മഞ്ചേശ്വരം: മിയപദവിൽ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. മിയപദവ് സ്വദേശികളും മംഗളൂരു ശ്രീദേവി കോളജിലെ വിദ്യാർത്ഥികളുമായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്.
സ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
കാസര്‍കോട് പരവനടുക്കം തലക്ലായി ബേനൂര്‍ ശ്രീനിലയത്തില്‍ അഞ്ജുശ്രീ പാര്‍വതി (19) മരിച്ചത് എലിവിഷം ഉള്ളില്‍ ചെന്നാണെന്ന് രാസപരിശോധനാഫലം. കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ ചെന്നതാണ് മരണത്തിനിടയാക്കിയതെന്ന് കോഴിക്കോട് റീജണല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായാണ് സൂചന.
പൊലീസ് അഞ്ജുശ്രീയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് കൈമാറി. സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ...
മംഗളൂരു: മയക്കുമരുന്ന് ഉപയോഗത്തിനും വിൽപന നടത്തിയതിനും മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ. ഇവരിൽ അഞ്ച് പേർ പുരുഷന്മാരും നാല് പേർ സ്ത്രീകളുമാണ്. അത്താവാരയിലെ സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറും കാസർഗോഡ് സ്വദേശിയുമായ സെമീർ, കാസർഗോഡ് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി നാദിർ സിറാജ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഡൽഹി, എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ, ഡെന്റൽ...
കാസർകോട് ∙ കോവിഡ് കാലത്ത് ടാറ്റ ട്രസ്റ്റിന്റെ 60 കോടിയും സംസ്ഥാന സർക്കാരിന്റെ 15 കോടിയോളം രൂപയും ചെലവഴിച്ചു പ്രവർത്തനമാരംഭിച്ച ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി ഒരു ചികിത്സാ കേന്ദ്രമായി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. കെട്ടിടത്തിൽ ധാരാളം പ്രശ്നങ്ങളുണ്ട്. മേൽക്കൂര ചോർന്നൊലിക്കുന്ന നിലയിലാണ്....
ഉപ്പള : ഹെൽത്തി കേരളയുടെ ഭാഗമായി മംഗൽപ്പാടി താലൂക്ക് ആസ്പത്രി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ഉപ്പള കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ഹരീഷ്, ഒ. ഹരീഷ്, എം. സുരേന്ദ്രൻ എന്നിവർ നേതൃത്വം...
കാസർകോട് : നിയമവിരുദ്ധമായി ദേശീയ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ കട്ടൗട്ടുകളും, ബോർഡുകളും, കൊടി തോരണങ്ങളും, ബാനറുകളും ഇവ സ്ഥാപിച്ച വ്യക്തികൾ / സ്ഥാപനങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണം. ഇല്ലെങ്കിൽ കോടതി നിർദ്ദേശപ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ ആന്റ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
കാസർകോട് : ക്ലീൻ കേരള കമ്പനി വഴി ജില്ലയിൽനിന്ന് പോയവർഷം 1092.2 ടൺ അജൈവ മാലിന്യം നീക്കംചെയ്തപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പാഴ്വസ്തുക്കൾ തരംതിരിച്ചെടുത്ത ഹരിതകർമസേനാംഗങ്ങൾക്ക് ലഭിച്ചത് 28.52 ലക്ഷം രൂപ. പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ മാത്രം 375 ടണ്ണാണ് നീക്കിയത്. ഗ്ലാസ് മാലിന്യം 76.69 ടണ്ണും മൾട്ടി ലെയർ പ്ളാസ്റ്റിക് (എം.എൽ.പി.) മാലിന്യം 27.344 ടണ്ണും...
കാസര്‍ഗോട്ടെ അഞ്ജുശ്രീയുടെ മരണത്തെ തുടര്‍ന്ന് അല്‍ റൊമാന്‍സിയ ഹോട്ടലിനെതിരെ നടന്ന അതിക്രമത്തില്‍ നിയമ നടപടിക്കൊരുങ്ങി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍. ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് അസോസിയേഷന്റെ നിലപാട്.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അല്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ നിലവിലെ നടപടികള്‍ അവസാനിപ്പിച്ച് ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...