Sunday, May 12, 2024

Latest news

ഇരട്ട ക്ലച്ചും ബ്രേക്കും പാടില്ല; ‘ഡ്രൈവിങ് സ്‌കൂളുകാരുടെ’ വണ്ടിയില്‍ ടെസ്റ്റ് പാസ്സാകല്‍ നടക്കില്ല

ഇരട്ടനിയന്ത്രണ സംവിധാനങ്ങളുള്ള (പരിശീലകനുകൂടി നിയന്ത്രിക്കാന്‍കഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകള്‍) വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ടനിയന്ത്രണ സംവിധാനം നിര്‍ബന്ധമാണ്. ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കുന്നുണ്ട്. ഇത് മൂന്നുമാസത്തേക്കുകൂടി തുടരാനാകും. ഇതിനുശേഷം സാധാരണരീതിയിലെ വാഹനങ്ങള്‍ ടെസ്റ്റിന്...

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത താരത്തെ നവംബറില്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നവംബറിലെ ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്...

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടും. ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം....

തിരഞ്ഞെടുപ്പിന് മുമ്പേ കെജ്‌രിവാൾ പുറത്തിറങ്ങിയേക്കും; ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സുപ്രീം കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. എന്തൊക്കെ ജാമ്യവ്യവസ്ഥകള്‍ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിർദേശം ആരാഞ്ഞു. വാദം...

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ഗുജറാത്തില്‍ പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവും മകളും കൊല്ലപ്പെട്ടു. ഗുജറാത്ത് വദാലിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ജിത്തുഭായ് മകള്‍ ഭൂമിക എന്നിവരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ജിത്തുഭായിയുടെ ഭാര്യയുടെ മുന്‍ കാമുകന്‍ അയച്ച പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്. ജിത്തുഭായ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. പന്ത്രണ്ട് വയസുകാരിയായ മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍...

ജിമ്മില്‍ പോകാതെ മൂന്ന് മാസം കൊണ്ട് കുറച്ചത് 14 കിലോ; ഭാരം കുറച്ചത് ഇങ്ങനെ, ടിപ്സ് പങ്കുവച്ച് 47കാരന്‍

അമിത വണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് പലരും. ഇവിടെയിതാ 47കാരനായ സഞ്ജയ് കുമാർ സുമൻ എന്ന ബാങ്കർ ജിമ്മില്‍ പോകാതെ തന്നെ മൂന്ന് മാസം കൊണ്ട് കുറച്ച് 14 കിലോയാണ്.  82 കിലോഗ്രാം ഭാരത്തിൽ നിന്ന് വെറും 3 മാസത്തിനുള്ളിൽ 14 കിലോഗ്രാം കുറഞ്ഞു എന്നാണ് സഞ്ജയ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 68...

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ രാഹുൽ മത്സരിക്കുമോ എന്ന അഭ്യൂഹത്തിന് വിരാമമായി. വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ഒപ്പമാണ് രാഹുൽ പത്രിക സമർപ്പിക്കാൻ എത്തിയത്. ഏഴു...

സുരേഷ് റെയ്‌നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ചു

ധരംശാല: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം സുരേഷ് റെയ്‌നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ചു. റെയ്‌നയുടെ മാതൃസഹോദരന്‍ സൗരഭ് കുമാര്‍, സുഹൃത്ത് ശുഭം എന്നിവരാണ് മരിച്ചത്. ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ അശ്രദ്ധമായി വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.വാഹനം ഓടിച്ച ഷേര്‍ സിംഗ്...

7961 കോടി രൂപയുടെ നോട്ടുകൾ ഇനി തിരിച്ച് വരാനുണ്ട്, 2000ത്തിന്‍റെ നോട്ടുകൾ 97.46 ശതമാനവും തിരിച്ചെത്തി: ആർബിഐ

ദില്ലി: വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളിൽ ഇതുവരെ 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇനി 7961 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് തിരിച്ചുവരാനുള്ളത്. കഴിഞ്ഞവർഷം മേയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. അതേസമയം, രണ്ടായിരം രൂപ...

ടൂവീലറിൽ ഇതൊന്നും കയറ്റരുത്, ഗുഡ്‍സ് വാഹനം നിർബന്ധമെന്ന് എംവിഡി!

ഗുഡ്‍സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്‍തുക്കളുമായി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതിന്‍റെ അപകട ഭീഷണി ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവിച്ചേക്കാവുന്ന ദുരന്തത്തെക്കുറിച്ചുള്ള എംവിഡിയുടെ മുന്നറിയിപ്പ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രണ്ടു പേർക്ക് മാത്രം യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോർ സൈക്കിൾ എന്നും ബോഡിയുടെ ബാലൻസിങ് മോട്ടോർ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ടെന്ന അവകാശവാദവുമായി കെസിആര്‍

ഹൈദരാബാദ്: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്നും തനിക്ക് പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ടെന്നും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. എന്‍ഡിഎയോ ഇന്ത്യ മുന്നണിയോ...
- Advertisement -spot_img