തിരുവനന്തപുരം:കേരളത്തിലോടുന്ന ട്രെയിനുകളിൽ സെപ്തംബർ മാസത്തോടെ ഓരോ സ്ലീപ്പർ കോച്ച് ഒഴിവാക്കി പകരം എ.സി ത്രീ ടയർ കോച്ച് ഘടിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് (22637/38) ട്രെയിനുകളിലാണ് മാറ്റം വരുത്തുന്നത്.
മാവേലിയിൽ സെപ്തംബർ 11നും മംഗളൂർമെയിലിൽ 13നും വെസ്റ്റ്...
തിരുവനന്തപുരം: എ ഐ ക്യാമറയടക്കമുള്ള നിരത്തുകളിലെ ട്രാഫിക്ക് ക്യാമറകളിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് അഭ്യാസം കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കാണ് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് നമ്പർ പ്ലേറ്റുകൾ മറച്ചു പിടിച്ചുകൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം നിയമ ലംഘനങ്ങൾക്കുള്ള...
വിമാനത്തിൽ കയറുമ്പോൾ കുറേ അധികം സുരക്ഷാ മാനദണ്ഡങ്ങളുണ്ട്, അത് പാലിച്ച് വേണം യാത്ര ചെയ്യാൻ. അത് എയർപോർട്ട് മുതൽ ആരംഭിച്ച് തുടങ്ങും. എന്നാൽ, അറിയാതെ ചില അപകടങ്ങളും വിമാനയാത്രകളിൽ സംഭവിക്കാറുണ്ട്. അങ്ങനെ ഒരു അപകടം കഴിഞ്ഞ ദിവസം ബ്രസീലിലും ഉണ്ടായി. എന്നാൽ, ആളുകൾ പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായി.
ബ്രസീലിന് മുകളിലൂടെ പറക്കുകയായിരുന്നു വിമാനം. പെട്ടെന്നാണ്...
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്തുകൊണ്ട് ക്രൈംബ്രാഞ്ച് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ മുൻ എം.എൽ.എ എം.സി കമറുദ്ദീൻ ഉൾപ്പടെ 21 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
നിക്ഷേപ തട്ടിപ്പിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 168 കേസുകളാണുള്ളത്. മുൻ എം.എൽ.എ യും കമ്പനി ചെയർമാനുമായ എം.സി കമറുദ്ദീൻ, മാനേജിങ്...
ന്യൂഡൽഹി: മുസ്‌ലിംകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടികൾക്ക് മാത്രമേ വോട്ട് നൽകാവൂ എന്നും ഹിന്ദുക്കളുമായി മാത്രമേ വ്യാപാരം നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു.
ഗോവയിൽ ആറു ദിവസം നീണ്ടുനിൽക്കുന്ന വൈശവിക് ഹിന്ദു രാഷ്ട്ര മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രഞ്ജിത് സവർക്കറുടെ വിദ്വേഷ പ്രസ്താവന. ഹിന്ദു ജനജാഗ്രിതി...
വാഷിങ്ടണ്‍: പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കുള്ള പദ്ധതികള്‍ക്ക് ലോക ബാങ്ക് കേരളത്തിന് 1228.6 കോടി (150 മില്യണ്‍ ഡോളര്‍) രൂപയുടെ അധിക വായ്പ അനുവദിച്ചു. ഈ അധിക ധനസഹായം തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് വായ്പ അനുവദിച്ചുകൊണ്ട് ലോക ബാങ്ക് വ്യക്തമാക്കി....
ഒഹിയോ: അമേരിക്കയെ ഞെട്ടിച്ച് ക്രൂര കൊലപാതകം. യുഎസിലെ ഒഹിയോയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പിതാവ് വരിവരിയായി നിർത്തി വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. . 32 വയസ്സുകാരനായ ചാഡ് ഡോവർമാൻ എന്നയാളാണ് അറസ്റ്റിലായത്. മൂന്ന്, നാല്, ഏഴ് വയസ്സുള്ള ആൺമക്കളെയാണ് ഇയാൾ വെടിവച്ചു കൊലപ്പെടുത്തിയത്.
വ്യാഴാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. പ്രായപൂർത്തിയാകാത്ത...
കാസർകോട് ബളാലിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മരുതോത്തെ താമരത്ത് വീട്ടിൽ നാരായണനാണ് മരിച്ചത്. 54 വയസായിരുന്നു. വീടിന് സമീപം ഈറ്റ ശേഖരിക്കാൻ പോയപ്പോഴാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ കൂടങ്കല്ലിലുള്ള താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കൾ...
ഇന്ത്യൻ ശതകോടീശ്വരന്മാരെ കുറിച്ച് പറയുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകൾ മുകേഷ് അംബാനി, രത്തൻ ടാറ്റ, ഗൗതം അദാനി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ തുടങ്ങിയവരുടേതായിരിക്കും. മുകേഷ് അംബാനിയും ഗൗതം അദാനിയും അതിസമ്പന്നതയുടെ കാര്യത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കിയെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോടീശ്വരനെ കുറിച്ച് നമ്മിൽ പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
ആരാണ്...
കോഴിക്കോട് : നാദാപുരം വളയം കല്ലുനിരയിൽ മകൻ മരിച്ചതറിയാതെ അമ്മ, മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് നാൾ. വളയം മൂന്നാം കുനി രമേശനെയാണ് (45) വീട്ടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്ക് സാമൂഹ്യ പെൻഷൻ നൽകാൻ എത്തിയവരാണ് കട്ടിലിൽ മരിച്ച് കിടക്കുന്ന മകനെയും സമീപത്ത് ഇരിക്കുന്ന അമ്മയെയും കണ്ടത്. ദുർഗന്ധം വമിക്കുന്നതെന്താണെന്ന് പരിശോധിക്കാൻ വീടിനുള്ളിൽ...
ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...