Latest news

ഒരു ക്യാമറ മാസം 300 നിയമലംഘനങ്ങളെങ്കിലും പിടികൂടണം; ക്യാമറയ്ക്കും ടാര്‍ഗറ്റ്

തിരുവനന്തപുരം ∙ റോഡ് ക്യാമറ വഴി പിഴ ഈടാക്കാനും ടാര്‍ഗറ്റ്. ഒരു മാസം ഒരു ക്യാമറ കൊണ്ട് കുറഞ്ഞത് 300 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്നാണ് നിര്‍ദേശം. ഇതോടെ ഒരു മാസം പിഴയില്‍ നിന്നുള്ള വരുമാനം പത്തരക്കോടിയിലേറെയാവും. മോട്ടോര്‍ വാഹനവകുപ്പും–കെല്‍ട്രോണും തമ്മിലുള്ള കരാറിലാണ് പിഴയുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. വാഹനാപകടങ്ങളും മരണങ്ങളും കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് മന്ത്രിമാരെല്ലാം ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍...

വാംഖഡെയിലേത് മുംബൈയുടെ വെറും ജയമല്ല, ഐപിഎല്ലിലെ പുതിയ ചരിത്രം

മുംബൈ: ഐപിഎല്ലിലെ ആയിരാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി മുംബൈ വിജയവഴി കണ്ടെത്തിയപ്പോള്‍ പിറന്നത് ഐപിഎല്ലിലെ പുതിയ ചരിത്രം. മുംബൈ വാംഖഡെ സ്റ്റേഡ‍ിയത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് 214 റണ്‍സ്.  2019ല്‍ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് 198 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു വാംഖഡെയില്‍ ഇതുവരെ പിന്തുടര്‍ന്ന് ജയിച്ച് ഏറ്റവും...

കഞ്ചാവ് കടത്ത്; എസ്ഐയും മകനും ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ആലുവ ∙ കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. ഇക്കഴിഞ്ഞ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടു തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ (56), മകൻ നവീൻ (21), ...

മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. പരാതിക്കാരൻ ഹരജി പിൻവലിച്ചതിനെ തുടർന്നായിരുന്നു നടപടി. മത ചിഹ്നവും പേരുമുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ഹരജി. ഹരജി തള്ളിയ സുപ്രിംകോടതി പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം എന്നും അറിയിച്ചു. ഉത്തർപ്രദേശ് ഷി മുൻ ചെയർമാൻ സയ്യിദ് വസീം റിസ്‌വി സമർപ്പിച്ച റിട്ട് ഹർജിയാണ് ജസ്റ്റിസുമാരായ എംആർ...

സ്ത്രീ ശരീരം അമൂല്യം, അത് മൂടി വയ്ക്കുന്നതാണ് നല്ലത് : സല്‍മാന്‍ ഖാന്‍

ബോളിവുഡിന്റെ പ്രിയ താരമാണ് സൽമാൻ ഖാൻ. പലപ്പോഴും സൽമാൻ നടത്തുന്ന പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. ഷൂട്ടിങ് സെറ്റുകളില്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് നടി പലിക് തിവാരിയോട് സൽമാൻ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. ആപ് കി അദാലത്ത് ഷോയില്‍ രജത് ശര്‍മയോട് സംസാരിക്കുക ആയിരുന്നു സൽമാൻ. ഷര്‍ട്ട്...

‘കര്‍ണാടകയില്‍ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, ബിപിഎൽ കുടുംബത്തിന് ദിവസവും അരലിറ്റർ നന്ദിനി പാൽ സൗജന്യം’

ബെംഗളൂരു:കർണാടകയിൽ 15 ഇന വാഗ്ദാനങ്ങളുമായി ബിജെപി  തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന ഉറപ്പ്. ചിലവ് കുറഞ്ഞ ഭക്ഷണ ശാലകൾ അടൽ ആഹാര കേന്ദ്ര എന്ന പേരില്‍ ആരംഭിക്കും. എല്ലാ ബിപിഎൽ വീടുകൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരില്‍ മാസം തോറും...

35 മുതല്‍ 40 കിമി വരെ മൈലേജ്; പുതിയ സ്വിഫ്റ്റും ഡിസയറും അവതരിപ്പിക്കാൻ മാരുതി

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ശക്തമായ ഹൈബ്രിഡ് കാറായ ഗ്രാൻഡ് വിറ്റാരയെ 2022 സെപ്റ്റംബറിൽ അവതരിപ്പിച്ചു. നിലവിൽ, ഈ ഇടത്തരം എസ്‌യുവി മോഡൽ ലൈനപ്പ് 10.70 ലക്ഷം മുതൽ 19.95 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വില പരിധിയിൽ ലഭ്യമാണ്. 103bhp, 1.5L K15C പെട്രോൾ മൈൽഡ്...

വീണ്ടും നിരോധനം; 14 മൈബൈൽ ആപ്പുകൾക്ക് കൂടി വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പതിനാല് മൊബൈൽ മെസഞ്ചർ ആപ്പുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഐ.എം.ഒ അടക്കമുള്ള ആപ്പുകളാണ് കേന്ദ്രം വിലക്കിയത്. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് ഭീകരർ ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ക്രിപ് വൈസര്‍, എനിഗ്മ, സേഫ്‍വിസ്, വിക്കര്‍മീ, മീഡിയഫയര്‍, ബ്രിയര്‍, ബി ചാറ്റ്, നാന്‍ഡ്ബോക്സ്, കോണിയന്‍, ഐ.എം.ഒ, എലമെന്‍റ്, സെക്കന്‍റ് ലൈന്‍, സാന്‍ഗി,...

‘കാസർകോട്ടെ ജനങ്ങളെ ആക്ഷേപിച്ചു’; ജില്ലയിൽ സിനിമ കേന്ദ്രീകരിക്കുന്നത് ലഹരികണ്ടിട്ടല്ലെന്ന് ഷുക്കൂർ വക്കീൽ

കാസർകോട്: മയക്കുമരുന്ന് ലഭിക്കാൻ എളുപ്പമുള്ളതിനാലാണ് സിനിമകൾക്ക് കാസർകോട് ലൊക്കേഷനായി തെരഞ്ഞെടുക്കുന്നതെന്ന നിർമ്മാതാവ് എം. രഞ്ജിത്തിന്റെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നടനും അഭിഭാഷകനുമായ ഷുക്കൂർ. ജില്ലയിൽ സിനിമ കേന്ദ്രീകരിക്കുന്നത് ലഹരി കണ്ടിട്ടല്ലെന്നും കാസർകോട്ടെ ജനങ്ങളെ മുഴുവൻ ആക്ഷേപിക്കുന്ന പരാമർശമാണ് രഞ്ജിത്ത് നടത്തിയതെന്നും അദ്ദേഹം തുറന്നടിച്ചു. വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എം. രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. സിനിമയിലേക്ക്...

ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു;സിനിമ നടനായ മുന്‍ DySP-ക്കെതിരെ കേസ്

ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ മുൻ ഡിവൈ.എസ്.പി.ക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തു. നടൻ കൂടിയായ വി.മധുസൂദനനെതിരേയാണ് കേസ്. ഹൊസ്ദുർഗ് ബാറിൽ അഭിഭാഷകനുമാണ് ഇദ്ദേഹം. കണ്ണൂർ വിജിലൻസിൽ നിന്നാണ് മധുസൂദനൻ വിരമിച്ചത്. കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽവെച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img