Latest news

28 കിമീ മൈലേജുള്ള ഈ വണ്ടിയുടെ വില നിശബ്‍ദമായി കൂട്ടി ടൊയോട്ട!

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിന്റെ വില നിശബ്‍ദമായി വർധിപ്പിച്ചു. ടൊയോട്ട ഹൈറൈഡറിന്‍റെ ഹൈബ്രിഡ് വേരിയന്‍റുകള്‍ക്ക് 50,000 രൂപ വില കൂടി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ മിഡ്-സൈസ് എസ്‌യുവിയുടെ നോൺ-ഹൈബ്രിഡ് വേരിയന്റുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പുതിയ വിലയും പഴയ വിലയും തമ്മിലുള്ള...

രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട് ഫോൺ ഉപയോ​ഗം; ‌യുവതിക്ക് കാഴ്ച നഷ്ടമായി, ചികിത്സയിലൂടെ വീണ്ടെടുത്തു

ഹൈദരാബാദ്: രാത്രിയിലെ ഫോൺ ഉപയോ​ഗം കാരണം ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ച യുവതിയുടെ കാഴ്ച ശക്തിയാണ് നഷ്ടപ്പെട്ടതെന്ന് ഡോക്ടർമാരെ ഉ​ദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഹൈദരാബാദിൽ പ്രാക്ടീസ് ചെയ്യുന്ന ന്യൂറോളജിസ്റ്റായ ഡോ. സുധീറാണ് വിവരം ട്വിറ്ററിൽ കുറിച്ചത്. രാത്രിയിൽ ഇരുട്ടുമുറിയിൽ സ്‌മാർട്ട്‌ഫോൺ...

ബൗളിംഗിനിടെ വിരലില്‍ എന്തോ ഉരച്ച് ജഡേജ? വൈറലായി വീഡിയോ, ആരോപണവുമായി ഓസീസ് മുന്‍ നായകന്‍

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനം അഞ്ച് വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ തന്‍റെ പേരിലാക്കിയപ്പോള്‍ വിവാദം. മത്സരത്തിനിടെ ജഡേജ വിരലില്‍ കൃത്രിമം നടത്തിയതായാണ് ട്വിറ്ററില്‍ പലരും വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിക്കുന്നത്. സഹതാരം മുഹമ്മദ് സിറാജ് എന്തോ കൈമാറുന്നതും ജഡേജ അതുപയോഗിച്ച് വിരലില്‍ ഉരയ്ക്കുന്നതും കാണാം എന്നാണ് ഒരുപറ്റം ആരാധകരുടെ വാദം....

തർക്കത്തിനിടെ കുത്തേറ്റ് സഹോദരൻ മരിച്ചു, കേസിൽ പ്രതി മലയാളി, 36 വർഷത്തിന് ശേഷം സുപ്രീംകോടതി തീർപ്പ്, ജയിൽമോചനം

ദില്ലി: നിലവിൽ ഛത്തീസ്‌ഗഢിലെ ദത്തേവാഡിൽ ( പഴയ മധ്യപ്രദേശിൽ) 1987 ലാണ് കേസ് ആസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതിയായ വിക്രമൻനായരും  കൊല്ലപ്പെട്ട സഹോദരൻ  വിജയകുമാറും ദത്തേവാഡിലെ ബൈക്കുന്തപൂരിലാണ് ജോലി ചെയ്തിരുന്നത്. 1987 സെപ്തംബർ 14 -ന് റാം നരേഷ് എന്ന വ്യക്തിയുടെ ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം നടക്കുന്നത്.  കടയിൽ എത്തിയ  ഇരുവരും തമ്മിൽ...

13 പവന്റെ മാല കടത്തിയാല്‍ 5000 രൂപ; സ്വര്‍ണ്ണക്കടത്തില്‍ ഏറ്റുമുട്ടല്‍; 11 പേര്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: വിദേശത്തുനിന്നു സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയ സംഘങ്ങളില്‍പ്പെട്ട 11 പേരെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു. വിദേശത്തുനിന്ന് 13 പവന്‍ മാല കടത്തിക്കൊണ്ടുവന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷമീന്‍, ഇയാളുടെ സുഹൃത്തുക്കളും കൊല്ലം സ്വദേശികളുമായ അമല്‍ഷാ, സല്‍മാന്‍, അല്‍ത്താഫ്, സഹല്‍ മുഹമ്മദ്, മുഹമ്മദ് നസീം, കോഴിക്കോട് താമരശ്ശേരി സ്വദേശികളായ രജനീഷ്, മുഹമ്മദ് ഫൈസല്‍, അന്‍സാര്‍, അനീഷ്,...

ഇനി കൂടുതൽ സുരക്ഷ; സ്വിഫ്റ്റിൽ സ്റ്റെബിലിറ്റി കൺട്രോൾ സ്റ്റാന്റേർഡ് ആക്കി മാരുതി

സുരക്ഷയുടെ പേരിൽ ഏറെ പഴി കേൾക്കുന്ന വാഹന നിർമാതാക്കളാണ് മാരുതി സുസുകി. ക്രാഷ് ടെസ്റ്റുകളിൽ മാരുതി വാഹനങ്ങളുടെ പ്രകടനം പൊതുവേ അത്ര മെച്ചമല്ല എന്നതും സത്യമാണ്. ഇതിന് ചെറിയൊരു പരിഹാരം നിർദേശിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ബെസ്റ്റ് സെല്ലറായ സ്വിഫ്റ്റിൽ പുതിയൊരു സുരക്ഷാ ഫീച്ചർ സ്റ്റാന്റേർഡ് ആക്കിയിരിക്കുകയാണ് മാരുതി സുസുകി. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം അഥവാ ഇ.എസ്.പി സ്റ്റാന്റേർഡ്...

കണ്ണൂരിൽ കാർ കത്തിയതിന്റെ കാരണം കണ്ടെത്തി അ​ന്വേഷണ സംഘം; റിപ്പോർട്ട് സമർപ്പിച്ചു

കണ്ണൂരിൽ യുവദമ്പതിമാര്‍ മരിക്കാനിടയായ കാര്‍ കത്തിയ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം. കണ്ണൂര്‍ ആര്‍.ടി.ഒ.വിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ടില്‍ നൽകിയത്. തീ പിടിക്കാനുള്ള പ്രാഥമിക കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന എയർ...

കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് സ്വർണം കടത്തിയ യുവതി പിടിയിൽ; രഹസ്യ ഭാഗത്ത് ഒളിപ്പിച്ചത് 582 ഗ്രാം സ്വര്‍ണം

കൊച്ചി : കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം ഉണ്ടാക്കിയിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ...

സൗദി അറേബ്യയില്‍ തൊഴിലാളികളോട് വിവേചനം കാണിക്കുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍

റിയാദ്: തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം തൊഴിലുടമ കാണിക്കുകയാണെങ്കിൽ അത് നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിവേചനത്തിന്റെ രൂപത്തില്‍ ലംഘനം നടത്തിയാൽ തൊഴിലുടമയോട് പരാതിപ്പെടാൻ തൊഴിലാളിക്ക് അവകാശമുണ്ട്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഏകീകൃത സംവിധാനത്തിലൂടെ അത് സംബന്ധിച്ച് പരാതി സമർപ്പിക്കാം. പരാതി മന്ത്രാലയം പരിശോധിക്കുമെന്നും ട്വിറ്റർ വഴിയുള്ള...

ഓട്ടത്തിനിടെ സ്റ്റിയറിംഗ് ഊരിപ്പോയി, തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുടുംബം സര്‍വ്വീസില്‍ വീണ്ടും ഞെട്ടി!

നിങ്ങളുടെ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ സ്റ്റിയറിംഗ് വീൽ സ്റ്റിയറിംഗ് കോളത്തിൽ നിന്ന് ഊരിത്തെറിക്കുന്നതിനെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. പല ഡ്രൈവർമാരുടെയും ഏറ്റവും മോശം പേടിസ്വപ്‍നങ്ങളിൽ ഒന്നായിരിക്കാം ഇത്. കാരണം അത്തരം ഒരു തകരാർ ഉയർന്ന വേഗതയിൽ സംഭവിച്ചാൽ തീർച്ചയായും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇപ്പോഴിതാ അത്തരമൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എന്നാല്‍ സ്റ്റിയറിംഗ് വീല്‍ ഊരിത്തെറിച്ചതിന്‍റെ...
- Advertisement -spot_img

Latest News

ഇന്ത്യക്കായി കളിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തു, പക്ഷെ നിരസിച്ചു; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...
- Advertisement -spot_img