Latest news

അധ്യാപകൻ്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകൻ്റെ കൈ വെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. കൊച്ചിയിലെ എന്‍.ഐ.എ കോടതി ജഡ്ജി അനിൽ ഭാസ്ക്കറാണ് ശിക്ഷ വിധിച്ചത്. പത്ത് വർഷം മുതൽ ജീവപര്യന്തം...

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസിൽ തുടർനടപടികൾക്ക് സ്റ്റേ

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട്, കോൺഗ്രസ് പ്രവർത്തകർക്കെതിരെയെടുത്ത കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ് ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവർക്കെതിരെയായിരുന്നു പോലീസ് കേസെടുത്തിരുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ...

70 പെട്ടി തക്കാളി വിറ്റു; പിന്നാലെ കർഷകനെ അ‌ജ്ഞാത സംഘം പിന്തുടർന്ന് ശ്വാസംമുട്ടിച്ച് കൊന്നു

വിശാഖപട്ടണം: തക്കാളി കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. അന്നമയ്യ മദനപ്പള്ളി സ്വദേശി നരേം രാജശേഖര്‍ റെഡ്ഡി(62)യെയാണ് അജ്ഞാതര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മോഷണം ലക്ഷ്യമിട്ടാണ് അജ്ഞാതര്‍ കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗ്രാമത്തില്‍ നിന്ന് ഏറെ അകലെയുള്ള കൃഷിയിടത്തിലാണ് രാജശേഖര്‍ റെഡ്ഡി താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലേയ്ക്ക് പാലുമായി പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന്...

ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി; കുരുക്കിലായത് സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ

പത്തനാപുരം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി. കൊല്ലത്താണ് സംഭവം. പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയത്. സ്പെഷ്യൽ മാരേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽകിയത്. തുടർന്ന്, കഴിഞ്ഞ ദിവസം...

‘പച്ച നിറത്തിലുള്ള തൊപ്പി യൂണിഫോമിൽ അനുവദനീയമല്ല’, മതം വീട്ടില്‍ മതി; കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; തൊപ്പി ഊരിമാറ്റി

ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ബി.എം.ടി.സി) ബസിൽ തൊപ്പി ധരിച്ചെത്തിയതിന്റെ പേരില്‍ ബസ് കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി.ബസ് കണ്ടക്ടറോട് തര്‍ക്കിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തര്‍ക്കത്തിനൊടുവില്‍ കണ്ടക്ടര്‍ തൊപ്പി ഊരാന്‍ നിര്‍ബന്ധിതനാകുകയാണ്. സര്‍ക്കാര്‍ ജോലിയില്‍, യൂണിഫോമിലുള്ളപ്പോള്‍ അതിനൊപ്പം പച്ച നിറത്തിലുള്ള തൊപ്പി ധരിക്കുന്നത് അനുവദനീയമാണോ എന്നാണ് യുവതി ചോദിക്കുന്നത്. വിഡിയോയില്‍ യുവതിയുടെ മുഖം കാണിക്കുന്നില്ല. മതം...

വെള്ളക്കെട്ടിൽ കുടുങ്ങിയ നായയെ രക്ഷിക്കാൻ യുവാവിന്റെ സാഹസികത; വൈറലായി വീഡിയോ

വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ നായയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചണ്ഡീഗഢിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ടുപോയ നായയെ ഒരു യുവാവ് സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചണ്ഡീഗഢ് പൊലീസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. ചണ്ഡീഗഢ് പൊലീസ്...

നാട്ടുകാരെ അമ്പരപ്പിച്ച് കറൻ്റ് ബിൽ, 300 വീടുകൾക്ക് അടച്ചിരുന്നതിന്റെ പത്തിരട്ടി തുക; അന്വേഷിക്കാൻ കെഎസ്ഇബി

തൊടുപുഴ: ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി കെഎസ്ഇബി ബിൽ. തൊടുപുഴയിലാണ് സംഭവം. നാട്ടുകാരെ അമ്പരപ്പിച്ച് 300 ലധികം ഉപഭോക്താക്കൾക്കാണ് ഇത്തവണത്തെ കറന്റ് ബിൽ 10 ഇരട്ടിയിലേറെ വന്നിരിക്കുന്നത്. 3000 അടച്ചിരുന്നയാൾക്ക് 60,000 ത്തിന്റെ ബില്ലാണ് നിലവിൽ കിട്ടിയിരിക്കുന്നത്. ഒരാൾക്ക് മാത്രമല്ല, 300ലധികം ഉപഭോക്താക്കൾക്കാണ് ബില്ല് ഇരട്ടിയിലധികമായി ലഭിച്ചിരിക്കുന്നത്. അതേസമയം, വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രതികരണവുമായി കെഎസ്ഇബി...

ടൈറ്റന്‍ ദുരന്തം; മരണത്തിന് 48 സെക്കന്‍റ് മുമ്പ് ആ അഞ്ച് യാത്രക്കാരും തങ്ങളുടെ വിധി അറിഞ്ഞിരുന്നു !

നൂറ്റാണ്ട് മുമ്പ് മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനായി നടത്തിയ വിനോദയാത്ര ദുരന്തപര്യവസാനമായെങ്കിലും ടൈറ്റന്‍ ദുരന്തത്തെ കറുച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നേയുള്ളൂ. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം. ടൈറ്റനിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും അവരുടെ മരണത്തിന് 48 സെക്കന്‍റ് മുമ്പ് തങ്ങളെ കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് അറിവ് ലഭിച്ചിരുന്നുവെന്നാണ്.  ടൈറ്റാനിക് കപ്പൽ...

ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ വേണ്ടെന്ന് യുവരാജ് സിംഗ്; കാരണം വ്യക്തമാക്കി മുന്‍ താരം

മൊഹാലി: 2011 ഏകദിന ലോകകപ്പില്‍ യുവരാജ് സിംഗായിരുന്നു ഇന്ത്യയുടെ ഹീറോ. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവരാജിനായിരുന്നു. ക്യാന്‍സറിനോടും മല്ലിട്ട് കളത്തില്‍ ഗംഭീരപ്രകടനം കാഴ്ച വച്ച യുവിയായിരുന്നു ടൂര്‍ണമെന്റിന്റെ താരം. പിന്നീട് നടന്ന രണ്ട് ലോകകപ്പുകളിലും സാധ്യതകളില്‍ മുന്നിലായിരുന്നെങ്കിലും ടീം ഇന്ത്യക്ക് കിരീടം നേടാനായില്ല. മറ്റൊരു ലോകകപ്പിന് ഇന്ത്യ വേദിയാവാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍...

സ്ത്രീയുടെ നിലവിളി കേട്ടെന്ന് പരാതി; പാഞ്ഞെത്തി പോലീസ്, ഒടുവില്‍ നിലവിളിച്ചയാളെ കണ്ടെത്തി, ഒരു തത്ത !

യുകെയിലെ കാന്‍വി ഐലന്‍ഡിലെ താമസക്കാരന്‍ തന്‍റെ അയല്‍പക്കത്ത് ഒരു സ്ത്രീ നിര്‍ത്താതെ നിലവിളിക്കുകയാണെന്ന് പരാതിപ്പെട്ട്, ജൂലൈ 11 തിയതി കാൻവി ഐലൻഡിലെ എസ്സെക്‌സ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഒരു 'ക്രൈം സീന്‍' മണത്ത പോലീസ് പരാതി വിളിച്ച് അറിയിച്ച സ്റ്റീവ് വുഡിന്‍റെ വീട്ടിലേക്ക് മൂന്ന് വാഹനങ്ങളിലായാണ് പാഞ്ഞെത്തിയത്. സ്റ്റീവ് വുഡുമായി സംഭവത്തെ കുറിച്ച് ചോദിച്ച്...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img