‘മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കൂ, 11,000 പ്രതിഫലം’; പ്രഖ്യാപനവുമായി ഹിന്ദുത്വ സംഘം

0
265

ഭോപ്പാൽ: മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് ഇനാം പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘം. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഹിന്ദു ധർമസേന 11,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനയുടെ സ്ഥാപകനേതാവായ യോഗേഷ് അഗർവാളാണ് ഹിന്ദു സമുദായത്തിലെ സ്ത്രീജനസംഖ്യ സംരക്ഷിക്കാനെന്ന പേരിൽ പുതിയ ‘പദ്ധതി’യുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദു സമുദായത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് ആനുപാതികമായി പെൺകുട്ടികളുടെ എണ്ണം കുറവാണെന്ന് യോഗേഷ് പറയുന്നു. ഇതു മനസിലാക്കിയാണ് ഹിന്ദു ധർമസേന രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു പെൺകുട്ടികളെ രക്ഷിക്കുകയും മുസ്‌ലിം പെൺകുട്ടികളെ ഇങ്ങോട്ട് കൊണ്ടുവരികയും വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here