Latest news

ചരിത്രനേട്ടത്തിനരികെ ഇഷാന്ത്; ഈ നേട്ടം കൈവരിക്കുന്ന അവസാന ഇന്ത്യന്‍ പേസറാവുമോ ?

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇഷാന്ത് ശര്‍മക്ക് സ്വന്തമാവുക ചരിത്രനേട്ടം. ബൗളിംഗ് ഇതിഹാസം കപില്‍ ദേവിനുശേഷം ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന ആദ്യ പേസറെന്ന നേട്ടമാണ് മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇഷാന്ത് സ്വന്തമാക്കുക. മറ്റന്നാള്‍ അഹമ്മദാബാദിലെ നവീകരിച്ച മൊട്ടേര സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. പകല്‍-രാത്രി മത്സരമാണെന്ന പ്രത്യേകതയും ടെസ്റ്റിനുണ്ട്. 1978 മുതല്‍...

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവച്ചു

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു. രാജിവെക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് രാജി സമര്‍പ്പിച്ചു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടത്.

കാസര്‍കോട് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടരമീറ്റര്‍ വരെ താഴ്ന്നു; വരള്‍ച്ച ഉണ്ടാകുമോ എന്ന് ആശങ്ക

കാസർകോട് ‌ജില്ലയിലെ ഭൂജല നിരപ്പ് മുൻ വർഷങ്ങളെ അപേക്ഷിച്ച് രണ്ടര മീറ്റർ വരെ താഴ്ന്നതായി കണ്ടെത്തൽ. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് ജലവിതാനത്തിലെ കുറവ് കണ്ടെത്തിയത്. ജില്ലയിലെ 21 പരിശോധനാ കുഴൽ കിണറുകളിലെ ജലനിരപ്പ് പരിശോധിച്ചതിൽ 3 എണ്ണത്തിൽ മാത്രമാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധന കണ്ടെത്തിയത്. ബാക്കി 18 എണ്ണത്തിലും കഴിഞ്ഞ 10 വർഷത്തെ...

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍കോട് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി...

ഒരൊറ്റ ദിവസം, ഫാസ്‌ടാഗ് വഴി ടോൾ വരുമാനത്തിൽ റെക്കോർഡ് വർധന

ദില്ലി: ഫാസ്‌ടാഗ് നിർബന്ധമാക്കിയതിന് പിന്നാലെ ടോൾ വരുമാനവും വൻതോതിൽ ഉയർന്നു. ദേശീയ പാതാ ശൃംഖലയിൽ കഴിഞ്ഞ ദിവസം ടോൾ വരുമാനത്തിൽ 23 ശതമാനം വർധനവാണ് ഉണ്ടായത്. വെള്ളിയാഴ്ചയാണ് 102 കോടിയെന്ന റെക്കോർഡ് കളക്ഷൻ ഉണ്ടായതെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. ഫാസ്‌ടാഗ് നിർബന്ധമാക്കുന്നതിന് മുൻപ് ടോൾ വരുമാനം 85 കോടിയായിരുന്നുവെന്ന് അതോറിറ്റി പറഞ്ഞു. പണമിടപാട് 10 ശതമാനം...

വിജയ് ഹസാരെ ട്രോഫി: ഉത്തപ്പയും സച്ചിനും തിളങ്ങി, ശ്രീശാന്തിന് അഞ്ച് വിക്കറ്റ്; കേരളത്തിന് രണ്ടാം ജയം

ബംഗലൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഉത്തര്‍പ്രദേശിനെതിരെ മൂന്ന് വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ ജയം. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും(55 പന്തില്‍ 81) ക്യാപറ്റന്‍ സച്ചിന്‍ ബേബിയുടെയും(83 പന്തില്‍ 76) ഇന്നിംഗ്സുകളുടെ കരുത്തിലാണ് ജയിച്ചുകയറിയത്. സ്കോര്‍ ഉത്തര്‍പ്രദേശ് 49.4 ഓവറില്‍ 283ന് ഓള്‍ ഔട്ട്,...

പൊതുജനത്തിന് ആശ്വാസമായി പെട്രോൾ, ഡീസൽ നികുതി കുറച്ചത് നാല് സംസ്ഥാനങ്ങൾ

പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങൾ ഇതുവരെ നികുതിയിൽ കുറവുവരുത്തി. അതേസമയം, ഈയിടെ കൂട്ടിയ എക്‌സൈസ് തീരുവ പിൻവലിക്കാൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരുരൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതൽ കുറച്ചത് മേഘാലയയാണ്....

രാമക്ഷേത്രത്തിന് സംഭാവന പിരിച്ചു നടക്കാതെ പെട്രോളിന്റെ വില കുറയ്ക്കൂ; ഭഗവാന് സന്തോഷമാകും; കേന്ദ്രത്തിനെതിരെ ശിവസേന

മുംബൈ: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. അയോധ്യയിലെ രാമക്ഷേത്രത്തിനായി ധനസമാഹരണം നടത്തുന്നതിന് പകരം സര്‍ക്കാര്‍ ചെയ്യേണ്ടത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുകയാണെന്ന് ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. 'ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അവശ്യവസ്തുക്കളുടെ വില നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ ഇത് മറക്കുകയാണെങ്കില്‍ ജനങ്ങള്‍ അത് ഓര്‍മിപ്പിക്കും. രാമക്ഷേത്രത്തിനായി സംഭാവന...

തകര്‍പ്പനടികളുമായി ഉത്തപ്പ, സഞ്ജു വീണ്ടും നിരാശപ്പെടുത്തി; യുപിക്കെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശ് ഉയര്‍ത്തിയ  284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 21 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്. വത്സല്‍ (6), സച്ചിന്‍ ബേബി (10) എന്നിവരാണ് ക്രീസില്‍. വിഷ്ണു വിനോദ് (7),...

വരാനിരിക്കുന്നത് വൻ വിലക്കയറ്റത്തിന്റെ നാളുകൾ: എണ്ണ വിലയിൽ പ്രവചനവുമായി ഗോള്‍ഡ്മാന്‍ സാച്ചസ്

അന്താരാഷ്ട്ര ക്രൂഡ് നിരക്കില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് പ്രവചനം. ആഗോളതലത്തില്‍ ഇന്ധന ഉപഭോഗം ഉയരുന്നതിനെ തുടര്‍ന്നാണിത്. ഒപെക് പ്ലസ് രാജ്യങ്ങളുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പ് പറയുന്നു. ജൂലൈ അവസാനത്തോടെ ഉപഭോഗം കൊവിഡിന് മുൻപ് ഉളള നിലയിലേക്ക് മടങ്ങും, അതേസമയം പ്രധാന ഉൽപാദകരിൽ നിന്നുള്ള ഉൽപാദനം സമാന്തരമായി വർദ്ധിച്ചുവരാനുളള സാധ്യത കുറവായിരിക്കുമെന്നും ബാങ്ക് കുറിപ്പിൽ...
- Advertisement -spot_img

Latest News

ബീറ്റ പരീക്ഷണം തുടങ്ങി; വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ ഉടനെത്തും; മാറ്റങ്ങളും ഫീച്ചറുകളും അറിയാം

കാലിഫോര്‍ണിയ: ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിക്കുന്നതായി സ്ഥിരീകരിച്ച് മാതൃകമ്പനിയായ മെറ്റ. 'വാട്‌സ്ആപ്പ് പ്ലസ്' എന്നായിരിക്കും ഈ...
- Advertisement -spot_img