Latest news

മീന്‍ പിടിക്കാന്‍ പോയ 65 കാരനെ മുതല തിന്നു, മുതലകളെ വെടിവച്ച് കൊന്ന് വനംവകുപ്പ്

ക്വീന്‍സ്ലാന്‍ഡ്: സുഹൃത്തുക്കളുമൊന്നിച്ച് മത്സ്യബന്ധനത്തിന് പോയ 65 കാരനെ കാണാതായി. ശരീരാവശിഷ്ടങ്ങള്‍ മുതലയില്‍ നിന്ന് കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ വടക്കന്‍ മേഖലയിലാണ് സംഭവം. കെവിന്‍ ഡാര്‍മോദി എന്ന 65 കാരനെയാണ് മീന്‍ പിടിക്കുന്നതിനിടെ കാണാതായത്. ഇയാളെ കാണാതായി രണ്ട് ദിവസത്തിന് ശേഷവും തെരച്ചിലില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താതെ വന്നതോടെയാണ് പ്രദേശത്ത് കണ്ടെത്തിയ അസാമാന്യ വലുപ്പമുള്ള രണ്ട് മുതലകളെ...

വില്‍പ്പനയ്‌ക്കെത്താന്‍ ഒരുങ്ങി മരുതിയുടെ ഇന്നോവ പതിപ്പ് ഇന്‍വിക്‌റ്റോ

റീ-ബാഡ്ജ് ചെയ്ത ടൊയോട്ട ഇന്നോവ ഹൈക്രോസായ മാരുതി സുസുക്കി ഇന്‍വിക്‌റ്റോ ജൂലൈയില്‍ വില്‍പ്പനയ്ക്കെത്താന്‍ ഒരുങ്ങുകയാണ്. മൂന്ന് നിരകളുള്ള എംപിവിയുടെ ബുക്കിംഗ് 2023 ജൂണ്‍ 19 -ന് ഔദ്യോഗികമായി ആരംഭിക്കും. കമ്പനിയുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍, പുതിയ മാരുതി ഇന്‍വിക്ടോ മൂന്നാമത്തെ എംപിവി ആയിരിക്കും. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വില പ്രതീക്ഷിക്കുന്ന വാഹനം മാരുതി വാഹന...

ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല, ധൈര്യമുണ്ടെങ്കിൽ നേർക്ക് നേർ വാ; ബി ജെ പിയെ വെല്ലുവിളിച്ച് സ്റ്റാലിൻ

ചെന്നൈ: ബി ജെ പി യെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ വരണമെന്നും തങ്ങൾ തിരിച്ചടിച്ചാൽ താങ്ങില്ലെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പത്ത് മിനിട്ടിലധികം ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഡി എം കെയും പോരാട്ട ചരിത്രം പഠിക്കണം. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്...

മലദ്വാരത്തിൽ മിശ്രിത രൂപത്തിൽ 4 ക്യാപ്സ്യൂൾ; സ്വർണം തേച്ച അടിവസ്‌ത്രം;കരിപ്പൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണക്കടത്ത്

മസ്കറ്റില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പൊന്നാനി സ്വദേശി അബ്ദുസലാം (36) ആണ് 1656 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് 4 കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും അടിവസ്ത്രത്തില്‍ വിദഗ്ദമായി തേച്ച് പിടിപ്പിച്ചും കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടിക്കടുത്ത്...

സഞ്ജു ടെസ്റ്റ് ടീമിലെത്താതിരിക്കാന്‍ വ്യക്തമായ നീക്കം, അവസരം മുളയിലെ നുള്ളി സെലക്ടര്‍മാര്‍

മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്താനുള്ള അവസരമായിരുന്നു വരാനിരിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റ്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടം ലഭിച്ചില്ല. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് സൗത്ത് സോണ്‍ ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത്. കാരണം 2022-23ലെ രഞ്ജി ട്രോഫിയില്‍ സഞ്ജു മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. രഞ്ജി ട്രോഫിയില്‍ കേരള ടീമിനെ നയിച്ച സഞ്ജു...

മാതാപിതാക്കളുടെ അഴുകിയ ശരീരങ്ങൾക്ക് സമീപം 6 ദിവസം മാത്രം പ്രായമായ കുഞ്ഞ്

ഡെറാഡൂൺ∙ വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന അയൽക്കാരുടെ പരാതി പരിശോധിക്കാനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അമ്മയുടെയും അച്ഛന്റെയും അഴുകിത്തുടങ്ങിയ ജ‍ഡത്തിനൊപ്പം ആറുദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ജീവനോടെ കണ്ടെത്തിയത് അദ്ഭുതകരമായി. ദമ്പതികൾ മൂന്നു ദിവസം മുൻപാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ഉത്തർപ്രദേശിലെ സഹാരൺപുർ സ്വദേശികളായ കാഷിഫ് (25) ഭാര്യ അനം (22) ‌എന്നിവർ ഡെറാഡൂണിൽ...

പശുക്കടത്ത് ആരോപിച്ച് 23 കാരനെ ‘ഗോരക്ഷകർ’ തല്ലിക്കൊന്നു; ആറ് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 23 കാരനെ ഒരു സംഘം ‘ഗോ രക്ഷകർ’ തല്ലിക്കൊന്നു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദേശീയ ന്യൂസ് ഏജൻസിയായ പിടിഐ യാണ് സംഭവം റിപ്പോർട്ട് ചെയ്‌തത്‌. അറസ്റ്റിലായവർ ബജ്റംഗ് ദളിന്റെ പ്രവർത്തകരാണ്.ആക്രമണം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ച മൃതദേഹം ഘടാൻ ദേവി തോട്ടിൽ കണ്ടെത്തിയതിനെ...

ടൂവീലറുകള്‍ക്ക് ‘വേഗപ്പൂട്ട്’, കാറുകളുടെ ‘പൂട്ടഴിച്ചു’; പുതിയ വേഗനിയമം, ഇതാ അറിയേണ്ടതെല്ലാം!

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ദേശീയ വിജ്ഞാപനത്തിന് അനുസൃതമായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്‍റെയും നീക്കം. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്.  ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതല യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന...

400 കാറുകളുടെ അകമ്പടി, സൈറൺ; മധ്യപ്രദേശിൽ സിന്ധ്യയുടെ അടുപ്പക്കാരൻ ബിജെപി വിട്ട് കോൺഗ്രസിൽ

ഭോപ്പാൽ: തെരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശിൽ പാർട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കി ബിജെപി നേതാവ് കോൺഗ്രസിൽ. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോൺഗ്രസ് വിട്ട ബൈജ്‌നാഥ് യാദവ് സിങ്ങാണ് മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയത്. ശിവ്പുരിയിൽനിന്ന് ഭോപ്പാലിലേക്ക് നാനൂറ് കാറുകളുടെ അകമ്പടിയിൽ മുന്നൂറു കിലോമീറ്റർ റോഡ് വഴി സഞ്ചരിച്ചാണ് ഇദ്ദേഹം പാർട്ടി പുനഃപ്രവേശത്തിനായി എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശിവ്പുരി ജില്ലയിൽ വലിയ...

ബിപോര്‍ജോയ് ഇന്ന് തീരം തൊടും; എയര്‍പോര്‍ട്ട് അടച്ചു, ശക്തമായ മഴയ്ക്കും കടല്‍ ക്ഷോഭത്തിനും സാധ്യത

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടും. കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. ഇത് വരെ അര ലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു....
- Advertisement -spot_img

Latest News

ബീറ്റ പരീക്ഷണം തുടങ്ങി; വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ ഉടനെത്തും; മാറ്റങ്ങളും ഫീച്ചറുകളും അറിയാം

കാലിഫോര്‍ണിയ: ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിക്കുന്നതായി സ്ഥിരീകരിച്ച് മാതൃകമ്പനിയായ മെറ്റ. 'വാട്‌സ്ആപ്പ് പ്ലസ്' എന്നായിരിക്കും ഈ...
- Advertisement -spot_img