Latest news

മുസ്ലിം പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് പൂട്ടിച്ചു, നിയമപോരാട്ടവുമായി മസ്ജിദ് ട്രസ്റ്റ്

ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മുസ്ലിം പള്ളി പൂട്ടിച്ചു. ജൽഗാവ് ജില്ലയിലെ 800 വർഷത്തോളം പഴക്കമുള്ള പുരാതനമായ മുസ്ലിം പള്ളിയാണ് കളക്ടർ ഇടപെട്ട് പൂട്ടിച്ചത്. പള്ളിയുടെ മൊത്തം നിർമിതിക്ക് ക്ഷേത്രത്തിനോട് സാമ്യമുണ്ട് എന്ന പരാതിയെത്തുടർന്ന് ഈ മാസം 11നാണ് പള്ളി പൂട്ടാനായി കളക്ടർ ഉത്തരവിടുന്നത്. പ്രസാദ് മധുസൂദൻ ദന്താവാടേ എന്ന ആർ എസ് എസ് പ്രവർത്തകന്റെ പരാതിയിലായിരുന്നു...

റിയാസ് മൗലവി കൊലക്കേസ്; ടി ഷാജിത്തിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു

കാസർകോട്: മദ്റസ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊലക്കേസിൽ കോഴിക്കോട് ബാറിലെ അഭിഭാഷകനായ ടി ഷാജിത്തിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സംസ്ഥാന സർക്കാർ നിയമിച്ചു. കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന എം അശോകന്റെ നിര്യാണത്തെ തുടർന്നാണ് ടി ഷാജിത്തിനെ നിയമിച്ചത്. അശോകന്റെ ജൂനിയറായിരുന്നു ഷാജിത്ത്. 2017 മാർച്ചിലാണ് കാസർകോട് ചൂരി പള്ളിക്കകത്ത്‌ റിയാസ് മൗലവി കൊല്ലപ്പെട്ടത്. കേസിൽ കാസർകോട് സ്വദേശികളായ...

രോഗ ബാധിതനായ ഒരാൾക്ക് ഇത്രയും കടുത്ത ജാമ്യവ്യവസ്ഥ പാടില്ല; മഅദനി സുപ്രീം കോടതിയിൽ

പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയാണ് മഅദനിയുടെ ഹർജി. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരുന്ന സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നാണ് ആവശ്യം. മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും...

ക്രിക്കറ്റ് കളിക്കിടെ പന്ത് ദേഹത്ത് കൊണ്ടതിൽ തർക്കം, ബാറ്റുകൊണ്ട് അടിയേറ്റ യുവാവ് മരിച്ചു

ഇടുക്കി: ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കൊടുവാക്കരണം എസ്റ്റേറ്റിലെ ജയപാലിന്റെ മകൻ ജെ.പി. ജസ്റ്റിനാണ് (38) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് എസ്റ്റേറ്റ് റോഡിലൂടെ നടന്നു പോയ ജസ്റ്റിന്റ ദേഹത്ത്, സമീപത്തു ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്നവർ അടിച്ച പന്ത് വന്നു വീണു. ക്ഷുഭിതനായ ജസ്റ്റിൻ പന്തും എടുത്തുകൊണ്ടു കളിക്കാരുടെ...

വീടിന് തീപിടിക്കുമ്പോള്‍, അണയ്ക്കാന്‍ വരുന്നവര്‍ കമ്മ്യൂണിസ്റ്റാണോ അല്ലയോ എന്ന് നോക്കാറുണ്ടോ- ജിഫ്രി തങ്ങള്‍

സമസ്ത ഒരു രാഷ്ട്രീയ പാർട്ടിയുടെയും ബി ടീം അല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സംഘടനയുടെ ലക്ഷ്യം വിശ്വാസികളെ ആത്മീയമായി നയിക്കുക എന്നത് മാത്രമാണെന്നും സംഘടനയ്ക്ക് എപ്പോഴും സ്വന്തം ഐഡന്റിറ്റി ഉണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടെ സംഘടനയോടോ സമസ്ത പ്രത്യേകം ആഭിമുഖ്യം കാണിക്കുന്നില്ലെന്നും...

സൂപ്പര്‍ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു, ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകര്‍

ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കേ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് പൂര്‍ണ്ണ ആരോഗ്യവാനായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പോകുന്നന്നു എന്നതാണ് ആ വാര്‍ത്ത. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 2023ലെ ഏഷ്യാ കപ്പും 2023 ലോകകപ്പും നടക്കാനിരിക്കെ, ബുംറയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലുള്ള...

മുന്നറിയിപ്പ് വെറുതെയായില്ല; ഇനി പിഴയടയ്ക്കാം, കേരളാ പൊലീസിനും പണികൊടുത്ത് വാട്ടർ അതോറിറ്റി

ആലപ്പുഴ: എടത്വാ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച് വാട്ടർ അതോറിറ്റി. കുടിവെള്ള ചാർജ് കുടിശ്ശിക വരുത്തിയതിന് പിന്നാലെയാണ് നടപടി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നിലവിൽ 33 പൊലീസ് ഉദ്യോഗസ്ഥരുള്ള പൊലീസ് സ്റ്റേഷനിനെതിരെയാണ് വാട്ടർ അതോറിറ്റി അധികൃതർ കർശന നടപടി സ്വീകരിച്ചത്. വാട്ടർ ബില്ലിൽ കുടിശ്ശിക വരുത്തിയാൽ ഇളവ് പ്രതീക്ഷിക്കേണ്ട എന്ന് വാട്ടർ...

തക്കാളിയുടെ പേരില്‍ വഴക്ക്; വീടുവിട്ടു പോയ ഭാര്യയെ തിരികെയെത്തിക്കാൻ തക്കാളി നല്‍കി ഒത്തുതീര്‍പ്പ്

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും തക്കാളി വില കുത്തനെ ഉയർന്നിരിക്കുകയാണ്. വീടുകളിലും റസ്റ്ററന്റുകളിലുമുൾപ്പെടെ കറികളിൽ തക്കാളിയുടെ അളവ് കുറയ്ക്കുകയും ചെയ്തു. അടുക്കളയില്‍ തക്കാളിയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പലരും. കുടുംബകലഹം വരെ തക്കാളി കാരണമുണ്ടായി എന്ന തരത്തിലുള്ള തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. കറിയില്‍ തക്കാളി ചേര്‍ത്തതിന്റെ പേരില്‍ വഴക്കിട്ടു പിരിഞ്ഞ ദമ്പതിമാരെ ഒടുവില്‍ ഒന്നിപ്പിച്ചത്...

സ്കൂളിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം, പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടി

കാസർകോട്: സ്കൂളിനകത്ത് മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് മിൻഹ മരണപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കാസർഗോഡ് അംഗടി മുഗർ ഗവൺമെന്റ് എച്ച് എസ് എസിലായിരുന്നു ജൂലൈ 3 ന് അപകടം സംഭവിച്ചത്. അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞുവീണാണ് ആയിഷത്ത്...

കൂട്ടുകാരെ പിന്നിലിരുത്തി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്കൂട്ടർ യാത്ര; അമ്മയ്ക്ക് 26,000 രൂപ പിഴ

തൃശൂർ ∙ പ്രായപൂർത്തിയാകാത്ത കുട്ടി രണ്ടു സുഹൃത്തുക്കളെ പിന്നിലിരുത്തി ഇരുചക്ര വാഹനം ഓടിച്ച കേസിൽ അമ്മയ്ക്കെതിരെ ശിക്ഷ വിധിച്ച് കോടതി. 26,000 രൂപ പിഴയടയ്ക്കുകയോ ഇല്ലെങ്കിൽ 5 ദിവസം ജയിൽ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധിച്ചു. മോട്ടർവാഹന നിയമത്തിലെ 194 (സി, ഡി) വകുപ്പുകൾ പ്രകാരമാണു ശിക്ഷ. അച്ഛനമ്മമാരെ കേസിൽ...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img