Latest news

മാവേലിക്കരയിൽ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി; പിതാവ് കസ്റ്റഡിയിൽ

മാവേലിക്കര∙ ആലപ്പുഴ മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് ആറു വയസ്സുകാരി മകളെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി ഏഴരയോടെയാണ് സംഭവം. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ...

സോക്‌സിനുള്ളിലാക്കി മുഹമ്മദ് അൽത്താഫും മുഹമ്മദ് ബഷീറും കടത്തിയത് ഒരു കോടിയിലേറെ വിലവരുന്ന സ്വർണം; പിടിയിലായത് കണ്ണൂർ വിമാനത്താവളത്തിൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരില്‍ നിന്നാണ് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്. ബുധനാഴ്ച രാവിലെ ദുബായില്‍നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇരുവരില്‍നിന്നും സ്വര്‍ണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഇരുവരും...

നിയമലംഘനങ്ങളിൽ കുറവ്, മൂന്നാം ദിനം എ ഐ ക്യാമറയിൽ കുടുങ്ങിയത് 39,449 പേര്‍

തിരുവനന്തപുരം : എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെ 39,449 നിയമലംഘനങ്ങളാണ് എഐ ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു നിയമലംഘനം. 9868 കേസുകളാണ് കുറഞ്ഞത്. ഇന്ന് 7390 നിയമലംഘനം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 601 നിയമലംഘനമുള്ള വയനാടാണ്...

യുപി കോടതിയില്‍ ഗുണ്ടാത്തലവനെ വെടിവച്ചുകൊന്നു; അക്രമി രക്ഷപെട്ടു

ഉത്തര്‍പ്രദേശിലെ ലക്നൗ കോടതിയില്‍ ഗുണ്ടാസംഘത്തലവനായ സഞ്ജീവ് ജീവയെ വെടിവച്ചുകൊന്നു. അഭിഭാഷക വേഷത്തിലെത്തിയ അക്രമി രക്ഷപെട്ടു. ഒരു പൊലീസുകാരനും യുവതിക്കും പരുക്കേറ്റു. ഇവരെ ലക്നൗ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബിജെപി നേതാവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സഞ്ജീവ് ജീവ ഗുണ്ടാ നേതാവും മുന്‍ എം.എല്‍.എയുമായ മുക്താര്‍ അന്‍സാരിയുടെ സഹായിയാണ്. കൊലപാതകത്തിന് പിന്നാലെ, കോടതികളില്‍...

മെസി സൗദിയിലേക്കും ബാര്‍സയിലേക്കുമില്ല; ഇന്റര്‍ മയാമിയിലേക്ക്

പി.എസ്.ജി വിട്ട ഫുട്ബോള്‍ താരം ലയണല്‍ മെസി അമേരിക്കന്‍ ക്ലബായ ഇന്റര്‍  മയാമിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനകം നടക്കും. മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കമിന്റെകൂടി ഉടമസ്ഥതയിലുള്ള ക്ലബാണ് ഇന്റര്‍ മയാമി. ഇതാദ്യമാണ്  യൂറോപ്പിന് പുറത്തുള്ള ക്ലബുമായി മെസി കരാറിലെത്തുന്നത്. ബാര്‍സയിലേക്കും സൗദി ക്ലബ് അല്‍ ഹിലാലിലേക്കും മെസി പോകുമെന്ന് നേരത്തെ റിപ്പോര്‍ട്ട് കളുണ്ടായിരുന്നു.

ഉപ്പള മൂസോടിയിൽ ഓട്ടോ കത്തിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്

ഉപ്പള: സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില്‍ മണല്‍ കടത്ത് സംഘത്തിന് വേണ്ടി മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോറന്‍സിക്ക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി സി.പിഎം പ്രവര്‍ത്തകന്‍ മുസോടിയിലെ ഇസ്മായിലിന്റെ ഓട്ടോറിക്ഷയില്‍ നാട്ടുകാരില്‍ ചിലര്‍ മഞ്ചേശ്വരം പൊലീസിനെ കൊണ്ടു...

പതിനാറായിരം ഹൃദയ ശസ്ത്രക്രിയ നടത്തിയ കാര്‍ഡിയോളജിസ്റ്റ് ഉറക്കത്തിനിടയില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു

നാല്‍പ്പത് വയസിനുള്ളില്‍ പതിനാറായിരം ഹൃദയ ശസ്ത്രക്രിയ നടത്തിയ ഹൃദ്രോഗ വിദഗ്ധന്‍ ഉറക്കത്തില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചു. ഗുജറാത്തിലെ ജാം നഗറിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ഗൗരവ് ഗാന്ധിയാണ് മരിച്ചത്. അദ്ദേഹത്തിന് 41 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു മരണം. സംസ്ഥാനത്തെ മികച്ച ഹൃദ്രോഗ ചികല്‍സകന്‍ എന്ന് പേരു നേടിയ ഡോ. ഗൗരവ ഗാന്ധി പതിവ്...

പ്രവാസി മലയാളികൾക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്; കയ്യടിച്ച് കേരളക്കര

മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അഭിനേതാവിന് പുറമെ നിരവധി പേർക്ക് കൈത്താങ്ങാകുന്ന മമ്മൂട്ടിയുടെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രവാസി മലയാളികൾക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച് ചികിത്സാ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിയാണ് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്....

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നിര്‍ണായക ടോസ്; സര്‍പ്രൈസ് ടീമുമായി ഇന്ത്യ

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പുല്ലും കണക്കിലെടുത്താണ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. പിച്ചും സാഹചര്യവും കണക്കിലെടുത്ത് നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ ഇറങ്ങുന്നതെന്നും രോഹിത് വ്യക്തമാക്കി. ടോസ് നേടിയിരുന്നെങ്കില്‍ ഓസ്ട്രേലിയയും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന്...

‘മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോര’; കര്‍ണാടകയിലെ തോല്‍വി ആത്മപരിശോധനയ്ക്കുള്ള സമയമെന്ന് ആർഎസ്എസ്

ദില്ലി: വരുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോരെന്ന് ആർഎസ്എസ് മുഖപത്രം ഓർ​ഗനൈസർ. സംസ്ഥാനങ്ങളിൽ കരുത്തുറ്റ നേതൃത്വവും പ്രാദേശിക ഘടകങ്ങളിൽ കൃത്യമായ പ്രവർത്തനവും ഉറപ്പാക്കണമെന്ന് ഓർ​ഗനൈസറിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കർണാടക തെരഞ്ഞെടുപ്പ് പരാജയം ആത്മപരിശോധനയ്ക്കുള്ള സമയമെന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായി കർണാടക തെരഞ്ഞെടുപ്പിലാണ് സംസ്ഥാന...
- Advertisement -spot_img

Latest News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....
- Advertisement -spot_img