Latest news

വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; മിഡ്‌സൈസ് എസ്യുവി എലിവേറ്റ് എത്തി

ഹോണ്ടയുടെ മിഡ്‌സൈസ് എസ്യുവി എലിവേറ്റ് ഇന്ത്യയില്‍ അവതരിച്ചു. എസ്യുവി വിപണിയിലേക്കുള്ള വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യം വച്ചെത്തിക്കുന്ന എലിവേറ്റിന്റെ ഗ്ലോബല്‍ അണ്‍വീലിങ് ന്യൂഡല്‍ഹിയിലാണ് നടന്നത്. ഇതാദ്യമായാണ് മിഡ്‌സൈസ് എസ്യുവി ഹോണ്ട ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. ജാപ്പനീസ് ഓട്ടോമൊബൈല്‍ ഭീമനില്‍ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്യുവിയുമാണ് ഹോണ്ട എലിവേറ്റ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മുഴുവൻ പേർക്കും പഠനാവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൊക്കേഷണൽ ഹയർസെക്കന്ററി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർ സെക്കന്ററിയിൽ സീറ്റുകൾ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം...

ബെംഗളൂരുവിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ

ബെം​ഗളൂരു: ബെംഗളുരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി സ്വദേശിയായ കെ എസ് നീതുവാണ് മരിച്ചത്. ബെംഗളുരു ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റസിഡൻസിയിലെ സ്വന്തം ഫ്ലാറ്റിലായിരുന്നു നീതുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഭർത്താവ് ആന്ധ്രപ്രദേശ് റാത്തൂർ സ്വദേശി ശ്രീകാന്ത്. ഒന്നരവയസ്സുള്ള പുനർവി ഏക മകളാണ്....

സദാചാര പൊലീസിന് തടയിടാൻ കർണാടക; നിരീക്ഷണത്തിനായി പ്രത്യേക പൊലീസ് വിഭാ​ഗത്തെ നിയോ​ഗിച്ചു

കർണാടക: കർണാടകയിൽ സദാചാര പൊലീസിം​ഗ് തടയാൻ പ്രത്യേക പൊലീസ് വിഭാ​ഗം. മം​ഗളൂരു കമ്മീഷണർ കുൽദീപ് കുമാർ ജെയിനിന്റെ കീഴിലാണ് പ്രത്യേക വിഭാ​ഗം. കഴിഞ്ഞദിവസം മലയാളികൾ ഉൾപ്പെടെ സദാചാര ആക്രമണത്തിന് വിധേയരായിരുന്നു. ദക്ഷിണ കന്നട മേഖലയിലെ സദാചാര പോലീസ് നടപടികൾക്ക് തടയിടാനാണ് കർണാടക ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര പ്രത്യേക പോലീസ് വിഭാഗത്തെ നിയോഗിച്ചത്. പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന്...

ഹൈബ്രിഡ് മോഡല്‍ തള്ളി ബോര്‍ഡുകള്‍; ഏഷ്യാ കപ്പില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറിയേക്കും

ലാഹോര്‍: ഈ വര്‍ഷം നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി പാകിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല്‍ തള്ളി മറ്റ് ബോര്‍ഡുകള്‍. ഇതോടെ പാകിസ്ഥാന്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറിയേക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കും പാകിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിനോട് യോജിപ്പില്ല. ഇതോടെ ടൂര്‍ണമെന്‍റ് ഒന്നാകെ നിഷ്‌പക്ഷ വേദിയില്‍...

മഞ്ചേശ്വരത്തും ഉപ്പളയിലും മണല്‍ മാഫിയയുടെ വിളയാട്ടം; സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ കത്തിച്ചു

ഉപ്പള: മഞ്ചേശ്വരത്തും ഉപ്പളയിലും മണല്‍ മാഫിയയുടെ വിളയാട്ടം. നാട്ടുകാര്‍ ഓട്ടോയില്‍ പൊലീസിനെ കൊണ്ടു പോയി ടിപ്പര്‍ ലോറി പിടിപ്പിച്ച വിരോധത്തില്‍ സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇന്ന് പുലര്‍ച്ചെ മുസോടിയിലാണ് സംഭവം. മുസോടിയില്‍ മണല്‍ എടുക്കുന്നതിനെ ചൊല്ലി നാട്ടുകാരും മണല്‍ കടത്ത് സംഘവും വര്‍ഷങ്ങളായി പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ മണല്‍ കടത്ത്...

ഇന്ത്യയിൽ 2 പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ലഹരി വേട്ട, വലയിൽ കേരളവും; 6 പേർ അറസ്റ്റിൽ

ന്യൂഡൽഹി∙ ഇന്ത്യയിൽ രണ്ടു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ലഹരി വേട്ടയുമായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). 15,000 എൽഎസ്ഡി ബ്ലോട്ടുകളും 2.5 കിലോ ഇറക്കുമതി ചെയ്ത മരിജുവാനയും 4.65 ലക്ഷം രൂപയും എൻസിബി പിടിച്ചെടുത്തു. വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ മുഴുവനുമായി പടർന്നു കിടക്കുന്ന ശൃംഖലയുടെ ഭാഗമായ ആറു...

‘സച്ചിന്‍ പാര്‍ട്ടി വിടില്ല’; റാലിയുമില്ല; തീരുമാനം പാര്‍ട്ടി നിലപാട് അനുസരിച്ച്

കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സച്ചിന്‍ പൈലറ്റ് അനുകൂലികള്‍. പിതാവ് രാജേഷ് പൈലറ്റിന്‍റെ ചരമദിനമായ ഞായറാഴ്ച റാലി നടത്തില്ലെന്നും  ഭാവി തീരുമാനം പാര്‍ട്ടിയുടെ നിലപാട് അനുസരിച്ചായിരിക്കുമെന്നും സച്ചിന്റെ വിശ്വസ്തര്‍ വ്യക്തമാക്കി. വസുന്ധര രാജെ സര്‍ക്കാരിന്‍റെ അഴിമതി അന്വേഷിക്കുന്നത് അടക്കം മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ആവശ്യം. ഗെലോട്ടുമായുള്ള ഭിന്നത പരിഹരിക്കാനാവാതെ തുടരുന്നതിനാല്‍ സച്ചിന്‍...

ബിജെപിയുടെ ഗോവധ നിരോധന നിയമത്തിൽ അവ്യക്തത, ചർച്ച ചെയ്യും: സിദ്ധരാമയ്യ

ബെംഗളൂരു ∙ ഗോവധ നിരോധന നിയമം പുനഃപരിശോധിക്കുമെന്ന കർണാടക മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഗോവധ നിരോധന നിയമത്തിൽ ചില അവ്യക്തതകളുണ്ടെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സിദ്ധരാമയ്യയുടെ വിശദീകരണം. നിയമത്തിന്റെ കാര്യത്തിൽ...

​‘ട്രെയിൻ തീ​വെപ്പ് ‘ഒരാൾ’ പിടിയിൽ; ഊരുണ്ട്, പക്ഷെ പേരില്ല?’ -കെ.ടി. ജലീൽ

മലപ്പുറം: കേരളത്തെ നടുക്കിയ എലത്തൂർ, കണ്ണൂർ ട്രെയിൻ തീവെപ്പിന് പിന്നാലെ കോഴിക്കോട് കൊയിലാണ്ടിയിലും ട്രെയിനിന് തീവെക്കാൻ ശ്രമം നടന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി കെ.ടി. ജലീൽ എം.എൽ.എ. ട്രെയിനിന് തീയ്യിട്ട് സംഘികൾക്ക് കേരളത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഉത്തരേന്ത്യയിൽ നിന്ന് ‘മാനസിക രോഗികൾ’ ഇനിയും വരുമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘എലത്തൂരിലെയും കണ്ണൂരിലെയും സംഭവങ്ങൾക്ക് ശേഷം കോഴിക്കോട്ട്...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img