Local News

നാലപ്പാട് ഫർണിച്ചറിൽ 50 ശതമാനം ഓഫറുകളുമായി ന്യൂ ഇയർ സെയിൽ

ഉപ്പള: ഫർണ്ണിച്ചർ വ്യാപാരരംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള നാലപ്പാട് ഫർണിച്ചർ കാസറഗോഡും ഉപ്പളയിലും ജനുവരി 1 മുതൽ 31 വരെ 50 ശതമാനം വരെ ന്യൂ ഇയർ ഓഫർ ആരംഭിച്ചു. ഗുണമേന്മലയിലും വിലക്കുറവിലും ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ നാലപ്പാട് ഫർണിച്ചർ വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. വലിയ വിലക്കിഴിവുകള്‍, അതിശയകരമായ ഡീലുകള്‍, എളുപ്പത്തിലുള്ള റിട്ടേണുകള്‍, ഇന്‍സ്റ്റാലേഷന്‍ എന്നിവയുള്ള...

ലക്ഷദ്വീപ് അഗത്തി കൂട്ടായ്മയുടെ എക്‌സല്ലന്റ് അവാര്‍ഡ് എബി കുട്ടിയാനത്തിന്

ലക്ഷദ്വീപ് അഗത്തി കൂട്ടായ്മ നല്‍കുന്ന എക്‌സല്ലന്റ് അവാര്‍ഡ് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എബി കുട്ടിയാനത്തിന് നല്‍കും. സാഹിത്യ, ജീവകാരുണ്യ മാധ്യമ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ജനുവരി രണ്ടാം വാരം ലക്ഷദ്വീപ് അഗത്തിയില്‍ നടക്കുന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ബുസര്‍ ജംഹാര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഉപ്പളയിലെ ഗുണ്ടാസംഘങ്ങളെ ഒതുക്കി; ലഹരി മാഫിയക്കെതിരെ പിടിമുറുക്കി മഞ്ചേശ്വരം പൊലീസ്

ഉപ്പള: ഉപ്പളയിലും പരിസരത്തും അടിക്കടി നടന്നിരുന്ന ഗൂണ്ടാ വിളയാട്ടം കര്‍ശന നടപടിയെ തുടര്‍ന്ന് ഒതുങ്ങിയതോടെ മയക്കുമരുന്ന് മാഫിയകളെ ഒതുക്കാനും പൊലീസ് നടപടി തുടങ്ങി. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് നടത്തിയത്. രണ്ട് സ്‌കൂട്ടറുകളിലായി കടത്തിയ 53 ഗ്രാം എം.ഡി.എം.എ യുമായി അഞ്ചുപേരെയാണ് പൊലീസ് പിടിച്ചത്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ്...

തളങ്കര മാലിക് ദീനാര്‍ ഉറൂസിന് ജനുവരി അഞ്ചിന് തുടക്കമാവും

കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിര്‍ദ്ദേശപ്രകാരം ഹിജ്റ 22ല്‍ കേരളത്തിലെത്തി ഇസ്ലാം മതത്തിന്റെ ആഭിര്‍ഭാവത്തിന് തുടക്കം കുറിച്ച ഹസ്രത്ത് മാലിക് ദീനാറിന്റെ (റ) പേരില്‍ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടത്തിവരാറുള്ള ഉറൂസ് പരിപാടി 2023 ജനുവരി അഞ്ച് മുതല്‍ 15 വരെ കൊണ്ടാടപ്പെടുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉറൂസിന് വേണ്ടി...

റോഡ്,മാലിന്യ പ്രശ്നങ്ങളിലല്ല, ലവ് ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ; ബി.ജെ.പി പ്രവര്‍ത്തകരോട് നളീന്‍ കട്ടീല്‍

മംഗളൂരു: വിവാദ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി എം.പി നളീന്‍ കുമാര്‍ കട്ടീല്‍. റോഡ് വിഷയത്തിലും മാലിന്യ പ്രശ്നങ്ങളിലുമല്ല ലവ് ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന എം.പിയുടെ വാക്കുകളാണ് വിവാദത്തിന് തിരി കൊളുത്തിയത്. തിങ്കളാഴ്ച മംഗളൂരുവിലെ 'ബൂത്ത് വിജയ അഭിയാന' പരിപാടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ലോക്‌സഭാ എം.പി ഇക്കാര്യം...

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഉപയോഗപ്പെടുന്നില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ

ഉപ്പള ∙ മൂസോടിയിൽ നിർമിച്ച മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഉപയോഗപ്പെടുന്നില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ.  ഉദ്ഘാടനം നടത്തി 2 വർഷമായിട്ടും ബോട്ടുകൾക്കും, ചെറുതോണികൾക്കും അകത്തു കടക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നാണ് തൊഴിലാളികളുടെ പരാതി.  മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണ പ്രവൃത്തി 2014–ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു ഉദ്ഘാടനം നടത്തിയത്. പിന്നീട് നിർമാണ പ്രവൃത്തി പൂർത്തിയാക്കി 2020–ൽ മുഖ്യമന്ത്രി പിണറായി...

കുമ്പളയില്‍ ഹോള്‍സെയില്‍ ഷോപ്പ്‌ കുത്തിത്തുറന്ന്‌ 1.80 ലക്ഷം രൂപ കവര്‍ന്നു

കുമ്പള: നാടും നഗരവും പുതുവത്സരാഘോഷ രാവില്‍ ഉറങ്ങിക്കിടക്കവെ കുമ്പള ടൗണില്‍ വന്‍ കവര്‍ച്ച. കുമ്പള- ബദിയഡുക്ക റോഡിലെ വ്യാപാര ഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ സ്റ്റോറിലാണ്‌ കവര്‍ച്ച. കുമ്പളയിലെ എം എ അബ്‌ദുല്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ കട. പതിവുപോലെ ഇന്നലെ രാത്രിയിലും കടയടച്ച്‌ പോയതായിരുന്നു. ഇന്നു രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ്‌ കടയുടെ ഷട്ടറിന്റെ പൂട്ട്‌കുത്തിത്തുറന്ന...

വിദ്യാർഥിയെ കഞ്ചാവിന് അടിമയാക്കി; ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പ്രലോഭിപ്പിച്ച് കഞ്ചാവിന് അടിമയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഴിഞ്ഞ വളപ്പിലെ ശ്യാമിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 6 മാസം മുൻപ് കുട്ടിയെ വീട്ടിലെ ടാങ്ക് വൃത്തിയാക്കാൻ എന്ന പേരിൽ വിളിച്ചു വരുത്തിയാണു പ്രതി കഞ്ചാവ് നൽകിയത്. നിരന്തരം വാട്സാപ്പിൽ സന്ദേശം അയച്ചു ബന്ധം പുതുക്കി....

പുതുവർഷ ആഘോഷം:ഉപ്പളയിലും മഞ്ചേശ്വരത്തും എംഡിഎംഎയുമായി 5 പേർ അറസ്റ്റിൽ

മഞ്ചേശ്വരം ∙ പുതുവർഷ ആഘോഷ വിപണി ലക്ഷ്യമാക്കി സ്കൂട്ടറുകളിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 55.2 ഗ്രാം എംഡിഎംഎയുമായി രണ്ടിടങ്ങളിൽ നിന്നായി കർണാടക സ്വദേശികളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടുറുകളും കസ്റ്റഡിയിലെടുത്തു. കർണാടക ബണ്ട്വാൾ സ്വദേശികളായ കലന്തർഷാഫി (28), ബഷീർ (27), മംഗളൂരു തൊക്കോട്ട് തലപ്പാടി കോട്ടക്കാറിലെ അക്ഷയ് (27), പ്രീതം (28),...

കാസർഗോഡ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം, നാല് പേർക്ക് പരിക്ക്

കാസർഗോഡ് : കാസർഗോഡ് പാലാ വയൽ സെന്റ് ജോൺസ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. എട്ട് മണിയോടെയാണ് അപകടമുണ്ടായത്. നാല് പേരുടെയും കാലിന് ആണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. ഇവ‍രെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img