Latest news

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നിര്‍ണായക ടോസ്; സര്‍പ്രൈസ് ടീമുമായി ഇന്ത്യ

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പുല്ലും കണക്കിലെടുത്താണ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. പിച്ചും സാഹചര്യവും കണക്കിലെടുത്ത് നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ ഇറങ്ങുന്നതെന്നും രോഹിത് വ്യക്തമാക്കി. ടോസ് നേടിയിരുന്നെങ്കില്‍ ഓസ്ട്രേലിയയും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന്...

‘മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോര’; കര്‍ണാടകയിലെ തോല്‍വി ആത്മപരിശോധനയ്ക്കുള്ള സമയമെന്ന് ആർഎസ്എസ്

ദില്ലി: വരുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോരെന്ന് ആർഎസ്എസ് മുഖപത്രം ഓർ​ഗനൈസർ. സംസ്ഥാനങ്ങളിൽ കരുത്തുറ്റ നേതൃത്വവും പ്രാദേശിക ഘടകങ്ങളിൽ കൃത്യമായ പ്രവർത്തനവും ഉറപ്പാക്കണമെന്ന് ഓർ​ഗനൈസറിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കർണാടക തെരഞ്ഞെടുപ്പ് പരാജയം ആത്മപരിശോധനയ്ക്കുള്ള സമയമെന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായി കർണാടക തെരഞ്ഞെടുപ്പിലാണ് സംസ്ഥാന...

അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിയേക്കും; 4 ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിനിക്കോയ് തീരത്തായുള്ള കാലവർഷം നിലവിൽ ദുർബലമെങ്കിലും, കേരളാ തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ സാധ്യതയുണ്ട്. തെക്കൻ, മധ്യ കേരളത്തിൽ അടുത്ത മണിക്കൂറുകളിലും മഴ തുടരും. വൈകീട്ടോടെ...

പേ വിഷബാധയുടെ വാക്‌സിൻ ഇനി എല്ലാവർക്കും സൗജന്യമല്ല; ബി.പി.എൽ അല്ലാത്തവര്‍ പണം നൽകേണ്ടി വരും

തിരുവനന്തപുരം: പേ വിഷ ബാധക്കുള്ള വാക്സിൻ ഇനി എല്ലാവർക്കും സൗജന്യമാകില്ല. ബിപിഎല്ലുകാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സർക്കാറിന്‍റെ നീക്കം. പേവിഷബാധയ്ക്കുള്ള ചികിത്സ ഉയര്‍ന്നവരുമാനമുള്ളവര്‍ക്ക് സൗജന്യമായി നല്‍കേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. തെരുവുനായ കടിച്ചാലും വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാലും നിലവില്‍ സര്‍ക്കാര്‍ ആശുപത്രകളില്‍ ചികിത്സ സൗജന്യമാണ്. ഈ രീതിക്കാണ് മാറ്റം വരുന്നത്. പേവിഷ ബാധയേറ്റ് ചികിത്സക്ക് വരുന്നവരില്‍ 70 ശതമാനവും ഉയര്‍ന്ന...

യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജൻ സ്കറിയക്ക് ലക്‌നോ കോടതിയുടെ വാറന്‍റ്

ലഖ്നോ: പ്രമുഖ വ്യവസായി എം.എ യൂസഫലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് കോടതിയുടെ വാറന്റ്. ലക്‌നൗ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് വാറന്റ് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറന്റാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ കോടതി...

ബജറംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു, മധ്യപ്രദേശില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി

ഭോപ്പാൽ: മധ്യപ്രദേശിൽ തീവ്ര വലതുസംഘടനയായ ബജ്റം​ഗ് സേന കോൺഗ്രസിൽ ലയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് ആർഎസ്എസ് –ബിജെപി ബന്ധമുണ്ടായിരുന്ന സംഘടന കോൺ​ഗ്രസിൽ എത്തിയത്. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും കൂടിയായ ബജ്റം​ഗ് സേന കൺവീനറുമായ രഘുനന്ദൻ ശർമ രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു. കോൺഗ്രസിന്റെയും കമൽനാഥിന്റെയും ആശയങ്ങളെ സ്വീകരിക്കുകയാണെന്ന് ബജ്റം​ഗ് സേന ദേശീയ പ്രസിഡന്റ് രൺവീർ...

‘ലക്ഷ്യം ബിജെപിയുടെ തോൽവി’; തീവ്ര വലതുസംഘടനയായ ബജ്റം​ഗ് സേന കോൺ​ഗ്രസിൽ ലയിച്ചു,

ഭോപ്പാൽ: മധ്യപ്രദേശിൽ തീവ്ര വലതുസംഘടനയായ ബജ്റം​ഗ് സേന കോൺഗ്രസിൽ ലയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് ആർഎസ്എസ് –ബിജെപി ബന്ധമുണ്ടായിരുന്ന സംഘടന കോൺ​ഗ്രസിൽ എത്തിയത്. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും കൂടിയായ ബജ്റം​ഗ് സേന കൺവീനറുമായ രഘുനന്ദൻ ശർമ രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു. കോൺഗ്രസിന്റെയും കമൽനാഥിന്റെയും ആശയങ്ങളെ സ്വീകരിക്കുകയാണെന്ന് ബജ്റം​ഗ് സേന ദേശീയ പ്രസിഡന്റ്...

വയനാട് ഉപതെരഞ്ഞെടുപ്പ് ഉടൻ? തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങൾ തുടങ്ങി

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് കലക്ടറേറ്റിൽ വോട്ടിങ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ നേതൃത്വത്തിലാണ് പരിശോധന. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ്. എന്നാൽ വയനാട്ടിൽ രാഹുൽഗാന്ധി തുടരുക എന്നതാണ് തങ്ങളുടെയും ജനങ്ങളുടെയും ആവശ്യമെന്ന് ടി സിദ്ധീഖ് എംഎൽഎ പ്രതികരിച്ചു. രാഹുൽഗാന്ധി അല്ലാതെ മറ്റൊരു ഓപ്ഷനെ കുറിച്ച് പാർട്ടി ചിന്തിച്ചിട്ടില്ല. അതുമായി...

ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്ക്?ബിജെപിയുമായി ചര്‍ച്ച നടത്തും,കർണാടകയിൽ നാല് ലോക്സഭാ സീറ്റുകളിൽ മത്സരിക്കാൻ നീക്കം

ബംഗളൂരു:ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്കെന്ന് സൂചന.ബിജെപി കേന്ദ്ര നേതൃത്വവുമായി ഉടൻ ജെഡിഎസ് നേതൃത്വം ചർച്ച നടത്തിയേക്കും.ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചേക്കുമെന്നാണ് സൂചന.കർണാടകയിൽ നിന്ന് നാല് ലോക്സഭാ സീറ്റുകളിൽ മത്സരിക്കാനാണ് ജെഡിഎസ് നീക്കം.എൻഡിഎയുമായി സഖ്യം ചേർന്ന് മത്സരിച്ചാൽ നാല് സീറ്റുകൾ ആവശ്യപ്പെടും.12-ാം തീയതി നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷ യോഗത്തിൽ ജെഡിഎസ്സിന് ക്ഷണമുണ്ടായിരുന്നില്ല. ഒഡിഷ...

ഗോവധ നിരോധനം, ഹിജാബ്: പുരോഗമനത്തിന് തടസ്സമായ എല്ലാ നിയമങ്ങളും പൊളിച്ചെഴുതുമെന്ന് പ്രിയങ്ക് ഖാര്‍ഗെ

ബെം​ഗളൂരു: കർണാടകയിലെ ബിജെപി മുന്‍ സർക്കാരിന്റെ ​ഗോവധ നിരോധന നിയമം സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും വൻ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുന്നുവെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. വാർത്താചാനലായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ​ഗോവധ നിരോധന നിയമം പുരോ​ഗതിക്ക് തടസ്സമാണെന്ന നിഗമനം കോൺഗ്രസ് എടുത്തതല്ലെന്നും ബിജെപി സർക്കാരിന്റെ ധനകാര്യ വകുപ്പിന്റെതാണെന്നും അദ്ദേഹം...
- Advertisement -spot_img

Latest News

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം; എൻഐഎക്ക് കത്ത് നൽകി ബിജെപി

തൃശൂർ: കേരളത്തിൽ കച്ചവടം നടത്തുന്ന അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്ന് ബിജെപി. ബിജെപി തൃശൂർ ജില്ലാ ഇന്റലക്ച്വൽ...
- Advertisement -spot_img