Wednesday, May 8, 2024

Latest news

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; 10 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും, പട്ടിക ഇങ്ങനെ

ബെംഗളൂരു: കര്‍ണാടകയുടെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആകെ 10 പേര്‍ മന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ഉച്ചയ്ക്ക് 12.30ന് കാണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും. ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും....

2000 രൂപ നോട്ടുകൾ പിൻവലിച്ചു; എങ്ങനെ മാറാം, പരിധി, അനുവദിച്ച സമയം അടക്കം നിങ്ങൾക്ക് അറിയേണ്ടതെല്ലാം!

രണ്ടായിരത്തിന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ആ‍ര്‍ബിഐ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സ‍ര്‍ക്കാ‍ര്‍. നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെ എല്ലാ കാര്യങ്ങളും അറിയാം... എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്? 1934 ലെ ആർബിഐ നിയമം സെക്ഷൻ 24(1) പ്രകാരം 2016 നവംബറിലാണ് 2000 രൂപ...

പിച്ചൈക്കാരന്‍ 2 റിലീസ് ആയി 2000 നോട്ട് നിരോധിച്ചു; യാദൃശ്ചികത വീണ്ടും.!

ചെന്നൈ: 2016 ലാണ് പിച്ചൈക്കാരന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. വിജയ് ആന്‍റണി പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ശശിയാണ്. പൂ, സൊല്ലാമലെ തുടങ്ങിയ ചിത്രങ്ങള്‍ മുന്‍പ് സംവിധാനം ചെയ്ത ശശിയുടെ ഈ ചിത്രം അന്ന് ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. അമ്മയുടെ ജീവന്‍ രക്ഷിക്കാനായി ക്ഷേത്രങ്ങളില്‍ പിച്ചയെടുക്കുന്ന ഒരു കോടീശ്വരന്‍റെ കഥയാണ് ചിത്രം...

ലഹരി ഉപയോഗത്തിനിടയിലോ വില്‍പനക്കിടയിലോ മരിക്കുന്നവരുടെ സംസ്‌കാരം നടത്തില്ല- പള്ളി കമ്മിറ്റി

ദിസ്പുര്‍: ലഹരി ഉപയോഗത്തിനിടയിലോ വില്‍പനയ്ക്കിടയിലോ മരണപ്പെടുന്നവരുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അസമിലെ മൊറിഗന്‍ ജില്ലയിലെ മൊയ്‌റാബറി പള്ളി കമ്മിറ്റി. മയക്കുമരുന്ന് വിപത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മിറ്റിയുടെ യോഗത്തിലെടുത്ത തീരുമാനമാണിത്. ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമാണിതെന്ന് ഖബര്‍സ്ഥാന്‍ കമ്മിറ്റി പ്രസിഡന്റായ മെഹ്ബൂബ് മുഖ്താര്‍ പറഞ്ഞു. കമ്മിറ്റിയുടേത്...

നോട്ടു പിന്‍വലിക്കല്‍: വരുന്ന നിയമസഭാ – ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള മാസ്റ്റര്‍ സ്‌ട്രൈക്കോ?

വരുന്ന നിയമസഭാ -ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള  നരേന്ദ്രമോദി സര്‍ക്കാരിന്റെ മറ്റൊരു മാസ്റ്റര്‍ സ്‌ട്രൈക്കാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കല്‍ എന്ന് സൂചന. നേരത്തെ 1000, 500 ന്റെ നോട്ടുകള്‍ പിന്‍വലിച്ചത് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും 2024 ഏപ്രില്‍ മെയ് മാസത്തില്‍ ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഉത്തരേന്ത്യന്‍...

റിപ്പോര്‍ട്ടര്‍ ടിവി താത്കാലികമായി സംപ്രേഷണം അവസാനിപ്പിച്ചു; രണ്ടാം വരവ് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോയില്‍ നിന്നും

റിപ്പോര്‍ട്ടര്‍ ടിവി താത്കാലികമായി സംപ്രേഷണം അവസാനിപ്പിച്ചു. ചാനല്‍ നവീകരണത്തിന്റെ ഭാഗമായുള്ള ജോലികള്‍ പൂര്‍ത്തികരിക്കാനാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് അറിയിച്ചത്. മലയാളത്തിലെ മുന്‍നിര മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഏഷ്യായിലെ ഏറ്റവും വലിയ എആര്‍-വിആര്‍-എക്‌സ്ആര്‍ ന്യൂസ് സ്റ്റുഡിയോയില്‍ നിന്നാണ് ചാനല്‍ വീണ്ടും സംപ്രേഷണം തുടങ്ങുന്നത്. കളമശേരിയിലെ ഓഫീസില്‍ ഇതിനായുള്ള ജോലികള്‍...

2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം; നോട്ടുകൾ സെപ്തംബർ 30 വരെ മാത്രം ഉപയോഗിക്കാം

ദില്ലി : 2000 രൂപ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു. രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്. നിലവിൽ...

കർണാടകയിൽ നാളെ സത്യപ്രതിജ്ഞ; കേരളത്തിൽ നിന്ന് ക്ഷണം മൂന്ന് പേർക്ക്

ബെം​ഗളൂരു: കർണാടകയിൽ അധികാരത്തിലേറിയ കോൺ​ഗ്രസിന്റെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ കേരളത്തിൽ നിന്ന് ക്ഷണം മൂന്ന് പേർക്ക്. കോൺ​ഗ്രസ് ഇതര പാർട്ടികളിൽ നിന്നാണ് രണ്ട് പേരെ ക്ഷണിച്ചത്. എൽഡിഎഫിന്റെ ഭാ​ഗമായ കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം നേതാവ് ജോസ് കെ മാണി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീ​ഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ, ആർഎസ്പി നേതാവ്...

ലഹരി ഉപയോ​ഗിച്ചും വിൽപനയ്ക്കിടെയും മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കില്ല; തീരുമാനവുമായി ഒരു ഖബർസ്ഥാൻ കമ്മിറ്റി

ദിസ്പൂർ: മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടോ മരണമടഞ്ഞ ആളുകളുടെ മൃതദേഹം സംസ്കരിക്കില്ലെന്നും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ച് അസമിലെ ഒരു ഖബർസ്ഥാൻ കമ്മിറ്റി. മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്‌രാബാരി ഖബർസ്ഥാൻ കമ്മിറ്റിയാണ് മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന്റെ ഭാ​ഗമായി ഇത്തരമൊരു തീരുമാനമെടുത്തത്. മയക്കുമരുന്ന് ഭീഷണിയെ നേരിടാനുള്ള ശ്രമവുമായി ബന്ധപ്പെട്ടാണ് തീരുമാനം. അടുത്തിടെ നടന്ന...

കെട്ടിടങ്ങളുടെ ഭാരം താങ്ങാനാവുന്നില്ല; ന്യൂയോര്‍ക്ക് നഗരം താഴുന്നു

അംബരചുംബികളായ കെട്ടിടങ്ങളുടെ ഭാരം താങ്ങാനാവാതെ ലോകത്തിലെ ഏറ്റവും പ്രമുഖ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് താഴുന്നു. 80 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് നഗരം പ്രതിവര്‍ഷം ഒന്ന് മുതല്‍ രണ്ട് മില്ലിമീറ്റര്‍ വരെയാണ് താണുക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതുമാണ് ഈ അമേരിക്കന്‍ നഗരത്തിന് വെല്ലുവിളിയാകുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ അടുത്തിടെ സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് ന്യൂയോര്‍ക്ക് നേരിടുന്നതെന്നും...
- Advertisement -spot_img

Latest News

അംബാനിക്കും അദാനിക്കുമെതിരെ നരേ​ന്ദ്ര മോദി: ‘ഇരുവരും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകി? ടെമ്പോവാൻ നിറയെ നോട്ടുകെട്ട് കിട്ടിയോ?വെളിപ്പെടുത്തണം’

കരിംനഗർ (തെലങ്കാന): വ്യവസായ ഭീമന്മാരായ അംബാനിക്കും അദാനിക്കുമെതിരെ പരസ്യ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേ​ന്ദ്ര മോദി. അംബാനിയും അദാനിയും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകിയെന്ന് വെളിപ്പെടുത്തണമെന്ന്...
- Advertisement -spot_img