ദില്ലി: ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ. ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത് ഒരു ചായകുടിക്കാനോ, ബാര്‍ബര്‍ ഷോപ്പിലോ പോകുന്നവര്‍ക്കോ ഇടപാട് നടത്താന്‍ വലിയ ഉപകാരമായിരിക്കും ഈ ഫീച്ചര്‍
ഗൂഗിൾ...
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ അരങ്ങേറ്റക്കാരൻ ഇഷാൻ കിഷനോട് രോഹിത് ശർമ്മയ്ക്ക് ശാന്തത നഷ്ടപ്പെട്ടു. അതിവേഗം റൺസ് കൂട്ടിച്ചേർക്കുന്നതിൽ ഇഷാൻ പരാജയപ്പെട്ടതിനെ തുടർന്ന്താരം 1 റൺസ് എടുത്ത ശേഷം രോഹിത് വളരെ അപ്രതീക്ഷിതമായി ഇന്ത്യൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മത്സരത്തിലേക്ക് വന്നാൽ ഇന്നലെ എല്ലാം ഒരു ചടങ്ങ് മാത്രം...
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 10 കോടിയിലേറെ രൂപ റെയില്‍വേയ്ക്ക് കൈമാറി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ പ്രദേശങ്ങളിലെ മൂന്ന് റെയില്‍വേ അണ്ടര്‍ പാസേജുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെയുള്ള റെയില്‍വേ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു.
ആരിക്കാടി, കുമ്പള, മൊഗ്രാല്‍ പ്രദേശങ്ങളിലെ പടിഞ്ഞാര്‍ തീരദേശ...
കൊച്ചി: ആലുവയില്‍ 17 വയസുകാരന്‍ നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹന ഉടമയായ സഹോദരന് കോടതി 34,000 രൂപ പിഴ ചുമത്തി. ആലുവ സ്വദേശിക്കാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കെ.വി നൈന ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവാത്ത ആളിനെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന്...
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാന്‍ ദേശീയ നിയമ കമ്മിഷന്‍ നല്‍കിയ സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ്, ഈ മാസം 28 വരെ നീട്ടിയതായി ദേശീയ നിയമ കമ്മിഷന്‍ അറിയിച്ചത്. രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സജീവമാക്കിയിരിക്കെയാണ്, ഇതുമായി ബന്ധപ്പെട്ട് നിയമ കമ്മിഷന്‍ പൊതുജനാഭിപ്രായം...
തിരുവനന്തപുരം: ദിവസം കൂടുംതോറും റോക്കറ്റ് കണക്കെയാണ് പച്ചക്കറിവില കൂടുന്നത്. തക്കാളിയുടെ കാര്യം പറയുകയും വേണ്ട. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ രാജ്യത്ത് വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും, വരും ആഴ്ചകളിൽ തക്കാളി കിലോയ്ക്ക് 300 രൂപ വരെ എത്തുമെന്നും കാർഷിക വിദഗ്ധർ പറയുന്നു. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ...
ഏക സിവില്‍ കോഡ് വിഷയത്തിൽ മുസ്‍ലീം ലീഗ് നേതൃത്വം നൽകുന്ന പ്രതിഷേധ പരിപാടികളിൽ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാർട്ടി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാത്തത് കൊണ്ട് ലീഗിനോട് വിരോധമില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ആയുധമായാണ് ഏക സിവിൽ കോഡിനെ കേന്ദ്ര സർക്കാർ കാണുന്നത്. ഈ വിഷയത്തിൽ ഇടതുമുന്നണിയിൽ രണ്ടഭിപ്രായമില്ല. ലീഗിനെ വിളിച്ചതിൽ...
ശംഖുംമുഖം: ചെക്ക് ഇൻ ബാഗേജിൽ നിരോധിത വസ്‌തുക്കൾ കൊണ്ടുപോകുന്നത് നിയന്ത്രിക്കാൻ പരിശോധന ഊർജിതമാക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ബാഗേജിലെ നിരോധിത വസ്തുക്കൾ വേഗം കണ്ടെത്താൻ ഇൻലൈൻ റിമോട്ട് ബാഗേജ് സ്‌ക്രീനിംഗ് ഏർപ്പെടുത്തി. ഏപ്രിലിൽ - 1012, മേയിൽ - 1201, ജൂണിൽ 1135 എണ്ണം നിരോധനമുള്ള ഉത്പന്നങ്ങൾ കണ്ടെത്തിയിരുന്നു.
ബാറ്ററികളും പവർ ബാങ്കുകളും ഉൾപ്പെടെയുള്ള ചില...
ലഖ്‌നൗ: കുതിച്ചുയരുന്ന പച്ചക്കറി വില സാധാരണക്കാരുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കിലോക്ക് നൂറും ഇരുനൂറും രൂപയുമൊക്കെ കടന്ന് തക്കാളിയുടെയും ഇഞ്ചിയുടേയും വില മുകളിലോട്ട് തന്നെയാണ് പോകുന്നത്. തക്കാളിയുടെ വില കുതിച്ചുയർന്നതോടെ പലയിടത്തും മോഷണം പതിവായിരിക്കുകയാണ്. തക്കാളി മോഷണം തടയാൻ കടയിൽ അംഗരക്ഷകരെ നിയമിച്ച പച്ചക്കറിക്കച്ചവടക്കാരന്റെ വാർത്തയും പുറത്ത് വന്നിരുന്നു.
കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...