കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
155

കാസർകോട്:(www.mediavisionnews.in) ജില്ലയില്‍ 432 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 417 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ 14 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 177 പേര്‍ാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4732 പേര്‍

വീടുകളില്‍ 3286 പേരും സ്ഥാപനങ്ങളില്‍ 1446 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4732 പേരാണ്. പുതിയതായി 278 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1770 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 386 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 132 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 418 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 210 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

13324 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 797 പേര്‍ വിദേശത്ത് നിന്നെത്തിയവരും 604 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 11923 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 9283 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 116 ആയി. നിലവില്‍ 3925 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2101 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍- 46
ബദിയഡുക്ക- 10
ബളാല്‍- 3
ബേഡഡുക്ക- 2
ചെമ്മനാട്- 16
ചെങ്കള- 9
ചെറുവത്തൂര്‍- 14
ദേലംപാടി-1
ഈസ്റ്റ് എളേരി- 1
എന്‍മകജെ- 11
കള്ളാര്‍-13
കാഞ്ഞങ്ങാട്- 34
കാറഡുക്ക- 5
കാസര്‍കോട്- 20
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം- 10
കോടോംബേളൂര്‍- 2
കുംബഡാജെ- 4
കുമ്പള- 4
കുറ്റിക്കോല്‍- 1
മധൂര്‍- 13
മടിക്കൈ- 1
മംഗല്‍പാടി- 21
മഞ്ചേശ്വരം- 36
മീഞ്ച- 1
മൊഗ്രാല്‍പുത്തൂര്‍- 4
മുളിയാര്‍- 2
നീലേശ്വരം- 26
പടന്ന- 18
പൈവളിഗെ- 3
പള്ളിക്കര- 29
പനത്തടി- 7
പിലിക്കോട്- 3
പുല്ലൂര്‍പെരയ-10
പുത്തിഗെ- 2
തൃക്കരിപ്പൂര്‍- 7
ഉദുമ- 19
വലിയപറമ്പ- 6
വേര്‍ക്കാടി- 1
വെസ്റ്റ് എളേരി-5
മറ്റ് ജില്ലകള്‍
ചെറുപുഴ-1
പട്ടണക്കാട് (ആലപ്പുഴ)-1
പയ്യന്നൂര്‍- 2
പെരുങ്കാവ് (തിരുവനന്തപുരം)-1
വാരാപ്പുഴ (എറണാകുളം)-1
കരിവെള്ളൂര്‍ (പെരളം)-1
കടന്നപ്പള്ളി-1

LEAVE A REPLY

Please enter your comment!
Please enter your name here