Latest news

തലപ്പാടിയില്‍ ഇന്നത്തേക്ക് ഇളവ്; നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇന്നത്തേക്ക് ഇളവ്. ഇന്ന് ഒരു ദിവസം കൂടി അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. നാളെ മുതല്‍ അതിര്‍ത്തി കടക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകളൊഴികെ ബാക്കിയെല്ലാം ബാരിക്കേഡുകളും മറ്റും വെച്ച്...

അതിര്‍ത്തിയിൽ കര്‍ശന നിയന്ത്രണവുമായി കര്‍ണാടകം: തലപ്പാടിയിൽ റോഡ് ഉപരോധിച്ച് യുഡിഎഫിന്‍റെ പ്രതിഷേധം

കാസർകോട്: കാസർകോട്-കർണാടക അതിർത്തിയിലെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കർണാടകത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. തലപ്പാടിയിൽ ദേശീയ പാതയിലെ റോഡാണ് ഉപരോധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങൾ അതിർത്തിയിൽ കുടുങ്ങി. കേരള പൊലീസെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. തലപ്പാടി അതിര്‍ത്തിയില്‍ ദക്ഷിണ കന്നഡ ഭരണകൂടം ഇന്ന് ഇളവ് നൽകി. നാളെ മുതൽ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊവിഡ് വ്യാപനം...

‘കോഹ്‌ലിയുടെ മെസേജ് കണ്ടപ്പോള്‍ ഞാന്‍ വളരെ വികാരാധീനനായി’; വെളിപ്പെടുത്തി അസ്ഹറുദ്ദീന്‍

14ാം സീസണിന് മുന്നോടിയായ നടന്ന താരലേലത്തില്‍ തന്നെ ആര്‍സിബി സ്വന്തമാക്കിയതിന് പിന്നാലെ വിരാട് കോഹ് ലി മെസേജ് അയച്ചെന്ന് വെളിപ്പെടുത്തി മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. കോഹ്‌ലിയുടെ മെസേജ് കണ്ടപ്പോള്‍ തന്നെ വികാരാധീനനാക്കി എന്നും താനത് എട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. ‘ഐ.പി.എല്‍ ലേലം അവസാനിച്ച് രണ്ടു മിനിറ്റിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി...

ജോർജുകുട്ടിയുടെ കാറിന്‍റെ നമ്പർ വ്യാജം; ഗതാഗതവകുപ്പിന്‍റെ പിഴവെന്ന് സോഷ്യൽ മീഡിയ!

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം 2 വീടുകളില്‍ തകര്‍ത്തോടുകയാണ്. ആമസോൺ പ്രൈമിൽ റിലീസ് ആയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ സിനിമയിലെ പല രംഗങ്ങളും.  രസകരമായ ചർച്ചകളാണ് സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതിൽ ഇപ്പോഴത്തെ മുഖ്യചർച്ചാ വിഷയമാണ് മോഹന്‍ലാല്‍ കഥാപാത്രമായ ജോർജുകുട്ടിയുടെ ഫോർഡ് എക്കോ സ്‌പോർട്ട് കാർ. ജോർജുകുട്ടിയുടെ കാറിന്‍റെ നമ്പർ വ്യാജമാണെന്നും...

വരാനിരിക്കുന്നത് വൻ വിലക്കയറ്റത്തിന്റെ നാളുകൾ: എണ്ണ വിലയിൽ പ്രവചനവുമായി ഗോള്‍ഡ്മാന്‍ സാച്ചസ്

അന്താരാഷ്ട്ര ക്രൂഡ് നിരക്കില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് പ്രവചനം. ആഗോളതലത്തില്‍ ഇന്ധന ഉപഭോഗം ഉയരുന്നതിനെ തുടര്‍ന്നാണിത്. ഒപെക് പ്ലസ് രാജ്യങ്ങളുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പ് പറയുന്നു. ജൂലൈ അവസാനത്തോടെ ഉപഭോഗം കൊവിഡിന് മുൻപ് ഉളള നിലയിലേക്ക് മടങ്ങും, അതേസമയം പ്രധാന ഉൽപാദകരിൽ നിന്നുള്ള ഉൽപാദനം സമാന്തരമായി വർദ്ധിച്ചുവരാനുളള സാധ്യത കുറവായിരിക്കുമെന്നും ബാങ്ക് കുറിപ്പിൽ...

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു; മുഖ്യമന്ത്രി വി.നാരായണസ്വാമി രാജിവച്ചു

ചെന്നൈ: പുതുച്ചേരിയിലെ വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ലെഫ്റ്റണന്റ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി. തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍...

സര്‍വേ ഫലങ്ങൾ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്, യുഡിഎഫ് മെച്ചപ്പെട്ടു വരുന്നുവെന്നതിൻ്റെ സൂചനയെന്ന് കെപിഎ മജീദ്

മലപ്പുറം: തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ അം​ഗീകരിച്ച് മുസ്ലീം ലീ​ഗ്. യുഡിഎഫ് മെച്ചപ്പെട്ടു വരുന്നുവെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ വസ്തുത അം​ഗീകരിച്ചു കൊണ്ടു തന്നെ ആവശ്യമായ പ്രവർത്തന പരിപാടികൾ തങ്ങൾ കൊണ്ടുവരുമെന്നും മുസ്ലീം ലീ​ഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീ​ദ് പറഞ്ഞു. മലബാർ മേഖലയിലും തെക്കൻ മേഖലയിലും സർവേകൾ പ്രവചിച്ചതിലും കുറച്ച് സീറ്റുകൾ കൂടി യു.ഡി.എഫിന്...

കുബണൂരിൽ വീട്ടിലെ കട്ടിലിനടിയിൽ വിൽപനക്ക് സൂക്ഷിച്ച ഒമ്പത്​ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം: വീട്ടിൽ വിൽപനക്ക് സൂക്ഷിച്ച ഒമ്പത്​ കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബന്തിയോട് ദേർജാലിലെ ജിക്കി എന്ന സക്കറിയ (33) ആണ് അറസ്റ്റിലായത്. കട്ടിലിന്‍റെ അടിയിൽ ചാക്കിൽ സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. കുമ്പള എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വീട്ടിൽ പരിശോധന നടത്തിയത്. പ്രിവന്‍റീവ് ഓഫിസർ...

കേരള-കാർണാടക അതിർത്തിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി

കേരള കർണ്ണാടക അതിർത്തിയായ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി. കുട്ടം മഞ്ചഹള്ളിയിൽ നിന്നാണ് വനം വകുപ്പ് മയക്ക് വെടി വച്ച് പിടികൂടിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പുലർച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥിയെയും വീട്ടമ്മയേയും കടുവ ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ രണ്ടാളും കഴിഞ്ഞ ദിവസം മരിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിൽ താപ്പാനകൾ ഉൾപ്പടെയുള്ള തെരച്ചിൽ...

അണ്‍ലോക്ക് ചട്ടങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു

കാസര്‍കോട്: കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു....
- Advertisement -spot_img

Latest News

ബീറ്റ പരീക്ഷണം തുടങ്ങി; വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ ഉടനെത്തും; മാറ്റങ്ങളും ഫീച്ചറുകളും അറിയാം

കാലിഫോര്‍ണിയ: ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിക്കുന്നതായി സ്ഥിരീകരിച്ച് മാതൃകമ്പനിയായ മെറ്റ. 'വാട്‌സ്ആപ്പ് പ്ലസ്' എന്നായിരിക്കും ഈ...
- Advertisement -spot_img