മലപ്പുറം : ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം നടന്ന വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. 10 ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ...
പൂന്തുറ സിറാജ് പാർട്ടി വിട്ട് ഐഎൻഎല്ലിൽ ചേര്‍ന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് അബ്ദുന്നാസര്‍ മഅ്ദനി. ഭാരമേല്പിക്കുന്നത് അല്ലാഹുവിനെയാണെങ്കിൽ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്ന തലക്കെട്ട് നല്‍കി പോസ്റ്റില്‍ ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്നും, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ എന്നും കുറിച്ചു.
എന്നാല്‍...
തിരുവനന്തപുരം (www.mediavisionnews.in): മുന്‍ വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കി. സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി വിവരം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബാംഗ്‌ളൂരില്‍ നിന്ന് അറിയിച്ചു.
പൂന്തുറ സിറാജ് ഐഎന്‍എല്ലില്‍ ചേരാന്‍ തീരുമാനിച്ചതായാണ് സൂചന. തിരുവനന്തപുരം കോര്‍പറേഷനിലെ പൂന്തുറ...
മഞ്ചേശ്വരം (www.mediavisionnews.in): കുബണൂരില്‍ പന്നിയുടെ കുത്തേറ്റ് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയിലെ ബാബു-കല്യാണി ദമ്പതികളുടെ മകന്‍ കെ.രാജേഷ്(40) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ ജോലിസ്ഥലത്തേക്ക് നടന്നു പോവുന്നതിനിടെ കുബണൂര്‍ സ്‌കൂളിന് സമീപം വെച്ച് പന്നിയുടെ കുത്തേല്‍ക്കുകയായിരുന്നു. പരിസരവാസികള്‍ രാജേഷിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സുഹാസിനി....
ബെംഗ്ലൂരു: (www.mediavisionnews.in): മഹാരാഷ്ട്രയിലെ സത്തറയില്‍ മലയാളികള്‍ സഞ്ചരിച്ച ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. 8 പേര്‍ക്ക് പരുക്കേറ്റു. അപകടം സംഭവിക്കുന്നത് ഇന്ന് ഉച്ചയോടെയാണ്. അപകടത്തില്‍പ്പെട്ടത് നവി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ്. പൂനെ-ബാംഗ്ലൂര്‍ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയില്‍ ഘോറയിലാണ് അപകടം നടന്നത്. പാലത്തില്‍വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക്...
ദില്ലി (www.mediavisionnews.in) : എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറായി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരുവര്‍ഷം കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് ഉള്‍പ്പടെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒട്ടേറെകേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോദി സര്‍ക്കാരിന്‍റെ വിശ്വസ്തനായ ഉദ്യോഗസ്ഥന് കാലാവധി നീട്ടി നല്‍കിയത്.
ഈ മാസം 18-നായിരുന്നു മിശ്ര സർവ്വീസിൽ നിന്നും വിരമിക്കേണ്ടിയിരുന്നത്. കേന്ദ്ര സര്‍ക്കാരില്‍...
ന്യൂഡല്‍ഹി: (www.mediavisionnews.in) പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്‌ടോക്കും. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ടിക്ക്‌ടോക്കിന്റെ ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
ഡേറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും പ്രവര്‍ത്തനം. ഇന്ത്യയില്‍ ടിക്ക്ടോക്കിന് വലിയ വളര്‍ച്ച നേടാനാകുമെന്നും ടിക്ക്ടോക്ക്...
കാസര്‍കോട്: (www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം സി ഖമറുദീന്‍ എം എല്‍ എക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയിലെ 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്.
അതേ സമയം നീലേശ്വരം , തൃക്കരിപ്പൂര്‍ സ്വദേശിനികളുടെ പരാതിയില്‍ രണ്ട് കേസുകള്‍ കൂടി ഖമറുദ്ദീനെതിരെ രജിസ്റ്റ്‌റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ 110ലേറെ...
കാസർകോട്: (www.mediavisionnews.in) ബി.ജെ.പിയെ പുറത്തുനിര്‍ത്താന്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരുമിച്ച പഞ്ചായത്താണ് കാസര്‍കോട് എന്‍മകജെ പഞ്ചായത്ത്. ബി.ജെ.പി. ശക്തികേന്ദ്രത്തില്‍ ബി.ജെ.പി. വിരുദ്ധതയില്‍ ഒന്നിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുമ്പോള്‍ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമാണ്.
മൂന്നു വര്‍ഷം ബി.ജെ.പിയും രണ്ടു വര്‍ഷം യു.ഡി.എഫുമാണ് എന്‍മകജെ പഞ്ചായത്ത് ഭരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഏഴുവീതം സീറ്റ് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റ്...
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടലില്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരമാല രൂപപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്ന് തീരദേശങ്ങളിലും പര്‍വ്വത മേഖലകളിലുമുള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ്...