കോഴിക്കോട്:കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്ന് പിണറായി വിജയൻ ഫറഞ്ഞു.സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിത്. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്. വധക്കേസില്‍ ജാഗ്രതയുടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടി....
കാസര്‍കോട്: പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനുമെതിരെ റിയാസ് മൗലവിയുടെ കുടുംബം. കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം തുടക്കം മുതൽ ഉന്നയിച്ചിരുന്നെങ്കിലും അന്വേഷണ സംഘം അത് പരിഗണിച്ചില്ലെന്ന് സഹോദരന്‍ അബ്ദുറഹിമാന്‍ മീഡിയവണിനോട് പറഞ്ഞു.
കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് കർണാടകയിലെ ബി.ജെ.പി നേതാവ് നളീൻ കുമാർ കട്ടീൽ കാസർകോട് വിദ്വേഷപ്രസംഗം നടത്തിയിരിന്നു. ഇതിനെ കുറിച്ചും അന്വേഷിച്ചില്ല. പ്രതികൾക്കെതിരെ യു.എ.പി.എ...
കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. കോടതി ചൂണ്ടികാട്ടിയ വീഴ്ചകൾ ഉണ്ടെങ്കിൽ ഒത്തുകളിയോ മധ്യസ്ഥതമോ നടന്നെന്ന് സംശയിക്കാമെന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലെ വിമര്‍ശനം. ഡിഎൻഎ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികൾ കുറ്റവിമുക്തർ ആയെങ്കിൽ ആരെയാണ് സംശയിക്കേണ്ടത്. ആര്‍എസ്എസ് പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ പ്രോസിക്യൂഷൻ തുടർച്ചയായി പരാജയപ്പെടുന്നത്...
അരൂർ : യു.ഡി.എഫ്. സ്ഥാപിച്ച പ്രചാരണബോർഡിൽനിന്ന് സ്ഥാനാർഥിയുടെ തല വെട്ടിയെടുത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്തെറിഞ്ഞതായി പരാതി.
അരൂർ പെരുമുണ്ടച്ചേരി ഉദയാ ക്ലബ്ബ് പരിസരത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച ബോർഡിൽനിന്ന് ഷാഫി പറമ്പിലിന്റെ പടത്തിലെ തല വെട്ടിയെടുത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് ചുരുട്ടിയെറിഞ്ഞെന്നാണ് പരാതി.
കഴിഞ്ഞദിവസം ഇവിടെ ബോർഡ് നശിപ്പിച്ചതിനെത്തുടർന്ന് പകരംവെച്ച ബോർഡിൽനിന്നാണ് തല വെട്ടിമാറ്റിയതെന്ന്...
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ആസക്തിയെ കുറിച്ച് പരാതിപ്പെടാത്ത അമ്മമാരുണ്ടാകില്ല, ഇന്ന്. തീരെ ചെറിയ കൈകുഞ്ഞിനെ പോലും അടക്കി നിര്‍ത്താന്‍ ഇന്ന് അമ്മമാര്‍ കുഞ്ഞികൈകളിലേക്ക് ആദ്യം കൊടുക്കുന്നത് മൊബൈല്‍ ഫോണുകളാണ്. കണ്ണിന് മുന്നില്‍ പലവിധ വര്‍ണങ്ങള്‍ ശബ്ദത്തോടെ മിന്നിമറയുന്നതില്‍ അത്ഭുതപ്പെടുന്ന കുട്ടി വീണ്ടും ഫോണ്‍ ആവശ്യപ്പെട്ടില്ലെങ്കിലാണ് അത്ഭുതം. എന്നാല്‍, അമ്മമാരുടെ മൊബൈല്‍ ഫോണ്‍ അടിക്ഷനെ കുറിച്ച്...
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ 41.5 രൂപ കൂട്ടിയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. അന്ന് കൂട്ടിയ തുകയുടെ അത്ര പോലും ഇത്തവണ കുറച്ചിട്ടില്ല.അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ...
മുംബൈ: ഐപിഎൽ മാച്ചിൽ ആരു ജയിക്കുമെന്ന തർക്കത്തിൽ 65കാരനെ തലയ്ക്കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ കോലാപുരി ജില്ലയിലാണ് സംഭവം. കൊലപാതകത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാഗർ സദാശിവ് ഝാൻജ്‌ഗെ, ബൽവന്ത് മഹാദേവ് ജാൻജ്‌ഗെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും അയൽവാസികളായിരുന്നു. ഒരുമിച്ചിരുന്ന് മാച്ച് കാണുന്നതിനിടെയാണ് മൂവരും തമ്മിൽ തർക്കമുണ്ടായത്.
ഐപിഎൽ മത്സരത്തിൽ ആരു...
കാസർകോട്: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടതുമായി ബന്ധപ്പെട്ട് ചാനൽ വാർത്തകൾക്കടിയിൽ കമന്റിട്ടവർക്കെതിരെ കേസ്. വർഗീയ സംഘർഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തിൽ സ്പർദ്ധ സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഒരാൾക്കെതിരെയാണ് നിലവിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസിൽ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ കോടതി...
ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...