എത്തിയത്. ലോകമാകെ തിയറ്റര്‍ വ്യവസായം തകര്‍ച്ച നേരിട്ട കൊവിഡ് കാലം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വളര്‍ച്ചയ്ക്കുള്ള വെള്ളവും വളവും നല്‍കി. സാറ്റലൈറ്റ് റൈറ്റിന് പുറമെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് മറ്റൊരു വരുമാന സ്രോതസ് കൂടി തുറന്നുകൊടുക്കുകയും ചെയ്തു ഈ മാറ്റം. തിയറ്ററുകളിലേതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളില്‍...
കുമ്പള: മണല്‍വേട്ടക്കിറങ്ങിയ പൊലീസ് സംഘം കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. ഉദുമ എരോല്‍ സ്വദേശികളായ നിഖില്‍ (22), രാജേഷ് (33) എന്നിവരാണ് അറസ്റ്റിലായത്. മണല്‍ക്കടത്ത് പിടികൂടാനായി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് കുമാറും സംഘവും ഇന്നലെ രാത്രി 8 മണിയോടെ ഒളയത്ത്...
കുമ്പള: മെമ്പർഷിപ്പ് ക്യാമ്പനി ൻ്റെ ഭാഗമായി കുമ്പള പഞ്ചായത്ത് 23-ാം വാർഡ് കുമ്പള ടൗൺ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച് ചേർന്ന കൺവെൻഷൻ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു.
മൊയ്നു കുമ്പള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന.സെക്രട്ടറി കെ.വി യൂസഫ്, ഭാരവാഹികളായ ഇബ്രാഹിം ബത്തേരി,അഹ്മദ്...
കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. എരിയാൽ സ്വദേശി മുഹമ്മദ് മർസൂഖ് ആണ് പിടിയിലായത്. കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതി ഓൺലൈനിലൂടെ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയെന്ന് പൊലീസ് വ്യക്തമാക്കി.
കാസർകോട്: ജില്ലയിൽ ദേശീയപാത വികസനത്തിൽ തലപ്പാടി– ചെങ്കള റീച്ചിൽ 25 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായി. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പ്രവൃത്തിയിൽ നാഴികകല്ലാണിത്. 36 .5 കിലോമീറ്റർ ആറുവരി പാതയിൽ പത്തുകിലോമീറ്റർ ടാറിങ് പൂർത്തിയായി.
തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയുള്ള പ്രദേശത്താണ് ടാറിങ് പൂർത്തിയായത്. ഇരുവശത്തുമായി 66 കിലോമീറ്റർ സർവീസ് റോഡിൽ പത്തുകിലോമീറ്ററോളം ടാർ...
മംഗളൂരു: സൂറത്കല്‍ കാട്ടിപ്പളയിലെ ഫാന്‍സി ഷോപ്പ് ഉടമ അബ്ദുള്‍ ജലീലിനെ(45) കടയുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്ന കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൃഷ്ണപുര സ്വദേശി ശൈലേഷ് പൂജാരി (21), ഹെജമാടിയിലെ സവിന്‍ കാഞ്ചന്‍ (24),ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച കാട്ടിപ്പള്ളയിലെ പവന്‍...
മംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്ന നാലുപേരെ ചേലൂർ ചെക്‌പോസ്റ്റിൽ വെച്ച് കൊണാജെ പോലീസ് പിടികൂടി.
ബന്തിയോട് സ്വദേശി മുഹമ്മദ് നൗഫൽ (24), മലപ്പുറം പൊന്നാനി സ്വദേശി ജംഷീർ എം (24), ഉപ്പള മംഗൽപ്പാടി സ്വദേശി മുഹമ്മദ് ബാതീഷ് (37), കാസർകോട് മുട്ടത്തൊടി സ്വദേശി മുഹമ്മദ് അഷ്‌റഫ് (42) എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ നിന്ന് ഉപ്പിനങ്ങാടി,...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...