Latest news

ഉത്തർപ്രദേശിൽ വീണ്ടും പേരുമാറ്റം; ജലാലാബാദ് ഇനി പരശുരാംപുരി

ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും പേരുമാറ്റം. ഇത്തവണ ജലാലാബാദ് നഗരത്തിന്റെ പേരാണ് മാറ്റിയത്. പരശുരാംപുരി എന്നതാണ് ജലാലാബാദിന്റെ പുതിയ പേര്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. ജലാലാബാദ് നഗർ പാലിക പരിഷത്ത് ഇനിമുതൽ പരശുരാംപുരി നഗർ പാലിക പരിഷത്ത് എന്നും അറിയപ്പെടും. ജലാലാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ടെന്നായിരുന്നു ധനമന്ത്രി സുരേഷ്...

മാസശമ്പളം 15,000 രൂപ; ദിവസവും 8 ലക്ഷം വരെ കവർന്നു; രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ”

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികളിൽ പലരും ലക്ഷങ്ങൾ വിലയുള്ള ഭൂമിയും കാറുകളും വാങ്ങിയതായും തെളിഞ്ഞു. ഇവയിൽ മിക്കതും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. കേസിലെ പ്രതികളിലൊരാളായ അവിനാശ് ശുക്ലയ്ക്ക് കുടിവെള്ളം വിൽക്കുന്ന ജോലിയായിരുന്നു ആദ്യം....

സച്ചിന്റെ 37 വർഷത്തെ റെക്കോർഡ് പഴങ്കഥ; 15-ാം വയസ്സിൽ ഇന്ത്യക്കായി അരങ്ങേറി വൈഭവ്

മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. 15 വയസ്സും 99 ദിവസവുമാണ് കൗമാര താരത്തിന്റെ പ്രായം. 1989ൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ കുറിച്ച റെക്കോർഡാണ് ഇപ്പോൾ വഴിമാറിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലാണ് വൈഭവ് തന്റെ അരങ്ങേറ്റം കുറിച്ചത്. മലയാളി താരം സഞ്ജു...

പെട്രോളിന് എഥനോൾ, ഇനി ഡീസലിന് ഐസോബ്യൂട്ടനോൾ; പുതിയ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ നേരിട്ട് ഡീസലിൽ ചേർക്കാൻ സാധിക്കില്ലെന്ന സാങ്കേതിക തടസ്സം ഉള്ളതിനാലാണ് എഥനോളിൽ നിന്നും ഐസോബ്യൂട്ടനോൾ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നത്. ഇത് ഡീസലിന് പകരമുള്ള...

റെഡ്ബുൾ മുതൽ മോൺസ്റ്റർ വരെ: പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി റെഡ് ബുള്‍, സ്റ്റിങ്, പെപ്‌സികോയുടെ അഡ്രിനാലിന്‍ റഷ് തുടങ്ങിയ ആറ് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ്...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: മോദിയുടെ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ്; സുപ്രിംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം

ന്യൂഡല്‍ഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത പാർട്ടി, സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അയോധ്യയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ കൊള്ളയാണെന്നും ഇത് കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വഞ്ചിക്കുന്നതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പേര് പറഞ്ഞാണ്...

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവര റിപ്പോർട്ടിലാണ് രാജ്യത്തിെൻറ ഈ സമാനതകളില്ലാത്ത നേട്ടം വ്യക്തമാക്കുന്നത്. യു.എൻ ഡാറ്റാബേസിൽ വിവിധ രാജ്യങ്ങൾ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും, 2023-ലെ സുരക്ഷാ...

വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു. സിലിണ്ടറൊന്നിന് 183 രൂപയുടെ കുറവാണ് വരുത്തിയത്.ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇന്ന് മുതല്‍ പുതിയ വില നിലവില്‍ വരും. ഇന്നത്തെ വിലയിടിവോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2930 രൂപയായി കുറയും. അതേസമയം, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എണ്ണകമ്പനികള്‍ ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല....

കനത്തമഴ: കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്: ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1- ബുധന്‍) അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ തീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ച പശ്ചാത്തലത്തിലും ശക്തമായ മഴ തുടരുന്നതിനാലും മുന്‍കരുതല്‍ നടപടിയായാണ് അവധി പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ അറിയിച്ചു. കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ...

ഗതാഗതരംഗത്ത് ചരിത്രപരമായ തീരുമാനം; തമിഴ്‌നാട്ടിൽ പുതിയ സർക്കാർ ബസുകൾ എ.സി മാത്രം

ചെന്നൈ: തമിഴ്‌നാട്ടിലെ പൊതുഗതാഗത സംവിധാനത്തിൽ വൻ മാറ്റത്തിനൊരുങ്ങി സർക്കാർ. ഇനി മുതൽ വാങ്ങുന്ന എല്ലാ പുതിയ സർക്കാർ ബസുകളും എ.സി സൗകര്യമുള്ളവയായിരിക്കുമെന്ന് മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപനാണ് മുഖ്യമന്ത്രിയുടെ തീരുമാനം അറിയിച്ചത്. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളെപ്പോലും മികച്ച ബസ് ശൃംഖലയിലൂടെ പരസ്പരം ബന്ധിപ്പിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ‘ഇനി...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img