പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് വെച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പാലക്കാട് ടൗണ്‍ പൊലീസാണ് കേസെടുത്തത്.
ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. സംഭവത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് പാലക്കാട് എസ്.പി റിപ്പോര്‍ട്ട് തേടി. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ്...
മലപ്പുറം: നിലമ്പൂർ ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്‍റ് സ്ഥാനം ലഭിക്കാത്ത അവസ്ഥയിലാണ് യുഡിഎഫ്. ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും പ്രസിഡന്റാവുക എല്‍.ഡി.എഫ് അംഗമായിരിക്കും. പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയന്‍ കാരേരി പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ആനപ്പാറയില്‍ നിന്ന് വിജയിച്ച എൽഡിഎഫിലെ മനോഹരനെ തേടി പ്രസിഡന്‍റ് സ്ഥാനമെത്തുന്നത്.
14 വാര്‍ഡുകളുള്ള...
കോട്ടയം∙ അതിശക്തമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വീഴ്ത്താന്‍ കഴിഞ്ഞെങ്കിലും കൈയ്യിലുണ്ടായിരുന്ന 360 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 96 മുനിസിപ്പല്‍ വാര്‍ഡുകളും നഷ്ടപ്പെട്ട് ഇടതുമുന്നണി (തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 10 സീറ്റുകളിലെ ഫലം വരാനുണ്ട്). എന്‍ഡിഎയ്ക്കു മാത്രമാണ് ഇത്തവണ നില മെച്ചപ്പെടുത്താനായതെന്നാണ് കണക്കുകൾ.
യുഡിഎഫിലെ പ്രധാനകക്ഷിയായിരുന്നു കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തിയിട്ടും കഴിഞ്ഞ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഗരസഭാ ഫലത്തില്‍ സോഫ്റ്റ് വെയര്‍ തകരാറുണ്ടായതായി റിപ്പോര്‍ട്ട്. നേരത്തെ യു.ഡി.എഫ് 45, എല്‍.ഡി.എഫ് 35, ബി.ജെ.പി 2 എന്നായിരുന്നു പ്രഖ്യാപനം.
തെരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ പിഴവാണ് യു.ഡി.എഫിന് മൂന്‍തൂക്കത്തിന് ഇടയാക്കിയത്. അതേസമയം തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍...
റിയോഡി ജനിറോ: ഐഫോൺ ഒക്കെ വിമാനത്തിൽ നിന്ന് താഴേക്ക് പതിക്കുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവില്ല ആർക്കും. എന്നാൽ ബ്രസീലിയൻ ഡോക്യുമെന്ററി സംവിധായകൻ ഏണസ്റ്റോ ഗാലിയോട്ടോ തന്റെ ഫോൺ താഴേക്ക് വീണതോടെ ലഭിച്ചത് അവിസ്മരണീയമായ ദൃശ്യങ്ങളാണ്. ആ വീഴ്ചയിൽ ഐഫോണിന് കേടുപറ്റിയില്ലെന്ന് മാത്രമല്ല, അതുവഴി ലഭിച്ചത് മനോഹരമായ ദൃശ്യങ്ങൾ കൂടിയാണ്.
റിയോഡി ജനീറോയിലെ കാബോ ഫ്രിയോ ബീച്ചിന്...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ തിരുവമ്പാടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനന് കുത്തേറ്റു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ മേല്‍കമ്മിറ്റിയില്‍ നിന്നും ബൂത്ത് കമ്മിറ്റിയിലേക്ക് ഫണ്ട് വിതരണം ചെയ്തിരുന്നു. ഈ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കിയത്.
പരിക്കേറ്റ മോഹനന്...
ഉപ്പള: മംഗൽപ്പാടിയിൽ ഇത്തവണയും യു.ഡി.എഫ്. യു.ഡി.എഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ അഞ്ച് വാർഡുകൾ പിടിച്ചെടുത്തു.
ഉപ്പള ഗേറ്റ്, മുളിഞ്ച, ഒളയം, ഷിറിയ, പെരിങ്കടി, നയാബസാർ, ബന്തിയോട്, പച്ചമ്പളം, ഇച്ചിലങ്കോട്, ബപ്പായിത്തൊട്ടി വാർഡുകൾ യു.ഡി.എഫ് നിലനിർത്തുകയും കഴിഞ്ഞ തവണ സ്വതന്ത്രർ വിജയിച്ച മൂസോടി, ഉപ്പള ടൗൺ, കുബണൂർ, മുട്ടം എന്നീ വാർഡുകളും ബി.ജെ.പിയിൽ നിന്ന് ഹേരൂർ...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 82 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23191 ആയി. 53 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി....
തിരുവനന്തപുരം :(www.mediavisionnews.in)സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കുന്നത് കര്‍ഷകരുമായി ചര്‍ച്ചകള്‍ക്ക് സാധ്യത ഉണ്ടാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെച്ചാല്‍ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്നോട്ട് വരില്ലെന്നാണ് കേന്ദ്രം വാദിച്ചത്.
ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനങ്ങള്‍ കേള്‍ക്കുകയായിരുന്നു...
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...