‘പോടാ പുല്ലേ പോലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’; മഴനനഞ്ഞ് മുദ്രാവാക്യം വിളിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

0
14

തിരുവനന്തപുരം: ബി.ജെ.പി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവ് പൊലിസ് സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലിസിനെതിരേ മുദ്രാവാക്യം വിളിച്ച് മുന്‍ ഡി.ജി.പിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ. വട്ടിയൂര്‍ക്കാവിലുണ്ടായ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിനുപിന്നാലെയായിരുന്നു പൊലിസിനെതിരായ പ്രതിഷേധം. 

‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ..പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും. കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ഗോ ബാക്ക്’… ഇങ്ങനെ പോകുന്നു മുദ്രാവാക്യം. മഴനനഞ്ഞുകൊണ്ടാണ് ശ്രീലേഖയും സംഘവും മുദ്രാവാക്യം വിളിച്ചത്. 

നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബി.ജെ.പിസി.പി.എം സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലിസ് നടപടി വൈകിയാല്‍ താന്‍ നേരിട്ട് വന്ന് പ്രതിഷേധിക്കുമെന്നും ധര്‍ണയിരിക്കുമെന്നും ശ്രീലേഖ തിരുവനന്തപുരം പൊലിസ് കമ്മിഷണറെയും ഡി.ജി.പിയെയും അറിയിച്ചിരുന്നു. 

കേരള പൊലിസിന്റെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ ഡി.ജി.പിയായിരുന്ന ആര്‍. ശ്രീലേഖ, വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങി പഴയ സഹപ്രവര്‍ത്തകര്‍ക്കെതിരെ തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നതിനാണ് തലസ്ഥാനം സാക്ഷിയായത്. 

LEAVE A REPLY

Please enter your comment!
Please enter your name here