അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് ഗുജറാത്ത് തീരംതൊട്ടു. അര്‍ധരാത്രിവരെ ചുഴലിക്കാറ്റിന്‍റെ പ്രഭാവം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറുമണിക്കൂറോളം ഇത് തുടരും. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും കടല്‍ക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.
സൗരാഷ്ട്ര- കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള പാകിസ്താനിലെ മാണ്ഡവി- കറാച്ചി പ്രദേശത്തിനിടയിലും കാറ്റിന്‍റെ തീവ്രത അനുഭവപ്പെടുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാവിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഇനിയും ശക്തമായില്ല. ജൂൺ ഒന്നുമുതൽ 14വരെയുള്ള കണക്കനുസരിച്ച് 55 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ 31 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. ഇതുവരെ 280.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 126 മി.മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. പത്തനംതിട്ട മാത്രമാണ് ശരാശരിക്കടുത്ത് മഴ ലഭിച്ച ജില്ല. ബാക്കി 13...
ഭോപ്പാൽ: മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് ഇനാം പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘം. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഹിന്ദു ധർമസേന 11,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനയുടെ സ്ഥാപകനേതാവായ യോഗേഷ് അഗർവാളാണ് ഹിന്ദു സമുദായത്തിലെ സ്ത്രീജനസംഖ്യ സംരക്ഷിക്കാനെന്ന പേരിൽ പുതിയ 'പദ്ധതി'യുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദു സമുദായത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് ആനുപാതികമായി പെൺകുട്ടികളുടെ എണ്ണം കുറവാണെന്ന്...
കുമ്പള: കൊടിയമ്മയിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കവര്‍ച്ച നടന്ന വീട്ടില്‍ നിന്ന് അഞ്ച് വിരലടയാളങ്ങള്‍ ലഭിച്ചു. കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു. കൊടിയമ്മ ചൂരിത്തടുക്കയിലെ ഗള്‍ഫുകാരന്‍ അബൂബക്കറിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന കാറാണ് ബദിയടുക്ക പള്ളത്തടുക്കയിലെ ഇടുങ്ങിയ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച അര്‍ധരാത്രിയാണ്...
ബംഗളൂരു: ബി.ജെ.പി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നിർബന്ധിത മതപരിവർത്തനം തടയുക എന്ന പേരിലാണ് കർണാടകയിലെ ക്രിസ്ത്യൻ മതപ്രബോധന പ്രവർത്തനങ്ങളെ ലക്ഷ്യമിട്ട് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമം കൊണ്ടുവരുന്നത്. 2021 ഡിസംബറിലാണ് നിയമം നിയമസഭയിൽ...
കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെരുന്നാള്‍ അവധിക്ക് മുമ്പ് ജൂണ്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്തെ 2023 - 2024 സാമ്പത്തിക വര്‍ഷത്തെ പുതിയ ബജറ്റിന്റെ ചര്‍ച്ചകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി മുതല്‍ തന്നെ...
ദുബായ്: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ വേദി പ്രഖ്യാപിച്ചു. ഏറെ ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചതോടെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍ നടക്കുക. നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് മത്സരങ്ങള്‍ തിരിച്ചെത്തുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഹൈബ്രിഡ് മോഡല്‍ മുന്നോട്ടുവെച്ചത്.
ഓഗസ്റ്റ് 31...
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായി ഉണ്ടായ ദുരിതത്തിന് അറുതിയില്ല. രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കല്‍ സ്വദേശി രമേശന്‍റെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര‍്ന്ന് ആറാം നിലയില്‍ നിന്ന് ചുമന്ന് ഇറക്കിയത്. ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് കേടായിട്ട് മൂ്ന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല. ലിഫ്റ്റ് നന്നാക്കുന്നതില്‍ മെല്ലപ്പോക്കെന്നാണ് പരാതി. ലിഫ്റ്റ്...
മനുഷ്യന്റെ ഏറ്റവും വലിയ വികാരങ്ങളിലൊന്നാണ് വിശപ്പ്. വിശപ്പകറ്റാനായാണല്ലോ പ്രധാനമായും മനുഷ്യന്‍ തൊഴിലെടുക്കുന്നതു പോലും.ബാക്കിയെല്ലാം അതിന്റെ അനുബന്ധമാണെന്ന് പറയാം. ഭക്ഷണം കഴിച്ചാല്‍ മാത്രമേ വിശപ്പ് മാറ്റാനാവൂ എന്നാണോ. അതല്ല, വിശന്നിരിക്കുന്ന ഒരാള്‍ക്ക് ഭക്ഷണത്തിന്റെ ചിത്രം നോക്കിയിരുന്നാല്‍ വിശപ്പ് മാറുമോ. പഠനങ്ങള്‍ പറയുന്നതിതാണ്.
ഭക്ഷണത്തിന്റെ ചിത്രങ്ങളില്‍ നോക്കിയാലും വിശപ്പ് ശമിപ്പിക്കാന്‍ കഴിയും എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍....
ക്വീന്‍സ്ലാന്‍ഡ്: സുഹൃത്തുക്കളുമൊന്നിച്ച് മത്സ്യബന്ധനത്തിന് പോയ 65 കാരനെ കാണാതായി. ശരീരാവശിഷ്ടങ്ങള്‍ മുതലയില്‍ നിന്ന് കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ വടക്കന്‍ മേഖലയിലാണ് സംഭവം. കെവിന്‍ ഡാര്‍മോദി എന്ന 65 കാരനെയാണ് മീന്‍ പിടിക്കുന്നതിനിടെ കാണാതായത്. ഇയാളെ കാണാതായി രണ്ട് ദിവസത്തിന് ശേഷവും തെരച്ചിലില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താതെ വന്നതോടെയാണ് പ്രദേശത്ത് കണ്ടെത്തിയ അസാമാന്യ വലുപ്പമുള്ള രണ്ട് മുതലകളെ...
ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...