Local News

അഞ്ജുശ്രീയുടെ മരണം യുവാവ് മരിച്ചതിന്റെ നാൽപ്പത്തിയൊന്നാം ദിനം, പെൺകുട്ടിയുടെ മരണത്തിന് പിന്നിലെന്ത്? കത്തിലെ വിവരങ്ങൾ പുറത്ത്‌

കാസർകോട്: കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ (19) മരണം ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. ശരീരത്തിൽ എലിവിഷത്തിന്റെ അംശം എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽലാബിലേക്ക് അയച്ചു. ഇതിന്റെ റിപ്പോർട്ട് കിട്ടുന്നതോടെ മരണകാരണം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. അഞ്ജുശ്രീ എഴുതിയതെന്ന് സംശയിക്കുന്ന, വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ് മേൽപറമ്പ് പൊലീസ്...

കാസർകോട്ടെ അഞ്ജുശ്രീയുടെ ഒപ്പം ഭക്ഷണം കഴിച്ചവർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതെങ്ങനെ ? ദുരൂഹത നീക്കാൻ പൊലീസ്

കാസർകോട് : പെരുമ്പള ബേനൂരിൽ മരിച്ച അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ കൂടുതൽ അന്വേഷണവുമായി പൊലീസ്. അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ചവരിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടായതിന്റെ കാരണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം....

ഒലീവ് ബംബ്രാണയെ ഇവർ നയിക്കും

കുമ്പള :ഒലിവ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ബംബ്രാണ 8/01/2023 ഞായറാഴ്ച്ച രാത്രി ക്ലബ്ബിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഹനീഫ് കെ.വി, സെക്രട്ടറിയായി റഹിം. കെ.കെ, ട്രഷറ റായി തഫ്സീർ നെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മുനാസ്, അലി പട്ട ജോയിന്റ് സെക്രട്ടറി, ഹംറാസ് റസ്സാക്ക് ഇശൽ വർക്കിംങ്ങ്...

വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് സ്വദേശി കിരണ്‍ രാജ് ഷെട്ടി (24), നീല്‍ കിഷോരിലാല്‍ റാംജിഷാ (35) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്ന് മംഗളൂരുവിലേക്ക് കൊണ്ടുവന്ന കഞ്ചാവ് കെഎല്‍ 14 ഡബ്ല്യു 2182 നമ്പര്‍ ആള്‍ട്ടോ കാറില്‍ കാസര്‍കോട്ടേക്ക് കടത്താനുള്ള...

അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം: വിഷം എങ്ങനെ ഉള്ളില്‍ ചെന്നു?; പെണ്‍കുട്ടിയുടെ വീട്ടില്‍ പരിശോധന; മൊബൈല്‍ ഫോണടക്കം കസ്റ്റഡിയില്‍ എടുത്തു

കാസര്‍കോട്ടെ അഞ്ജുശ്രീ പാര്‍വ്വതി മരിച്ചത് ഭക്ഷ്യവിഷബാധയ കാരണമല്ല വിഷം ഉള്ളില്‍ ചെന്നാണ് എന്ന് സ്ഥിരീകരിച്ചതോടെ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. ഇന്നലെ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കം കസ്റ്റഡിയില്‍ എടുത്തു. വിഷം എങ്ങനെ ഉള്ളില്‍ ചെന്നു, എന്താണ് കാരണം? തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. ആന്തരിക...

ആന്തരികാവയവങ്ങളിൽ വിഷാംശത്തിന്‍റെ സാന്നിധ്യം’; അഞ്ജുശ്രീയുടെ മരണത്തില്‍ പൊലീസ്

കാസര്‍കോട്: ബേനൂരിലെ അഞ്ജുശ്രീ പാർവ്വതി(19)യുടെ മരണം ഭക്ഷ്യ വിഷബാധ കാരണമല്ലെന്ന് സ്ഥിരീകരിച്ച് കാസർഗോഡ് ജില്ലാ പൊലീസ് മേധാവി എസ്.പി വൈഭവ് സക്സേന. ആന്തരികാവയവങ്ങളിൽ വിഷാംശത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതായും ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ചില തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രാഥമിക നിഗമനത്തിൽ എത്തിയതായും രാസപരിശോധനാ ഫലം ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും...

കാസർഗോഡ് അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്

കാസർഗോഡ്: അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിൽനിന്നുള്ള വിഷം അല്ലെന്നാണ് ഫൊറൻസിക് സർജന്റെ നിഗമനം. വിഷം ഏതെന്ന് കണ്ടെത്താൻ വിദഗ്ധപരിശോധന. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി...

അഞ്ജുശ്രീയുടെ മരണം; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ കൃത്യസമയത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ലെന്നാണ് കണ്ടെത്തല്‍. അഞ്ജുശ്രീ മരിച്ചത് സംബന്ധിച്ച് വ്യക്തത വരുത്താനായി കെമിക്കല്‍ അനാലിസിസ് പരിശോധന നടത്തും. പെണ്‍കുട്ടി രണ്ട് പ്രാവശ്യം ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ്...

‘തലേന്ന് വാങ്ങിയ കുഴിമന്തി അഞ്ജുശ്രീ പിറ്റേന്നും കഴിച്ചു’; വെളിപ്പെടുത്തലുമായി സഹോദരി

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി കുഴിമന്തി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 31നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് അഞ്ജുശ്രീയും സുഹൃത്തുക്കളും ഓൺലൈനായി കുഴിമന്തി ഓർഡർ ചെയ്ത് കഴിച്ചത്. ഇതേഭക്ഷണം അഞ്ജുശ്രീ പിറ്റേന്നും കഴിച്ചതായി സഹോദരി അനുശ്രീ വെളിപ്പെടുത്തി. താനുൾപ്പെടെ നാലുപേർ...

അഞ്ജുശ്രീയുടെ മരണം; അൽ റോമൻസിയ ഹോട്ടലിലേക്ക് ബിജെപിയുടെ പ്രതിഷേധം

കാസർ​ഗോഡ് : കാസർ​ഗോഡ് പെൺകുട്ടിയുടെ മരണത്തിനിടയാക്കിയ ആഹാരം നൽകിയ അൽ റോമൻസിയ ഹോട്ടലിലേക്ക് ബിജെപിയുടെ പ്രതിഷേധം. സ്ത്രീകളടക്കമുള്ള പ്രവ‍ത്തകർ മുദ്രാവാക്യമുയ‌ർത്തി ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ചു. ഇവരെ പൊലീസ് എത്തി നീക്കി. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് മേൽപറമ്പ് ഇൻസ്പെക്ടർ ഉത്തംദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു....
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img