Latest news

ഈ കാറുകളുടെ വില കുത്തനെ കുറയും, നികുതി വെട്ടിക്കുറയ്ക്കാൻ നീക്കം!

രാജ്യത്തെ ഹൈബ്രിഡ് കാറുകൾക്കുള്ള ജിഎസ്‍ടി നിരക്കുകൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഈ കാറുകളുടെ ജിഎസ്‍ടി കുറയ്ക്കുന്ന കാര്യം ഇന്ത്യൻ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സൂചന നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്‍ടി അഞ്ച് ശതമാനമായും ഫ്‌ളെക്‌സ് എൻജിൻ വാഹനങ്ങൾക്ക് 12 ശതമാനമായും...

വാഹനത്തിന്റെ ചില്ല് തകർത്ത് കവർച്ച; ഉപ്പളയില്‍ അരക്കോടി രൂപ കവർന്ന സംഘം ബെംഗളൂരുവിലും മോഷണം നടത്തി

കാസര്‍കോട്: ഉപ്പളയില്‍ എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിച്ച സ്വകാര്യ ഏജന്‍സിയുടെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് അരക്കോടി രൂപ കവര്‍ന്ന സംഘം വീണ്ടും ബെംഗളൂരുവില്‍ കവര്‍ച്ച നടത്തി. എലഹങ്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാറിന്റെ ചില്ല് തകര്‍ത്ത് സംഘം ലാപ്ടോപ്പ് കവരുന്ന സി.സി.ടി.വി. ദൃശ്യത്തില്‍നിന്ന് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. കര്‍ണാടക പോലീസിനൊപ്പം ചേര്‍ന്ന് അന്വേഷണം വ്യാപിപ്പിക്കാന്‍ ബെംഗളൂരുവിലേക്ക്...

ബിജെപിയില്‍ ചേരാന്‍ 25 കോടിയും മന്ത്രി സ്ഥാനവും വാഗ്ദാനം; ആരോപണവുമായി ആംആദ്മി എംഎല്‍എ ഋതുരാജ് ത്സാ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ വീണ്ടും ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി ആംആദ്മി എംഎല്‍എ ഋതുരാജ് ത്സാ. എഎപി എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നാൽ 25 കോടിയും മന്ത്രി സ്ഥാനവും നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി ഋതുരാജ് ത്സാ ആരോപിച്ചു. അതേസമയം ഋതുരാജ് ത്സായുടെ ആരോപണം ബിജെപി തള്ളി. പത്ത് എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടാണ് ബിജെപി തന്നെ സമീപിച്ചതെന്ന്...

21 ലക്ഷവും ടൊയോട്ട ഫോർച്യൂണറും നൽകിയില്ല; യുവതിയെ ഭർതൃവീട്ടുകാർ മർദിച്ചുകൊന്നു, പരാതി

നോയ്ഡ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഗ്രെയ്റ്റർ നോയിഡയിലാണ് സംഭവം. സ്ത്രീധനത്തിന്റേ പേരിലാണ് തന്റെ സഹോദരിയെ ഭർതൃവീട്ടുകാർ കൊന്നതെന്ന് യുവതിയുടെ സഹോദരൻ ദീപക് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കരിഷ്മ എന്ന യുവതിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാർ ഭീമമായ തുക...

നാല് ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച ബിജെപി എംപി പാര്‍ട്ടി വിടുന്നു; കോൺഗ്രസിൽ ചേര്‍ന്നേക്കും

ലഖ്‌നൗ: ബിജെപി എം പി അജയ് നിഷാദ് പാര്‍ലമെന്റംഗത്വം രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് ബിഹാറിലെ മുസഫര്‍പൂര്‍ എംപിയായ അദ്ദേഹം പാര്‍ലമെന്റംഗത്വം രാജിവച്ചത്. 2019ല്‍ മണ്ഡലത്തിൽ നാല് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായി അജയ് നിഷാദ് എംപിയായി ജയിച്ചത്. അന്ന് അജയ് നിഷാദ് തോല്‍പ്പിച്ച രാജ് ഭൂഷണ്‍ ചൗധരിയാണ് ഇത്തവണ...

‘കാസറോട്ടെ പിള്ളേരേ കണ്ടീനാ…കണ്ടില്ലെങ്കില്‍ 26ന് വോട്ടിംഗ് ബൂത്തില്‍ വാ…’; ഇലക്ഷന്‍ പ്രചാരണം ശ്രദ്ധേയം

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ആവേശം മുഴങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസർ പുറത്തിറക്കുന്ന പ്രചാരണ കാർഡുകള്‍ ശ്രദ്ധേയമാവുകയാണ്. ആകർഷകമായ വാചകങ്ങളും ചിത്രീകരണവും കാർഡിനെ വേറിട്ടതാക്കുന്നു. പോളിംഗ് ബൂത്തിലേക്ക് കൂടുതല്‍ വോട്ടർമാരെ ആകർഷിക്കാന്‍ വലിയ പ്രചാരണമാണ് സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസർ നടത്തുന്നത്. ഇതിനായി ആകർഷകമായ...

മണിപ്പൂരിൽ ബി.ജെ.പിക്ക് തിരിച്ചടി; മുൻ എം.എൽ.എയടക്കം നാല് നേതാക്കൾ കോൺഗ്രസിൽ ചേർന്നു

ന്യൂഡല്‍ഹി: മണിപ്പൂരിൽ ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുൻ എംഎൽഎ അടക്കം നാല് പേരാണ് കോൺഗ്രസിൽ ചേർന്നത്. മുൻ എം.എൽ.എ ഇലങ്‌ബാം ചന്ദ് സിംഗ്, സഗോൽസെം അച്ചൗബ സിംഗ്, ഒയിനം ഹേമന്ത സിംഗ്, തൗദം ദേബദത്ത സിംഗ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തുനിൽക്കെയാണ് മണിപ്പൂരിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റത്. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയും മണിപ്പൂരിലെ...

ഹര്‍ദിക് പാണ്ഡ്യയെ കൂകി വിളിച്ച് ആരാധകര്‍; ‘രോഹിത് വിളികള്‍’ അതിരുകടന്നപ്പോള്‍ ഇടപെട്ട് സഞ്ജയ് മഞ്ജരേക്കര്‍, വീഡിയോ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ കൂകി വിളിച്ച് ആരാധകര്‍. മത്സരത്തിന് മുമ്പും ശേഷവും മുംബൈ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് കനത്ത കൂവലാണ് ലഭിച്ചത്. ആരാധകര്‍ അതിരുകടന്നപ്പോള്‍ ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ഇടപെട്ടു. ആരാധകരുടെ പ്രതിഷേധം അതിരുകടന്നതോടെ മുന്‍ ഇന്ത്യന്‍ താരവും ടോസ് അവതാരകനുമായ സഞ്ജയ് മഞ്ജരേക്കര്‍ പ്രതികരിച്ചു....

രാജസ്ഥാൻ റോയൽസിൽ ഇനി ജോസേട്ടന്‍ ഇല്ല, ഐപിഎല്ലിനിടെ പേര് മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് ബട്‌ലർ

ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആവേശപ്പോരാട്ടത്തിനിറങ്ങും മുമ്പ് ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ല‍ർ. ജോസ് ബട്‌ല‍ർക്ക് പകരം ഇനി മുതല്‍ താൻ ജോഷ് ബട്‌ലർ എന്നായിരിക്കും അറിയപ്പെടുകയെന്ന് ബട്‌ലർ അറിയിച്ചു. 30 വർഷമായി തന്‍റെ ജീവിത്തില്‍ തുടർന്നു വരുന്നൊരു തെറ്റിന് ഒടുവില്‍ താന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയാണെന്ന് പ്രഖ്യാപിച്ചാണ്...

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്ന ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്

ദില്ലി: വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായും എണ്ണുവാൻ നിർദ്ദേശം നൽകണമെന്ന ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. അഭിഭാഷകനായ അരുൺ കുമാർ അഗർവാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിവിപാറ്റ് സ്ലിപ്പുകൾ ബാലറ്റ് ബോക്സിൽ നിക്ഷേപിക്കാൻ വോട്ടർമാരെ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ ഓരോ മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത 5 ഇവിഎമ്മിൽ മാത്രമാണ് വിവിപാറ്റ് പരിശോധന നടത്തുന്നത്. തെരഞ്ഞെടുപ്പ്...
- Advertisement -spot_img

Latest News

ഭൂരിപക്ഷത്തിന് 11 സീറ്റുകൾ അകലെ; തമിഴ്നാട്ടിൽ നിർണ്ണായക നീക്കങ്ങളുമായി ടിവികെ

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...
- Advertisement -spot_img