Latest news

യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അറഫാ ദിനവും ബലി പെരുന്നാള്‍ ദിനവും ഉള്‍പ്പെടെ നാല് ദിവസത്തെ അവധിയായിരിക്കും സ്വകാര്യ മേഖലയ്ക്ക് ലഭിക്കുക. ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെയാണ് സ്വകാര്യ മേഖലയുടെ...

ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി പഠിക്കാന്‍ ആവശ്യപ്പെട്ടു; മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

മംഗളൂരു: ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി പഠിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൂഡുബിദ്രിയിലെ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സാത്വിക് ഭണ്ഡാരി (20)യാണ് മരിച്ചത്. രാത്രി ഉറക്കത്തിലായിരുന്ന സാത്വിക്കിനെ രക്ഷിതാക്കള്‍ വിളിച്ചുണര്‍ത്തി പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ സാത്വിക് മുറിയുടെ വാതില്‍ അടച്ച് ഫാനില്‍ ഷാള്‍...

‘മുഹമ്മദ്’ ലോകജനതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നാമം; ഗ്ലോബല്‍ ഇന്‍ഡക്‌സില്‍ ഒന്നാമത്

മുഹമ്മദ് ലോകത്തിലെ ഏറ്റവും ജനകീയ ആദ്യ നാമമാണെന്ന് ഗ്ലോബൽ ഇൻഡക്‌സ്. എകണോമി, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, കല, സാങ്കേതിക വിദ്യ, ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സൈനികം, കായികം തുടങ്ങിയവയിലെ ലോക കണക്കുകൾ പങ്കുവെക്കുന്ന ഗ്ലോബൽ ഇൻഡക്‌സ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 133,349,300 പേരാണ് മുഹമ്മദെന്ന പേര് ഉപയോഗിച്ചിരിക്കുന്നത്. 61,134,526 പേർ ഉപയോഗിച്ച മരിയയാണ് രണ്ടാമത്....

കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 29 ന്

തിരുവനന്തപുരം : കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും  ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും...

സംസ്ഥാനത്ത് പനി പടരുന്നു; 18 ദിവസത്തിനിടെ ചികിത്സ തേടിയത് ഒന്നര ലക്ഷം പേർ

തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി പടരുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകൾ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച് 12 പേരും ഡെങ്കിപ്പനി ബാധിച്ച് 13 പേരും മരിച്ചു. അതേസമയം പകർച്ചവ്യാധികൾക്കെതിരെ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഞായറാഴ്ച പനി ബാധിച്ചവരുടെ എണ്ണം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല....

യുവാക്കളിലെ ഉദ്ധാരണക്കുറവ് എന്തുകൊണ്ട്?; ചികിത്സ എത്രമാത്രം ഫലപ്രദം?

പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങളുടെ കാര്യമെടുത്താല്‍ പലപ്പോഴും അധികപേരും തുറന്ന് ചര്‍ച്ച ചെയ്യാൻ മടിക്കുന്നൊരു കാര്യമാണ് ഉദ്ധാരണക്കുറവ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉദ്ധാരണം സംഭവിക്കാതിരിക്കുക, ഉദ്ധാരണസമയം കുറഞ്ഞുപോവുക തുടങ്ങിയ പ്രശ്നങ്ങളെയാണ് പൊതുവില്‍ ഉദ്ധാരണക്കുറവ് അഥവാ 'ഇറക്ടൈല്‍ ഡിസ്ഫംഗ്ഷൻ' എന്ന് വിശേഷിപ്പിക്കുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുമ്പോള്‍ സ്വാഭാവികമായും അത് വ്യക്തികളുടെ ലൈംഗികാരോഗ്യത്തെയും ബാധിക്കാം. പുരുഷന്മാരില്‍ ഇത്തരത്തില്‍...

മാസപ്പിറവി ദൃശ്യമായി; ഗൾഫിൽ ബലി പെരുന്നാൾ ജൂൺ 28ന്

റിയാദ്: സൗദി അറേബ്യയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി മാസൗദി സുപ്രീംകോടതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അറഫ ദിനം ജൂണ്‍ 27 നു ചൊവ്വാഴ്ചയും സഊദിയില്‍ ബലിപെരുന്നാള്‍ ജൂണ്‍ 28 ന് ബുധനാഴ്ചയും ആയിരിക്കും.

അഖിലിനൊപ്പം പോകണം, തുറന്ന് പറഞ്ഞ് അല്‍ഫിയ; ഉടനടി നടപടിയെടുത്ത് മജിസ്ട്രേറ്റ്; കോവളത്തേക്ക് മടക്കം

ആലപ്പുഴ: വിവാഹ വേദിയിലെ നാടകീയ രംഗങ്ങൾക്കൊടുവില്‍ അഖിലും ആൽഫിയയും ഒന്നിക്കുന്നു. വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ പെൺകുട്ടിയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു. അൽപ്പം മുമ്പാണ് ആൽഫിയയെ കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്‍റെ വീട്ടിലെത്തിച്ചത്. ഈ സമയം അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇത് മജിസ്ട്രേറ്റ്...

‘എംഎല്‍എമാര്‍ പ്രാദേശിക തലത്തിലേക്ക് മാത്രം ചുരുങ്ങരുത്; രാഷ്ട്രീയം മാറ്റിവച്ച് സഹകരിക്കണം’

മുംബൈ ∙ എംഎല്‍എമാര്‍ പ്രാദേശിക തലത്തിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്ന സാഹചര്യമുണ്ടാകരുതെന്ന് കര്‍ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍. രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വ്യത്യാസം മാറ്റിവച്ച് സഹകരിക്കാവുന്ന മേഖലകള്‍ കണ്ടെത്തണമെന്നും യു.ടി.ഖാദര്‍ പറഞ്ഞു. മുംബൈയില്‍ ജനപ്രതിനിധികളുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാന്‍ ഇന്ത്യന്‍ കാഴ്ചപ്പാട് ഇല്ലാത്തത് നമ്മുടെ എംഎല്‍എമാരുടെ പ്രശ്നമാണോ? വിഷയങ്ങള്‍ പ്രാദേശികമായി കൈകാര്യം ചെയ്താല്‍ മതിയെന്ന തോന്നല്‍ ഇവര്‍ക്കുണ്ടോ?...

വിരാട് കോഹ്‌ലിയ്ക്ക് 1050 കോടി ആസ്തി; ലോകക്രിക്കറ്റിലെ അതിസമ്പന്നൻ

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്‌ലി ലോകക്രിക്കറ്റിലെ അതിസമ്പന്നൻ. സ്‌റ്റോക് ഗ്രോ റിപ്പോർട്ട് പ്രകാരം ലോകത്തിലെ അതിസമ്പന്നനായ ക്രിക്കറ്ററാണ് 34കാരനായ താരം. 1050 കോടിയാണ് ലോകപ്രശസ്ത കായിക താരങ്ങളിൽ ഒരാൾ കൂടിയായ കോഹ്‌ലിയുടെ വരുമാനം. ടീം ഇന്ത്യയുമായി എപ്ലസ് കോൺട്രാക്ടിൽ ഏഴു കോടിയാണ് താരം സമ്പാദിക്കുന്നത്. ടെസ്റ്റിന് 15 ലക്ഷം, ഏകദിനത്തിന് ആറു ലക്ഷം, ടി20 യ്ക്ക് മൂന്നു...
- Advertisement -spot_img

Latest News

ഇന്ത്യക്കായി കളിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തു, പക്ഷെ നിരസിച്ചു; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...
- Advertisement -spot_img