Saturday, April 27, 2024

Latest news

ദൃഢനിശ്ചത്തിന്റെ കരുത്തുമായി ശിഹാബ് ചോറ്റൂർ വിശുദ്ധ മദീനയിൽ, യാത്രക്കെടുത്തത് 11 മാസം, ഹജ്ജിന് മുമ്പ് മക്കയിലെത്തും

മദീന: ദൃഢനിശ്ചത്തിന്റെ കരുത്തുമായി കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ ലക്ഷ്യം സഫലീകരിച്ച് മദീനയിലെത്തി. കഴിഞ്ഞ ജൂണ്‍ 2ന് ആരംഭിച്ച യാത്ര, വിവിധ രാജ്യങ്ങള്‍ കടന്നാണ് മദീനയിലെത്തുന്നത്. 11 മാസത്തോളം എടുത്ത് പൂർത്തിയാക്കിയ യാത്ര, വിവിധ പ്രതിസന്ധികള്‍ തരണം ചെയ്താണു പുണ്യഭൂമിയിലെത്തിയത്. ഈ വർഷത്തെ ഹജ് കർമത്തിൽ ശിഹാബ് ‍പങ്കെടുക്കും. ഹജ്ജിനു 25...

മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

ചന്തേര: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. മാച്ചിക്കാട് സ്വദേശിനിയായ 33-കാരിയെയും ബേപ്പൂര്‍ സ്വദേശി പി.ടി.അനൂപിനെയു(33)മാണ് ചന്തേര എസ്.ഐ. എം.വി.ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായത്. 10-ഉം 13-ഉം വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തായ അനൂപിനൊപ്പം യുവതി സ്ഥലംവിടുകയായിരുന്നു. സഹോദരന്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍...

സർക്കാർ വർധിപ്പിച്ച അധിക നികുതി വരുമാനം വേണ്ടെന്ന് മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി

മംഗൽപാടി: ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാർ വർധിപ്പിച്ച അധിക നികുതി വരുമാനം വേണ്ടന്ന് മംഗൽപാടി ഗ്രാമ ഭരണ സമിതി. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, ലെഔട്ട് അപ്രൂവൽ ഫീസ്, കെട്ടിട നികുതി എന്നിവ വൻതോതിൽ വർധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭരണ സമിതി യോഗത്തിൽ തീരുമാനം. കെട്ടിട നിർമ്മാണ വസ്തുക്കൾ ക്ക് ഉൾപ്പടെ വില...

‘തലയുള്ളവർ ഹെൽമെറ്റ് ധരിക്കും’; എ.ഐ ക്യാമറ എടുത്ത ചിത്രം കുടുംബകലഹത്തിന് കാരണമായതിൽ എം.വി.ഡി

തിരുവനന്തപുരം: ഹെൽമറ്റ് വെക്കാതെ സ്‌കൂട്ടറിൽ സ്ത്രീയോടൊപ്പം പോയത് കുടുംബ കലഹത്തിന് കാരണമായതിൽ ട്രോളുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്. തലയുള്ളവർ ഹെൽമെറ്റ് ധരിക്കും എന്ന ക്യാപ്ഷനോടെയാണ് ഇത് സംബന്ധിച്ച വാർത്തയുടെ പേപ്പർ കട്ടിങ് എം.വി.ഡി ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ഹെൽമെറ്റ് ധരിക്കാതെ സ്ത്രീയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത യുവാവാണ് കുരുക്കിലായത്. ഇവർ ഹെൽമെറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയിൽ...

താനൂർ ബോട്ട് ദുരന്തം: നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ, മൊഴി പുറത്ത്

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി. അപകടത്തിന് ഇടയാക്കിയ ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അപ്പു,...

എ.ഐ കാമറ: പിഴ ഈടാക്കൽ വൈകും

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനം. ജൂൺ 5 മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾക്ക് മെയ് 5 മുതൽ ബോധവത്കരണ നോട്ടീസ് നൽകിയിരുന്നു. ഗതാഗത മന്ത്രി വിളിച്ച...

ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്, ബാങ്കോക്കില്‍ അടിയന്തിര ലാന്റിങ്

ദോഹ: ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനം ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി. തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്‍സ് ഒരുക്കിയിട്ടുണ്ടെന്നും വ്യാഴാഴ്ച ഇവരെ ഡെന്‍പസറിലേക്ക് കൊണ്ട് പോകുമെന്നും കമ്പനി...

രണ്ടുവയസിനു താഴെ ബേബി സീറ്റ് നിര്‍ബന്ധമാക്കണം: യാത്രാ വാഹനങ്ങളില്‍ കുട്ടികളെ പിന്‍സീറ്റിലിരുത്തണം; ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: യാത്രാ വാഹനങ്ങളില്‍ കുട്ടികളും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നു ബാലാവകാശ കമ്മിഷന്‍. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ വാഹനങ്ങളില്‍ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസില്‍ താഴെുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റിലിരുത്തുകയും വേണം. രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. കുട്ടികളുടെ പിന്‍സീറ്റ് യാത്ര, രണ്ടു...

ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് പോര് കുറിക്കപ്പെട്ടു, തിയതി പുറത്ത്, ആവേശത്തേരില്‍ ആരാധകര്‍

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഒക്ടോബര്‍ 5 ന് അഹമ്മദാബാദില്‍ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. ഫൈനല്‍ നവംബര്‍ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും. ഇന്ത്യയുടെ ഉദ്ഘാടന മത്സരം ഓസ്ട്രേലിയയ്ക്കെതിരെയായിരിക്കും. മിക്കവാറും ഇത് ചെന്നൈയിലായിരിക്കും. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനലിന് തുല്യമായ മത്സരം...

‘മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ കഴിഞ്ഞത് ലീ​ഗിന്റെ മര്യാദ’; ദൗർബല്യമായി കാണരുതെന്ന് കെ എം ഷാജി

കോഴിക്കോട്:  മുഖ്യമന്ത്രിക്ക്  താനൂരിൽ വരാൻ കഴിഞ്ഞത് ലീഗ് കാണിച്ച മര്യാദയാണെന്ന് മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി.  മുഖ്യമന്ത്രി താനൂരിലെ ദുരന്ത സ്ഥലത്ത് എത്തിയത് ലീഗിന്റെ ദുർബലതയല്ലെന്നും ഷാജി പറഞ്ഞു.  ഓഖി ഉണ്ടായപ്പോൾ മുഖ്യമന്ത്രിയ്ക്ക് തിരുവനതപുരത്തെ തീരദേശത്ത് പോകാൻ കഴിഞ്ഞില്ലെന്നും ഷാജി വ്യക്തമാക്കി. ദുരന്തമുണ്ടായാൽ കേരളത്തിൽ നാടകമാണ് ന‌ടക്കുന്നത്. ഇനി ഒരു മാസം പരിശോധനയും ബോട്ടിന്റെ...
- Advertisement -spot_img

Latest News

ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്

കാഞ്ഞങ്ങാട്: ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ് കാസർകോട് ജില്ലയിലുള്ളവർ. അടുത്തിടെ ഉപ്പള, നെല്ലിക്കട്ട, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിലെ പ്രതികളെ...
- Advertisement -spot_img