ദില്ലി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തിൽ പറയുന്നുണ്ട്.
ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്നതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആശുപത്രിയിലെ...
മുംബൈ: ഐപിഎൽ താരലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഇന്നറിയാം. ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാര്‍ദിക് പണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങളിലെ വ്യക്തതയ്ക്ക് വേണ്ടിയാണ് പ്രധാനമായും ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന ബെന്‍ സ്റ്റോക്സിന് പിന്നാലെ രാജസ്ഥാന്‍ താരമായിരുന്ന ജോ റൂട്ടും ഐപിഎല്ലില്‍ നിന്ന് പിന്മാറി. കഴിഞ്ഞ...
മംഗളൂരു: കർണാടകയിലെ ഉഡുപ്പി കൂട്ടക്കൊലയുടെ കാരണം പകയെന്ന് പൊലീസ്. 21 കാരിയായ അയ്നാസ് എയർ ഇന്ത്യ എയർ ഹോസ്റ്റസായിരുന്നു. ഇവരുടെ സഹപ്രവർത്തകനായിരുന്നു പ്രതിയായ പ്രവീൺ അരുൺ ചൗഗുലെ (39). നവംബർ 15 നാണ് ബെലഗാവിയിലെ കുടച്ചിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. അയ്നാസിെ കൂടാതെ മാതാവ് ഹസീന (47), മൂത്ത സഹോദരി അഫ്നാൻ (23),...
നൈനിറ്റാൾ: അപകടത്തിൽപ്പെട്ട് റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ കാറിലെ യാത്രക്കാർക്ക് രക്ഷകനായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നൈനിറ്റാളിൽവച്ചാണ് അപകടമുണ്ടായത്. തന്റെ കാറിന്റെ മുന്നിൽ പോവുകയായിരുന്ന കാർ അപകടത്തിൽപ്പെട്ട് പെട്ടെന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് ഷമി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ലോകകപ്പിലെ ഗംഭീര പ്രകടനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഷമിയെ ഡ്രസിങ് റൂമിൽ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു....
എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 24 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയത്. മസ്‌കറ്റിൽ നിന്നും ജിദ്ദ വഴിയെത്തിയ യാത്രക്കാരനാണ് അറസ്റ്റിലായത്.
സ്പാനറിന്റെയും ട്രിമ്മറിന്റെയും ഇടയിൽ ഘടിപ്പിച്ച് കൊണ്ടുവന്ന 454 ഗ്രാം സ്വർണമാണ് കസ്റ്റംസ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് കസ്റ്റംസ്...
കൊച്ചി: കൊച്ചി ശാശ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 46ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അതിദാരുണമായ ദുരന്തത്തില്‍ കൂടുതല്‍ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംഭവത്തെതുടര്‍ന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി ഒഴിവാക്കി...
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. 46 പേർക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ...
സെൽഫി എടുക്കുന്നതിനോടുള്ള ആളുകളുടെ അമിതമായ ഭ്രമത്തെ നിസ്സാരമായി കാണരുതെന്നും ഒരു പൊതുജനാരോഗ്യ പ്രശ്നമായി ഇതിനെ പരിഗണിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഗവേഷകർ. ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ആളുകളുടെ സെൽഫി എടുക്കാനുള്ള അമിതമായ ഭ്രമം ഒരു പൊതുജന ആരോഗ്യപ്രശ്നമായി കണക്കാക്കേണ്ടതുണ്ടെന്ന നിഗമനത്തിൽ എത്തിയത്. 2011 മുതൽ അമേരിക്കയിലും ഓസ്ട്രേലിയയിലുമായി നടത്തി വന്ന...
ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ കൊണ്ടുപോകാത്ത തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ഭാര്യ ഒറ്റ ഇടിക്ക് കൊന്നു. പൂനെയിലാണ് സംഭവം. പൂനെയിലെ വാനവ്ഡി ഏരിയയിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ താമസിക്കുന്ന മുപ്പത്തിയാറുകാരനായ നിഖില്‍ ഖന്നയാണ് കൊല്ലപ്പെട്ടത്. നിര്‍മാണമേഖലയില്‍ വ്യവയായി ആണ് നിഖില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ രേണുക (38) അറസ്റ്റിലായി. ഇവര്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ദുബായിലേക്ക് ജന്മദിനം...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...