‘കര്‍ണാടകയില്‍ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, ബിപിഎൽ കുടുംബത്തിന് ദിവസവും അരലിറ്റർ നന്ദിനി പാൽ സൗജന്യം’

0
129

ബെംഗളൂരു:കർണാടകയിൽ 15 ഇന വാഗ്ദാനങ്ങളുമായി ബിജെപി  തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന ഉറപ്പ്. ചിലവ് കുറഞ്ഞ ഭക്ഷണ ശാലകൾ അടൽ ആഹാര കേന്ദ്ര എന്ന പേരില്‍ ആരംഭിക്കും. എല്ലാ ബിപിഎൽ വീടുകൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ ധാന്യവും സൗജന്യം. സ്‌കൂളുകൾക്കും കോളേജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കും. 

Also Read:35 മുതല്‍ 40 കിമി വരെ മൈലേജ്; പുതിയ സ്വിഫ്റ്റും ഡിസയറും അവതരിപ്പിക്കാൻ മാരുതി

ആരോഗ്യ പദ്ധതിയിലൂടെ എല്ലാ വാർഡിലും നമ്മ ക്ലിനിക് തുറക്കും. മുതിർന്ന പൗരന്മാർക്ക് വാർഷിക സൗജന്യ മെഡിക്കൽ ചെക്കപ്പ് ഉറപ്പാക്കും. അഭിവൃദ്ധി പദ്ധതിയിലൂടെ കൃഷിയും ടെക്നോളജിയും സംയോജിപ്പിക്കാൻ പദ്ധതി നടപ്പാക്കും. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും, 30,000 കോടി കെ അഗ്രി ഫണ്ട്  നടപ്പാക്കും. ടൂറിസം വികസനത്തിനും, വ്യവസായിക ഇടനാഴികളുടെ വികസനത്തിനുമായി പദ്ധതി നടപ്പിലാക്കും. വർഷം തോറും ബിപിഎൽ കുടുംബങ്ങൾക്ക് 3 പാചകവാതക സിലിണ്ടർ സൗജന്യമായി നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here