Latest news

ഭർത്താവിനെ കൊന്നാൽ 50000 പാരിതോഷികമെന്ന് യുവതിയുടെ വാട്സ് ആപ് സ്റ്റാറ്റസ്, പേടിച്ചുവിറച്ച് യുവാവ് സ്റ്റേഷനിൽ

ആ​ഗ്ര: ഭർത്താവിനെ കൊലപ്പെടുത്തിയാൽ 50000 രൂപ പാരിതോഷികം നൽകാമെന്ന് പറഞ്ഞ് വാട്സ് ആപ്പിൽ സ്റ്റാറ്റസിട്ട യുവതിയെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ആ​ഗ്രക്ക് സമീപമുള്ള ബായിലാണ് സംഭവം. ഭർത്താവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവുമായി വേർപിരിഞ്ഞാണ് യുവതി താമസിക്കുന്നത്. യുവതിയുടെ ബന്ധുക്കൾ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഭാര്യയുടെ ഒരു സുഹൃത്തും...

റിയാസ് മൗലവി വധം: കാസർകോട്ട് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നതതല പൊലീസ് യോഗം

കാസർകോട്: റിയാസ് മൗലവി വധത്തിൽ കോടതിവിധിക്കു പിന്നാലെ കാസർകോട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണു യോഗം നടക്കുന്നത്. ജില്ലയിലെ ക്രമസമാധാനനില വിലയിരുത്താനാണ് യോഗം. ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, ഡിവൈ.എസ്.പിമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസ്...

യുഎഇയിലെ പ്രവാസികൾക്ക് ഇനി ഫോൺ പേ ഉപയോഗിച്ച് പണം നൽകാം; ഇടപാടുകൾ ഇന്ത്യൻ രൂപയിൽ, യുഎഇ ഫോൺ നമ്പർ മതി

ദുബൈ: യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും സന്ദര്‍ശനത്തിനായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്നവ‍ർക്കും ഇനി മുതൽ ഫോൺപേ ആപ്ലിക്കേഷനിലൂടെ യുപിഐ ഇടപാടുകൾ നടത്താം. ഏതാനും ദിവസം മുമ്പ് തന്നെ ഇത് പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ഇനി മുതൽ കടകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും റസ്റ്റോറന്റുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയുമൊക്കെ ക്യൂ.ആർ കോഡുകൾ ഫോൺപേ ആപ്പ് ഉപയോഗിച്ച് സ്കാൻ...

ഗ്യാൻവാപിയിലെ പൂജയ്ക്ക് സ്റ്റേ ഇല്ല; മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ തെക്കേ നിലവറയിൽ നടക്കുന്ന പൂജ തുടരാൻ അനുമതി നൽകി സുപ്രിംകോടതി. പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അൻജുമൻ ഇൻതിസാമിയ നൽകിയ ഹരജി തള്ളി. നിലവറയിൽ നടക്കുന്ന പൂജ നമസ്‌കാരത്തിനു തടസമാകില്ലെന്ന് കോടതി വ്യക്തമാക്കി. മസ്ജിദിനകത്ത് നടക്കുന്ന പൂജ തടഞ്ഞില്ലെങ്കിൽ വലിയ പ്രശ്‌നമുണ്ടാകുമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. എന്നാൽ, വിശദമായി വാദംകേട്ട കോടതി...

ഐപിഎല്‍ 2024: സുരക്ഷാ പ്രശ്‌നം! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം മാറ്റിവച്ചേക്കും

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരം മാറ്റിവച്ചേക്കും. ഏപ്രില്‍ 17ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കേണ്ടത്. ശ്രീ രാമ നവമിയെ തുടര്‍ന്നാണ് മത്സരം മാറ്റി വെക്കേണ്ടി വരുന്നത്. നവമി ആഘോഷങ്ങള്‍ രാജ്യവ്യാപകമായി ആഘോഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അന്ന് ഐപിഎല്‍ ഗെയിമിന് മതിയായ സുരക്ഷ നല്‍കാനാകുമോ എന്ന് അധികൃതര്‍ക്ക് ഉറപ്പില്ല....

അടുത്ത 5 ദിവസങ്ങളിൽ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഉയർന്ന താപനിലയും, തിരമാല ജാഗ്രതയും പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 8 ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളൊഴികെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പുകളിൽ പറയുന്നു.  മൂന്ന് വരെ...

മദീനയിൽ ഷട്ടിൽ ബസുകളുടെ സമയം നീട്ടി

റിയാദ്: റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മദീനയിൽ ഷട്ടിൽ ബസ് സർവിസുകളുടെ സമയം നീട്ടി. മദീന നഗരത്തിൻറെവിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെ മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും വേഗത്തിൽ എത്തിക്കുന്നതിന് മദീന വികസന അതോറിറ്റിയാണ് ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചത്.  ഉച്ചക്ക് ശേഷം മൂന്ന് മുതൽ ആരംഭിക്കുന്ന സർവിസ് മസ്ജിദുന്നബവിയിലും ഖുബാഅ് പള്ളിയിലും പുലർച്ചെ അരമണിക്കൂറോളമാണ് നീട്ടിയത്. അതായത്...

‘തെങ്ങിൽ നിന്നും വീണു, പരിക്കൊന്നും പറ്റിയില്ല, പക്ഷെ തലപോയെന്നു പറഞ്ഞപോലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം’ പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: റിയാസ് മൗലവി വധക്കേസില്‍ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പരിഹസിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്ത്.തെങ്ങിൽ നിന്നും വീണു പരിക്കൊന്നും പറ്റിയില്ല .പക്ഷെ തല പോയെന്നു പറഞ്ഞ പോലെയാണ് മുഖ്യമന്ത്രിയുടെ വാദമെന്ന് അദ്ദേഹം പറഞ്ഞുകേസ് നടത്തി, പക്ഷെ പ്രതികൾ രക്ഷപെട്ടു പോയി.വർത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണം.പ്രതികൾ ഈസി ആയി ഊരിപ്പോയി.എന്നിട്ട് കേസ് നല്ല...

മത്സരിക്കില്ല, കേരളത്തിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിന്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിന്. കേരളത്തിൽ ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും എസ്ഡിപിയുടെ രാഷ്ട്രീയ വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. ബി.ജെ.പി വിരുദ്ധമുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടി എന്നതാണ് കോൺഗ്രസിനെ പിന്തുണക്ക് പ്രധാന കാരണം. ജാതി സെൻസസ്...

കെജ്‌രിവാൾ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ദില്ലി:മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്. കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഉടൻ തന്നെ കെജ്‍രിവാളിനെ ജയിലിലേക്ക് മാറ്റും. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‍രിവാളിനെ മാറ്റുക. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്...
- Advertisement -spot_img

Latest News

ഭൂരിപക്ഷത്തിന് 11 സീറ്റുകൾ അകലെ; തമിഴ്നാട്ടിൽ നിർണ്ണായക നീക്കങ്ങളുമായി ടിവികെ

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...
- Advertisement -spot_img