Latest news

‘തന്‍റെ കറുത്ത നിറം കാരണം ഭാര്യ ഉപേക്ഷിച്ചു; ഇപ്പോഴും ഇഷ്ടമാണ്, കണ്ടെത്തി തരണം’; പൊലീസിൽ പരാതി നൽകി യുവാവ്

ഗ്വാളിയാര്‍: തനിക്ക് കറുപ്പ് നിറമായതിനാല്‍ ഭാര്യ ഉപേക്ഷിച്ച് പോയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് യുവാവ്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഭാര്യ തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയെന്ന് ഗ്വാളിയാര്‍ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഭാര്യയെ കണ്ടെത്തി തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം അപേക്ഷിച്ചു. ആശയക്കുഴപ്പത്തിലായ പൊലീസ് ജൂലൈ 13 ന് കൗൺസിലിങ്ങിനായി ഇരുവരെയും ഭാര്യയെയും വിളിച്ചുവരുത്തിയിട്ടുണ്ട്. 2023...

അനധികൃത ലൈറ്റുള്ള വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കണം, വാഹന രൂപമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി

എറണാകുളം: ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കൺലൈറ്റുവെച്ചും സർക്കാർ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക് അടിയന്തര സാഹചര്യങ്ങൾക്കുവേണ്ടിയാണ് ബീക്കൺ ലൈറ്റ് നൽികിയിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് പേകുമ്പോൾ പോലും ബീക്കൺ ലൈറ്റിട്ട് പോകുന്ന...

അബ്ദു റഹീമിന്റെ ജയില്‍ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാം: പ്രതിഭാഗം അഭിഭാഷകന്‍

റിയാദ്: വധശിക്ഷ റദ്ദാക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദു റഹീമിൻ്റെ ജയിൽ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ ഒസാമ അൽ അമ്പർ. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ മോചന ഉത്തരവ് എന്നായിരിക്കുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. സാധാരണ കേസുകളിൽ നിന്ന് വേറിട്ട് റ​ഹീ​മി​​ന്റെ കേ​സു​മാ​യി വൈ​കാ​രി​ക അ​ടു​പ്പ​മാ​യെ​ന്ന് ഒസാമ അൽ അമ്പർ പറഞ്ഞു. ഗൾഫ്...

ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു; ഒരു വർഷത്തിനുള്ളിൽ പാസ്‌പോർട്ട് സറണ്ടര്‍ ചെയ്തതത് ഇരട്ടിയിലധികം പേര്‍

അഹമ്മദാബാദ്: ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. പൗരത്വം ഉപേക്ഷിച്ച് പാസ്‌പോർട്ടുകൾ സറണ്ടര്‍ ചെയ്തവരുടെ എണ്ണം കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടിയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2023-ൽ 485 പാസ്പോർട്ടുകളാണ് സറണ്ടർ ചെയ്തത്. 2022 ൽ പാസ്‌പോർട്ട് സറണ്ടർ ചെയ്തവരുടെ എണ്ണം 241 ആയിരുന്നു. അതേസമയം, 2024 മെയ് വരെ 244- പാസ്‌പോർട്ടുകൾ...

വില 500 കോടി രൂപ, ആരെയും അസൂയപ്പെടുത്തുന്ന സൗകര്യങ്ങൾ; യൂസഫലിയുടെ പുതിയ പ്രൈവറ്റ് ജെറ്റിന്റെ വിശേഷം

രാജ്യത്തെ പ്രധാന വ്യവസായിയായ എം.എ. യൂസഫലിയുടെ പുതിയ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ സവിശേഷതകൾ പുറത്ത്. മികച്ച സൗകര്യങ്ങളുള്ള ഗൾഫ് സ്ട്രീം ജി 600 വിമാനമാണ് അദ്ദേഹം പുതിയതായി വാങ്ങിയത്. അമേരിക്കൻ കമ്പനിയായ ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. ടി7-വൈഎംഎ എന്നതാണ് വിമാനത്തിന്റെ രജിസ്ട്രേഷൻ. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എൻജിനാണ്...

തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം; ‘ചഡ്ഡി ഗ്യാങ്ങി’നെ മംഗളൂരു പോലീസ് വെടിവെച്ചിട്ടു

മംഗളൂരു : തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ കവർച്ചാസംഘത്തിലെ രണ്ടുപേരെ മംഗളൂരു പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. ഉത്തരേന്ത്യയിലെ പിടികിട്ടാപ്പുള്ളികളായ 'ചഡ്ഡി ഗ്യാങ്ങി'ലെ രാജു സിംഗ്വാനിയ, ബാലി എന്നിവരെയാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ കാലിനു വെടിവെച്ചിട്ടത്. ചൊവ്വാഴ്ച മംഗളൂരുവിലെ വീട്ടിൽ കവർച്ചനടത്തി ലക്ഷങ്ങളുടെ വജ്രവും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുമായി രക്ഷപ്പെടാൻ ശ്രമിക്കവെ മധ്യപ്രദേശ് സ്വദേശികളായ രാജു...

ചാമ്പ്യന്‍സ് ട്രോഫി 2025: ടീം ഇന്ത്യ പാകിസ്ഥാനിലേക്കില്ല, ഐസിസിയോട് പ്രത്യേക ആവശ്യം മുന്നോട്ടുവെച്ച് ബിസിസിഐ

2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ല. എഎന്‍ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI) ദുബായിലോ ശ്രീലങ്കയിലോ ഇന്ത്യയുടെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് (ICC) ആവശ്യപ്പെടും. 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകാനുള്ള സാധ്യതയില്ല. ദുബായിലോ ശ്രീലങ്കയിലോ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍...

മുസ്ലിം ലീഗ് നേതാവ് അന്തുഞ്ഞി ഹാജി അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൈവളിഗെ, ചിപ്പാര്‍, സിറന്തടുക്ക ബദിമൂലയിലെ അന്തുഞ്ഞി ഹാജി (64) അന്തരിച്ചു. ബുധനാഴ്ച രാത്രി വീട്ടില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പൈവളിഗെ, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്ന അന്തുഞ്ഞി ഹാജി നിലവില്‍ സിറന്തടുക്ക...

വിമാനത്താവളം വഴി സ്വർണ്ണ കടത്ത്; പെട്ടാൽ ഇനി എളുപ്പം ഊരാനാവില്ല

സ്വർണമൊരു സുരക്ഷിത നിക്ഷേപവും, വിദേശ വിപണിയിൽ ഏറ്റുവും ഡിമാൻഡ് കൈവരിച്ച വസ്തുക്കളിലൊന്നുമാണ്, ഇത്കൊണ്ട് തന്നെ സ്വർണത്തിന്റെ മൂല്യത്തിന് ലോകോത്തരമായൊരു നിലവാരമുണ്ട്. ഇത്തരം സാഹചര്യങ്ങളാലാണ് മനുഷ്യർക്ക് തീർത്തും സ്വർണത്തെ ആശ്രയിക്കേണ്ടി വരുന്നത്. എന്നാൽ ചിലരുടെ അമിതമായ ആശ്രയമാണ് അവർക്ക് വാർത്താ പേജുകളിൽ ഇടം പിടിച്ചു കൊടുക്കുന്നത്. ഇനി കുരുക്ക് വീണാൽ അത്രയെളുപ്പമൊന്നും ഊരാൻ പറ്റില്ല. വിമാനത്താവളങ്ങൾ വഴി...

8 ന്‍റെ പണി രക്ഷിതാക്കൾക്കും! വിദ്യാർഥികൾക്ക് വാഹനം കൊടുക്കുമ്പോൾ മനുഷാവകാശ കമ്മീഷൻ്റെ പുതിയ ഉത്തരവ് അറിയുക

തിരുവനന്തപുരം: സ്കൂൾ കോളേജ് വിദ്യാർഥികൾ വാഹനങ്ങളിൽ നടത്തുന്ന സാഹസിക പ്രകടനത്തിന്‍റെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം സാഹസിക പ്രകടനങ്ങൾക്ക് പൂട്ടിടാൻ തീരുമാനിച്ച് മനുഷ്യാവകാശ കമ്മീഷൻ. സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാ‍ർഥികളുടെ വാഹനങ്ങളിലെ സാഹസിക പ്രകടനത്തിൽ കടുത്ത നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാണ് മനുഷ്യാവകാശ...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ

കാസർഗോഡ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ഹൊസങ്കടിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക സ്വദേശിയായ രമേശ് (42) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ്...
- Advertisement -spot_img