ബംഗളൂരു:ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്കെന്ന് സൂചന.ബിജെപി കേന്ദ്ര നേതൃത്വവുമായി ഉടൻ ജെഡിഎസ് നേതൃത്വം ചർച്ച നടത്തിയേക്കും.ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചേക്കുമെന്നാണ് സൂചന.കർണാടകയിൽ നിന്ന് നാല് ലോക്സഭാ സീറ്റുകളിൽ മത്സരിക്കാനാണ് ജെഡിഎസ് നീക്കം.എൻഡിഎയുമായി സഖ്യം ചേർന്ന് മത്സരിച്ചാൽ നാല് സീറ്റുകൾ ആവശ്യപ്പെടും.12-ാം തീയതി നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷ യോഗത്തിൽ ജെഡിഎസ്സിന് ക്ഷണമുണ്ടായിരുന്നില്ല. ഒഡിഷ...
ബെംഗളൂരു: കർണാടകയിലെ ബിജെപി മുന്‍ സർക്കാരിന്റെ ഗോവധ നിരോധന നിയമം സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും വൻ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുന്നുവെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. വാർത്താചാനലായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗോവധ നിരോധന നിയമം പുരോഗതിക്ക് തടസ്സമാണെന്ന നിഗമനം കോൺഗ്രസ് എടുത്തതല്ലെന്നും ബിജെപി സർക്കാരിന്റെ ധനകാര്യ വകുപ്പിന്റെതാണെന്നും അദ്ദേഹം...
മലപ്പുറം: മലപ്പുറം നഗരസഭയ്ക്ക് കീഴിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നിർമാണത്തിനായി ഭൂമി വിട്ടുനൽകി പാണക്കാട് കുടുംബം. ആശുപത്രി നിർമാണത്തിന് ആവശ്യമായ 15 സെന്‍റ് സ്ഥലമാണ് സൗജന്യമായി നൽകിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി.
പാണക്കാട് തോണിക്കടവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് പുതിയ...
ബറേലി (ഉത്തര്‍പ്രദേശ്): യാത്രക്കിടെ രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാനായി ബസ് അഞ്ച് മിനിട്ട് അധികം നിർത്തിയതിനെ തുടർന്ന് ബസ് ഡ്രൈവർക്കും സഹായിക്കും സസ്പെൻഷൻ. യുപി സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (യുപിഎസ്ആർടിസി) ഡ്രൈവറെയും സഹ ഡ്രൈവറെയുമാണ് തിങ്കളാഴ്ച സസ്പെൻഡ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ദില്ലിയിലേക്കുള്ള 'ജൻരത്' എസി ബസാണ് യാത്രക്കാർക്കായി കുറച്ച് നേരം നിർത്തിയത്....
തിരുവനന്തപുരം ∙ സംസ്ഥാനത്ത് റോഡ് ക്യാമറയിൽ നിയമലംഘനത്തിനു കുടുങ്ങിയത് അരലക്ഷത്തോളം പേർ. ക്യാമറ ദൃശ്യങ്ങൾ നോക്കി പിഴയീടാക്കാൻ തുടങ്ങിയ രണ്ടാം ദിനമായ ചൊവ്വാഴ്‌ച 49,317 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് 5 വരെയുള്ള കണക്കാണിത്.
ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് തിരുവനന്തപുരത്താണ്– 8454. കുറവ് ആലപ്പുഴയിൽ– 1252....
തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനായി സ്ഥാപിച്ച എ ഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയിട്ടും പിഴ ഈടാക്കുന്നതിൽ കാലതാമസം. സാങ്കേതിക തകരാർ മൂലം ചെലാൻ അയക്കുന്നത് മുടങ്ങിയതിനാലാണ് പിഴ ഈടാക്കൽ വൈകുന്നത്.
സംസ്ഥാനത്ത് റോഡിലെ എ.ഐ ക്യാമറകൾ ഇന്നലെ മുതൽ പ്രവർത്തനനിരതമായിരുന്നു. 12 മണിക്കൂറിനുള്ളിൽ 38,520 ലംഘനങ്ങളാണ് ക്യാമറ കണ്ടെത്തിയത്. പിഴ നോട്ടീസ് ഇന്നുമുതൽ അയച്ചു തുടങ്ങുമെന്നായിരിന്നു...
ഒന്നര ദശലക്ഷം ഹിന്ദു യുവതികളുടെ വിവരങ്ങൾ ഓൺലൈൻ ഷോപ്പിങ് പോർട്ടലിൽനിന്ന് ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ രാജസ്ഥാൻ സ്വദേശി സഞ്ജയ് സോണി എന്നയാളാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ മേയ് 16നാണ് ‘സൈബർ ഹണ്ട്സ്’ എന്ന ട്വിറ്റർ അക്കൗണ്ടിൽ ഇങ്ങനെയൊരു വിവരം പ്രത്യക്ഷപ്പെട്ടത്. സ്ത്രീകളുടെ ഉൾവസ്ത്രങ്ങൾ വിൽക്കുന്ന സിവാമി...
മലപ്പുറം: പോത്തുകല്ലിൽ തെരുവിൽ പാട്ടുപാടി ആതിര എന്ന പെൺകുട്ടി വൈറലായ വാർത്തകളിൽ തന്നെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പാട്ടു വണ്ടിയുടെ ഉടമ ഫൗസിയ. താൻ അന്ധനായ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ചികിത്സ സഹായം തേടി തെരുവിൽ പാട്ടുപാടുന്നവളാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്‍റെ ഭർത്താവ് അന്ധനല്ല. കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്. നാല്...
കോഴിക്കോട്: പരസ്യത്തിന്റെ പേരിൽ മാതൃഭൂമി പത്രത്തിനെതിരെ വിദ്വേഷപ്രചാരണം. പത്രത്തിന്റെ കീഴിലുള്ള ഇൻഷൂറൻസിന്റെ പരസ്യത്തിലെ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം. നസ്രാണി സൈബർ ആർമി, കേരള നസ്രാണി തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലാണ് പ്രചാരണം.
ലവ് ജിഹാദിനെതിരെ മാതൃഭൂമി ബ്രില്യൻസ് എന്ന പരിഹാസത്തോടെയാണ് 'നസ്രാണി സൈബർ ആർമി' എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. താടിവെച്ച...
ലണ്ടന്‍: കഴിഞ്ഞയാഴ്ച യുകെയിലെ യുറോ മില്യന്‍സ് ലോട്ടറി നറുക്കെടുപ്പില്‍ 111.7 പൗണ്ട് സമ്മാനം ലഭിച്ച വിജയി സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കി. സമ്മാനത്തുകയ്ക്ക് അവകാശവാദം ഉന്നയിച്ച് തങ്ങള്‍ക്ക് ഒരു ക്ലെയിം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ പരിശോധനാ നടപടികളിലൂടെ കടന്നുപോവുകയാണെന്നുമാണ് നാഷണല്‍ ലോട്ടറി അധികൃതര്‍ അറിയിച്ചത്. വാലിഡേഷന്‍ പൂര്‍ത്തിയായാല്‍ സമ്മാനം ലഭിച്ച വാര്‍ത്ത പുറത്തു വിടണോ വേണ്ടേ എന്ന...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...