മുസ്ലിം ലീഗ് നേതാവ് അന്തുഞ്ഞി ഹാജി അന്തരിച്ചു

0
217

കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൈവളിഗെ, ചിപ്പാര്‍, സിറന്തടുക്ക ബദിമൂലയിലെ അന്തുഞ്ഞി ഹാജി (64) അന്തരിച്ചു. ബുധനാഴ്ച രാത്രി വീട്ടില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പൈവളിഗെ, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്ന അന്തുഞ്ഞി ഹാജി നിലവില്‍ സിറന്തടുക്ക ജുമാമസ്ജിദ് പ്രസിഡണ്ടാണ്. ഭാര്യ: സൈനബ. മക്കള്‍: ഇബ്രാഹിം ബാത്തിഷ, മുഹമ്മദ് ബാസില്‍, ആയിഷത്ത് ബാസില, ഫാത്തിമ, ഡോ. ഖദീജത്ത് ഫായിമ. മരുമക്കള്‍: നാസര്‍ (നാട്ടക്കല്ല്), അസീസ് (ആദൂര്‍), സിയാസുനീസ(പൈവളിഗെ പഞ്ചായത്തംഗം). സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് അഷ്‌റഫ് (ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍), ഫാത്തിമ, മിസ്‌രിയ, റുഖിയ

LEAVE A REPLY

Please enter your comment!
Please enter your name here