തിരുവനന്തപുരം: പനിക്കേസുകൾ പതിനായിരം കടക്കുന്ന കേരളത്തിന് വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും. പ്രതിദിന കണക്കുകളിൽ മുഴുവൻ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വർഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നു. പകർച്ചപ്പനിയിൽ ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും ഉയരുകയാണ്.
10,060 പരാണ് കഴിഞ്ഞ ദിവസം പനി പിടിച്ച് കേരളത്തിലെ ആശുപത്രികളിലെ ഒപികളിൽ എത്തിയത്. 212 പേർക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു....
ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായി പരമാവധി സീറ്റുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. 23ന് പട്നയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കും. സംഘപരിവാറിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കാനാണ് നീക്കം.
ഏതെല്ലാം സീറ്റുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്നതിനെ കുറിച്ച് പട്‌നയില്‍ തീരുമാനിക്കും. എന്‍.സി.പി...
ന്യൂഡൽഹി: അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയ് ഇന്ന് തീരം തൊടും. ഗുജറാത്ത് തീരത്തെത്തുന്ന കാറ്റ് മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഇന്നു വൈകീട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്താണ് ചുഴലിക്കാറ്റ് ആദ്യമെത്തുക.
ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ...
കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിനെ സെൻട്രൽ ജയിലിൽ നിന്നും കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ നിന്ന് തോക്ക് പിടിച്ചെടുത്ത കേസിലാണ് സംഭവം. രജീഷിന്റെ നിർദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് കേസ്.
ടിപി വധക്കേസിലെ പ്രതികൾ ജയിലിൽ കിടന്നും കുറ്റകൃത്യങ്ങൾ നടത്തുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ജയിലിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്ന...
ഇന്ത്യയിൽ വിമാനടിക്കറ്റ് നിരക്കുകളിൽ വൻ വർധനവ് തുടരുന്നു. ഏഷ്യാ-പസഫിക് രാജ്യങ്ങളിൽ ഏറ്റവുമധികം വർധന ഇന്ത്യയിലാണെന്ന് എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് വിമാനയാത്രക്കാർ വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
2019ലെ അവസാന പാദത്തിൽ 2022ലെ അവസാന പാദത്തിലെ ടിക്കറ്റ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ആഭ്യന്തരനിരക്ക് 41 ശതമാനമാണ് വർധിച്ചത്. തൊട്ടുപിന്നിലുള്ള യുഎഇയിൽ 34 ശതമാനവും...
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു...
ഭോപ്പാൽ: ഹിജാബ് വിവാദത്തിന് പിന്നാലെ, ദമോഹിലെ മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കാനുള്ള നീക്കം തടഞ്ഞ് വിദ്യാർത്ഥികൾ. പ്രാദേശിക ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണ് മുനിസിപ്പൽ ഭരണകൂടം ഗംഗ യമുന എച്ച്എസ് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറിയത്. എന്നാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സംഘടിച്ച് ബുൾഡോസർ തടയുകയായിരുന്നു.
12-ാം ക്ലാസിൽ ഉന്നതവിജയം നേടിയ കുട്ടികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതുമായി...
തിരുവനന്തപുരം: വാഹനപരിശോധനയില്‍ നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍. അപകട സാധ്യതയുള്ള വളവുകളില്‍ പരിശോധന പാടില്ല. വീതി കുറഞ്ഞ റോഡുകളിലും പരിശോധന ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
അഴിയൂര്‍ പാലത്തിനടിയിലെ വാഹനപരിശോധന സംബന്ധിച്ച് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സാലി പുനത്തില്‍ മനുഷ്യാവകാശകമ്മീഷനെ സമീപിച്ചിരുന്നു. അപകടകരമായ രീതിയിലാണ് ചോമ്പാല പൊലീസ് വാഹനപരിശോധന നടത്തിയതെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഗ്രാമപഞ്ചായത്ത് അംഗം മനുഷ്യാവകാശ...
കാലിഫോര്‍ണിയ: ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിക്കുന്നതായി സ്ഥിരീകരിച്ച് മാതൃകമ്പനിയായ മെറ്റ. 'വാട്‌സ്ആപ്പ് പ്ലസ്' എന്നായിരിക്കും ഈ...