എ ഐ ക്യാമറ പണി തുടങ്ങിയിട്ടും പിഴ ഈടാക്കുന്നത് മുടങ്ങി; ചെലാൻ അയക്കുന്നത് വൈകാൻ സാദ്ധ്യത

0
117

തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനായി സ്ഥാപിച്ച എ ഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയിട്ടും പിഴ ഈടാക്കുന്നതിൽ കാലതാമസം. സാങ്കേതിക തകരാർ മൂലം ചെലാൻ അയക്കുന്നത് മുടങ്ങിയതിനാലാണ് പിഴ ഈടാക്കൽ വൈകുന്നത്.

സംസ്ഥാനത്ത് റോഡിലെ എ.ഐ ക്യാമറകൾ ഇന്നലെ മുതൽ പ്രവർത്തനനിരതമായിരുന്നു. 12 മണിക്കൂറിനുള്ളിൽ 38,520 ലംഘനങ്ങളാണ് ക്യാമറ കണ്ടെത്തിയത്. പിഴ നോട്ടീസ് ഇന്നുമുതൽ അയച്ചു തുടങ്ങുമെന്നായിരിന്നു നേരത്തെ അറിയിച്ചിരുന്നത്. .എന്നാൽ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) ഐടിഎംഎസ് സോഫ്റ്റ് വെയറിനുണ്ടായ തകരാറാണ് പിഴ ഈടാക്കുന്നതിനായുള്ള ചെലാൻ അയക്കുന്നതിന് വിലങ്ങുതടിയായത്. ഇന്നലെ ഉച്ചയോടെ സെർവറിനുണ്ടായ തകരാർ ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിവരം.

കെൽട്രോണും മോട്ടോർവാഹാന വകുപ്പും സംയുക്തമായാണ് എ ഐ ക്യാമറകൾ വഴിയുള്ള നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്നത്. ക്യാമറ പകർത്തുന്ന നിയമലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉറപ്പുവരുത്തുകയും പിന്നാലെ കെൽട്രോണിലെ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യും. ചെലാൻ രൂപീകരിക്കാനായി ഡൽഹിയിലെ സെർവറിനെയാണ് കെൽട്രോൺ ആശ്രയിക്കുന്നത്. എൻഐസി ചലാൻ രജിസ്റ്റർ ചെയ്ത് തിരികെ കെൽട്രോണിന്റെ സർവറിലേയ്ക്ക് അയക്കും. തുടർന്നായിരിക്കും ചെലാൻ വാഹനന ഉടമകൾക്ക് തപാൽ രൂപത്തിൽ അയയ്ക്കുക. പരിവാഹൻ സൈറ്റ് വഴി നിമയലംഘനത്തെക്കുറിച്ചുള്ള എസ്എംഎസ് അയക്കുന്നതും മുടങ്ങിയിട്ടുണ്ട്. സർവർ തകരാർ മോട്ടോർ വാഹന വകുപ്പ് എൻഐസിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here