Latest news

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാം; കാത്തിരിക്കുന്നത് രണ്ട് കോടി ദിര്‍ഹം

അബുദാബി: ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി അബുദാബി ബിഗ് ടിക്കറ്റ്. മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്‍മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം നല്‍കുന്ന നല്‍കുന്ന വീക്കെന്‍ഡ് ബൊണാന്‍സ തിരികെയെത്തുന്നു. ഡിസംബര്‍ 10 വ്യാഴാഴ്ച(12.01 am)മുതല്‍ ഡിസംബര്‍ 12 ശനിയാഴ്ച(11.59pm) വരെയാണ് വീക്കെന്‍ഡ് ബൊണാന്‍സ വഴി അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം...

ഭാര്യയോടുള്ള കലിപ്പ് തീര്‍ക്കാന്‍ നടന്നത് 450 കിലോമീറ്റര്‍; ഒടുവില്‍ 35,000 രൂപ പിഴയും

ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നത് സ്വാഭാവികം. എന്നാൽ ഭാര്യയോട് വഴക്കിട്ട് ദേഷ്യം തീർക്കാൻ ഇറ്റലിയിലെ ഒരാൾ നടന്നത് 450 കിലോമീറ്റർ. രാത്രി രണ്ട് മണിയോടെ പോലീസ് തടഞ്ഞു നിർത്തിയപ്പോഴാണ് വീട്ടിൽ നിന്ന് ഇത്രയും ദൂരം നടന്നു കഴിഞ്ഞതായി അയാൾക്ക് മനസിലായത്. ഭാര്യയോട് അയാൾക്കുള്ള ദേഷ്യം മാറിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4590 രൂപയും ഒരു പവന് 36,720 രൂപയുമാണ് ഇന്നത്തെ വില.

ആദ്യത്തെ വോട്ടിങ്ങ് മെഷിന്‍ മാറ്റി, രണ്ടാമത്തെയും മൂന്നാമത്തെയും ചതിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് നാട്ടുകാര്‍

പാലക്കാട്: പാലക്കാട് നഗരസഭ പരിധിയിലെ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ ബൂത്തില്‍ തുടര്‍ച്ചയായി വോട്ടിങ്ങ് യന്ത്രം തകരാറിലായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍. ആദ്യത്തെ വോട്ടിങ്ങ് മെഷിന്‍ തകരാറിലായതിനെ തുടര്‍ന്നത് ബാക്കപ്പിനായി വെച്ചിരുന്ന വോട്ടിങ്ങ് മെഷിന്‍ പ്രിസൈഡിങ്ങ് ഓഫീസറുടെ നേതൃത്വത്തില്‍ സജ്ജീകരിക്കുകയായിരുന്നു. എന്നാല്‍ ഇതും പ്രവര്‍ത്തിച്ചില്ല. മൂന്നാമത്തെ മെഷിന്‍ പുറത്തു നിന്ന് എത്തിച്ചതും പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് രാവിലെ മുതല്‍ ക്യൂ നിന്ന...

ബി.ജെ.പി ഓഫീസുകള്‍ രാജ്യവ്യാപകമായി ഉപരോധിക്കും; നേതാക്കളെ വഴി തടയും; പുതിയ സമരമുറയുമായി കർഷകർ

ന്യൂദല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരുമെന്നുറപ്പിച്ച് കര്‍ഷകര്‍. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം. ബി.ജെ.പി ഓഫീസുകള്‍ രാജ്യവ്യാപകമായി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും  കരിങ്കൊടി കാട്ടുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഡിസംബര്‍ 12ന് ദല്‍ഹി- ജയ്പൂര്‍, ദല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക...

യുഎഇയില്‍ പാസ്‍പോര്‍ട്ട് പുതുക്കാനൊരുങ്ങുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക; പുതിയ അറിയിപ്പുമായി അധികൃതര്‍

അബുദാബി: നിലവിലെ സാഹചര്യത്തില്‍ പാസ്‍പോര്‍ട്ട് പുതുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബിയിലെ ഇന്ത്യന്‍ എംബസി, ഇതിനോടകം കാലാവധി കഴിഞ്ഞതോ അല്ലെങ്കില്‍ ജനുവരി 31ന് മുമ്പ് കാലാവധി കഴിയുന്നതോ ആയ പാസ്‍പോര്‍ട്ടുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മാത്രമേ ഇപ്പോള്‍ പരിഗണിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിര്‍ദേശം എംബസി പുറത്തിറക്കിയത്. എന്നാല്‍ അടിയന്തര സാഹചര്യത്തിലുള്ള പാസ്‍പോര്‍ട്ട് സേവന...

ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്നംഘ സംഘം പട്ടാപ്പകൽ ബി ജെ പി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി ജെ പി പ്രവർത്തകനായ ദിലിപ് ഗിരി(42) എന്നയാളെയാണ് കൊലപ്പെടുത്തിയത്.  ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. ബുധനാഴ്ച ഉച്ചയോടെയാണ് ഗോസായ്ഗഞ്ച് ബസാറിലെ ഒരു കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ദിലിപ് ഗിരിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്....

കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പാസാക്കി

ബം​ഗളൂരു: കർണാടകത്തിൽ ഗോവധ നിരോധന നിയമ ബിൽ നിയമസഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ഉപരിസഭയിലും ബിൽ പാസായി ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമവിരുദ്ധമാകും. കാലികളെ കശാപ്പു ചെയ്യുന്നവർക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും...

ഹൊസങ്കടിയില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട രണ്ടു പേര്‍ പിടിയില്‍

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ മഞ്ചേശ്വരം സി ഐ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. പറങ്കിപേട്ടെ സ്വദേശികളായ മുഹമ്മദ്‌ ഫാസ്‌ (20), മുഹമ്മദ്‌ അസീം(18) എന്നിവരാണ്‌ പിടിയിലായത്‌. ഇന്നലെ വൈകിട്ട്‌ 5 മണിക്ക്‌ ഹൊസങ്കടിയില്‍ വച്ച്‌ പൊലീസിനെ കണ്ട ഇവര്‍ ഒളിക്കാന്‍ ശ്രമിച്ചതാണ്‌ സംശയത്തിനിടയാക്കിയത്‌. ഇവരില്‍ നിന്ന്‌ 12000 രൂപ...

തൊണ്ടിമുതലായ ആമയെവിടെ? ആമവേട്ട കേസിൽ സംസ്ഥാനത്തിന്‍റെ ഹർജി തള്ളി സുപ്രീംകോടതി

ദില്ലി: തൊണ്ടിമുതലായ ആമയില്ലാതെ എങ്ങനെ വിചാരണ നടക്കുമെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി. ആമയെ വേട്ടയാടിയ കേസിൽ സംസ്ഥാന സർക്കാരിന്‍റെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമർശം. ആമയെ വേട്ടയാടിയതിന് 2018ൽ  കോട്ടയം മണിമല സ്വദേശി ജോർജ് കുര്യനെ ഫോറസ്റ്റ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ആമയെ അപ്പോൾ തന്നെ കാട്ടിൽ സ്വതന്ത്രയാക്കുകയും ചെയ്തു. ഏത് വിഭാഗത്തിൽപ്പെട്ട ആമയെയാണ് വേട്ടയാടിയത് എന്നതുൾപ്പടെ അവ്യക്തതയുള്ള സാഹചര്യത്തിൽ...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img