28 കിമീ മൈലേജുള്ള ഈ വണ്ടിയുടെ വില നിശബ്‍ദമായി കൂട്ടി ടൊയോട്ട!

0
916

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിന്റെ വില നിശബ്‍ദമായി വർധിപ്പിച്ചു. ടൊയോട്ട ഹൈറൈഡറിന്‍റെ ഹൈബ്രിഡ് വേരിയന്‍റുകള്‍ക്ക് 50,000 രൂപ വില കൂടി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ മിഡ്-സൈസ് എസ്‌യുവിയുടെ നോൺ-ഹൈബ്രിഡ് വേരിയന്റുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പുതിയ വിലയും പഴയ വിലയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം

ടൊയോട്ട ഹൈറൈഡർ പുതിയതും പഴയതുമായ വില – വേരിയന്റ്, പുതിയ വില, പഴയ വില, വ്യത്യാസം എന്ന ക്രമത്തില്‍

S eDrive 2WD ഹൈബ്രിഡ്    15.61 ലക്ഷം രൂപ    15.11 ലക്ഷം രൂപ    50,000 രൂപ
G eDrive 2WD ഹൈബ്രിഡ്    17.99 ലക്ഷം രൂപ    17.49 ലക്ഷം രൂപ    50,000 രൂപ
V eDrive 2WD ഹൈബ്രിഡ്    19.49 ലക്ഷം രൂപ    18.99 ലക്ഷം രൂപ    50,000 രൂപ

അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ മൂന്ന് വേരിയന്റുകളിൽ ടൊയോട്ട ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ വിലവർദ്ധനവിന് ശേഷം എക്‌സ് ഷോറൂം വില 15.61 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ്. ഹൈറൈഡറിന്റെ നോൺ-ഹൈബ്രിഡ് നിയോഡ്രൈവ് വേരിയന്റിന് 10.48 ലക്ഷം മുതൽ 17.19 ലക്ഷം രൂപ വരെ വില വരുമ്പോൾ, അടുത്തിടെ പുറത്തിറക്കിയ സിഎൻജി വേരിയന്റുകൾക്ക് 13.23 ലക്ഷം മുതൽ 15.29 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് കരുത്തേകുന്നത്. ഇത് ഒരു ഇ-സിവി ഗിയര്‍ ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഈ എഞ്ചിൻ 91 ബിഎച്ച്പിയും 122 എൻഎം ടോർക്കും സൃഷ്‍ടിക്കുമ്പോൾ ഇലക്ട്രിക് എൻജിൻ 79 ബിഎച്ച്പിയും 141 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഇതിന്റെ സംയോജിത കരുത്ത് ഉൽപ്പാദനം 114 Bhp ആണ്. കൂടാതെ 27.97 kmpl മൈലേജും അവകാശപ്പെടുന്നു.

എസ്‌യുവിക്ക് 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റും ലഭിക്കുന്നു.  ഇത് 100 bhp ഉം 135 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് എംടി, ആറ് സ്പീഡ് എടി എന്നിവയുമായി ട്രാൻസ്‍മിഷൻ ഘടിപ്പിച്ചിരിക്കുന്നു.  ഓള്‍വീല്‍ഡ്രൈവ് സംവിധാനവും വാഹനത്തിന് ലഭിക്കും. ടൊയോട്ട ഹൈറൈഡറിന്റെ പുതിയ ഇ-സിഎൻജി വേരിയന്റിന് 1.5 ലിറ്റർ കെ-സീരീസ് ബൈ-ഫ്യുവൽ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ സിഎൻജി മോഡിൽ 86.6 ബിഎച്ച്പിയും 121.5 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here