Latest news

കേരള ആർടിസി മംഗളൂരു റൂട്ടിൽ വിദ്യാർഥികൾക്ക് ഉടൻ 30 % പാസ് അനുവദിക്കുമെന്ന് കലക്ടർ

കാസർകോട് ∙ ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി യോഗം ചേർന്നു. വിദ്യാർഥികളോട് ബസ് കണ്ടക്ടർമാർ സൗഹൃദപരമായി പെരുമാറണമെന്ന് യോഗത്തിൽ കലക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. കോളജ് വിദ്യാർഥികളും ബസ് ഉടമകളുടെ പ്രതിനിധികളുമായി ചേർന്ന് തർക്കങ്ങൾ പരിഹരിച്ച് പോകണമെന്നും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ പരിഹരിക്കണമെന്നും കലക്ടർ നിർദേശിച്ചു. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്താൽ നിയമനടപടികൾ സ്വീകരിക്കും. കേരള ആർടിസിയിൽ...

മുസ്‍ലിംകളെ ആകർഷിക്കാൻ സൂഫി സംവാദവുമായി ബി.ജെ.പി: ‘ഓരോ ജില്ലയിലും 500 പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തും, ഉറൂസ് തീയതികൾ ശേഖരിക്കും’

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‍ലിംകളെ ആകർഷിക്കാൻ ‘സൂഫി സംവാദ’വുമായി ബി.ജെ.പി. ന്യൂനപക്ഷ മോർച്ച മേധാവി ജമാൽ സിദ്ദിഖിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായാണ് പരിപാടി സംഘടിപ്പിക്കുക. ഓരോ ജില്ലയിലും 500 പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. "അവരുടെ പ്രശ്‌നങ്ങൾ കേൾക്കും. ഉറൂസ് ആഘോഷം, പണ്ഡിതരുടെ പേര്, ജനനത്തീയതി, വാർഷികം തുടങ്ങിയ എല്ലാ വിശദാംശങ്ങളും...

ടൈറ്റൻ അന്തര്‍വാഹിനി ദുരന്തത്തിന്‍റെ ആനിമേഷന്‍ വീഡിയോ ട്രന്‍റിംഗ് ലിസ്റ്റില്‍ !

ടൈറ്റാനിക് കപ്പലിന്‍റെ ദുരന്തക്കാഴ്ചകള്‍ തേടി കടലിന്‍റെ അഗാധതയിലേക്ക് മുങ്ങാംകുഴിയിട്ട ടൈറ്റന്‍ അന്തര്‍വാഹിനി തകര്‍ന്നത് ചുറ്റുമുണ്ടായിരുന്ന ജലത്തിന്‍റെ ഉയര്‍ന്ന ഹൈഡ്രോസ്റ്റാറ്റിക് മര്‍ദ്ദം മൂലമാണെന്ന് വ്യക്തമാക്കുന്ന ആനിമേഷന്‍ വീഡിയോ വൈറലാകുന്നു. മൂന്ന് സഞ്ചാരികളടക്കം അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ വീഡിയോ നെറ്റിസണ്‍സിനിടെയില്‍ വലിയ ചര്‍ച്ചയായി. ദുരന്തത്തിന്‍റെ കാരണവും അനന്തരഫലവും സമുദ്ര ശാസ്ത്രജ്ഞരും സമുദ്ര വ്യാപാര സംഘടനകളും വിവിധ...

ഒരാഴ്ച മുമ്പ് വേർപെടുത്തിയ സയാമീസ് ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു

റിയാദ്: ഒരാഴ്ച മുമ്പ് റിയാദ് കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു. ഇഹ്സാൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. ബസ്സാം സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കൽ സംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. ബുധനാഴ്ചയാണ് കുട്ടി മരിച്ചത്. മരണം പ്രതീക്ഷിച്ചതായിരുന്നു. ഹൃദയത്തിെൻറെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്ന വിധത്തിൽ ജനവൈകല്യങ്ങളുണ്ട്....

ബലാത്സംഗം ചെയ്ത ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് കിണറ്റില്‍തള്ളി; അതിക്രൂര കൊലപാതകം

ജയ്പൂർ: രാജസ്ഥാനിലെ കരോലിയിൽ 19കാരിയായ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭിലാപാഡയിൽ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് കിണറ്റിൽ തള്ളിയതായി പൊലീസ് പറഞ്ഞു. ഭിലാപാഡ റോഡിലെ കിണറ്റിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം രാത്രി 9 മണിയോടെയാണ് വിവരം ലഭിച്ചതെന്ന് നദൗതി പൊലീസ് ഓഫീസര്‍ ബാബുലാൽ...

പ്രവാസികൾക്ക് ആശ്വാസം; ഫുജൈറയിൽ നിന്ന് കേരളത്തിലേക്ക് പറക്കാൻ ഇനി സലാം എയർ

ഫുജൈറ: യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസ വാർത്തയുമായി ഒമാന്റെ സലാം എയർ. ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരിടവേളക്ക് ശേഷം സലാം എയർ കേരളത്തിലേക്ക് പറക്കും. കേരളത്തിലെ തിരുവനന്തപുരത്തേക്കാണ് നിലവിൽ സർവീസ് ഉള്ളത്. മസ്കത്ത് വഴിയാകും തിരുവനന്തപുരത്തേക്ക് എത്തുക. ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ഇടവേളയ്ക്ക് ശേഷമാണ് യാത്രാ വിമാനസർവീസ് പുനരാരംഭിച്ചത്. മസ്കത്തിൽ നിന്ന് പുറപ്പെട്ട...

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാല്‍ അടുത്തുള്ള ഷോപ്പില്‍ അറിയിക്കൂ; മോഷ്ടാക്കൾക്ക് കെണിയൊരുക്കി വ്യാപാരികളുടെ കൂട്ടായ്മ

മൊബൈൽ മോഷ്ടാക്കൾക്ക് വലവിരിച്ച് കേരള മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ. നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോണുകൾ കണ്ടുപിടിക്കാനായി പുതിയ പദ്ധതി ഒരുക്കിയിരിക്കുകയാണ് മൊബൈൽ ഷോപ്പ് ഉടമകള്‍. മോഷണം പോയതോ നഷ്ടപ്പെട്ടു പോയതോ ആയ മൊബൈൽ ഫോൺ കണ്ടുപിടിക്കുന്നതിനു വേണ്ടിയാണ് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷന്റെ നേതൃത്വത്തിൽ പുത്തൻ ഫോർമാറ്റ് തയ്യാറാക്കിയിരിക്കുന്നത്. 23 ഓളം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ്...

ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുളള പ്രായം കുറയ്ക്കുക; പാർലമെന്റിനോട് ബോംബെ ഹൈക്കോടതി

മുംബൈ: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി. പല രാജ്യങ്ങളും പ്രായം കുറച്ചിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള സംഭവങ്ങൾ നമ്മുടെ രാജ്യവും പാർലമെന്റും അറിയേണ്ട സമയമാണിതെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമ പ്രകാരമുള്ള ക്രിമിനൽ കേസുകൾ വർദ്ധിച്ചുവരുന്നുണ്ടെന്നും പലപ്പോഴും ഈ കേസുകളിൽ...

സഹല്‍ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടും; 2 കോടിയലധികം രൂപയ്ക്ക് മോഹൻ ബഗാനിലേക്ക്; പ്രഖ്യാപനം ഉടൻ

കൊച്ചി∙ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെ ട്രാൻസ്ഫറുകൾ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഉയർന്ന അഭ്യൂഹം ഒടുവിൽ സത്യമായി. ടീമിന്റെ ഐക്കൺ താരങ്ങളിൽ ഒരാളും മലയാളിയുമായി സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടും. കൊൽക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പർ ജയന്റ്സിലേക്കാണ് സമദിന്റെ കൂടുമാറ്റം. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും അന്തിമധാരണയിലെത്തിയെന്നാണ് ഐഎഫ്ടിഡബ്ല്യുസി റിപ്പോർട്ട്....

എ ഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചു കൂടേ? സർക്കാർ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴി എ ഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചൂകൂടെയെന്ന്  ഹൈക്കോടതി.  ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദേശിച്ചു.വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് നിർദ്ദേശം.ഹർജിയിൽ ഈ മാസം 26 ന് നിലപാടറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന്  എഐ ക്യാമറകൾ സ്ഥാപിക്കുന്നത്  നിരുത്സാഹപ്പെടുത്താനാകില്ലെന്ന്...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img