Latest news

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർദ്ധനവ്. ഒരു ഗ്രാമിന് 4640 രൂപയും ഒരു പവന് 37,120 രൂപയുമാണ് ഇന്നത്തെ വില.

പോസ്റ്ററില്ല, ഫ്‌ളക്‌സില്ല, പ്രചരണം തനിച്ച് മാത്രം; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വന്‍ വിജയം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പോസ്റ്ററുകളും ഫ്‌ളക്‌സുകളും പ്രചരണവാഹനങ്ങളുമൊന്നുമില്ലാതെ ഒറ്റയാനായി വീടുകളിലൂടെ സഞ്ചരിച്ച് വോട്ട് ചോദിച്ച പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വന്‍ വിജയം. ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ബാബു ജോണാണ് ആകെ പോള്‍ ചെയ്ത 966 വോട്ടുകളില്‍ 705 വോട്ടും നേടി വിജയിച്ചത്. വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജോസഫിന് 139 വോട്ടുകള്‍...

വാട്സാപ്പിലും ട്വിറ്ററിലും ഇരുന്ന് പ്രവ‌‌ർത്തിച്ചാൽ പോര; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉണ്ണിത്താൻ

കാസർകോട്: തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തദ്ദേശപ്പോരിലുണ്ടായത് ആഴത്തിലുള്ള പ്രഹരമാണെന്നും ഇത് കോൺഗ്രസ് നേതൃത്വം മനസിലാക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഇത്രയധികം അനുകൂല കാലാവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ല, എന്നിട്ടും തോറ്റതിന് പുറം ചികിത്സ കൊണ്ട് മാത്രം പരിഹാരമുണ്ടാക്കാനാില്ലെന്ന് കാസർകോട് എംപി തുറന്നടിച്ചു. കെ എം മാണിക്കും ജോസിനുമൊപ്പമാണ് കേരള കോൺഗ്രസ് അനുഭാവികൾ എന്ന് മനസ്സിലാക്കാൻ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിന്: പക്ഷെ ബി.ജെ.പി അംഗം പഞ്ചായത്ത് പ്രസിഡന്റ്

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ കേരളമെമ്പാടും ഇടതു തരംഗം അലയടിച്ചെങ്കിലും ഭൂരിപക്ഷം നേടിയ പഞ്ചായത്തിൽ എൽ.ഡി.എഫിന് പ്രസിഡന്റ് ഇല്ല. പഞ്ചായത്തിലെ പതിനാറിൽ ഒൻപതു സീറ്റും നേടി വിജയിച്ചെങ്കിലും ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ ആഹ്ളാദത്തിന് തിളക്കം കുറവാണ്. ഒരേയൊരു സീറ്റിൽ മാത്രം വിജയിച്ച ബി.ജെ.പി.യുടെ സുരേഷ് കുഴിക്കാട്ട് ആണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് ആവുക. പഞ്ചായത്തിലെ...

എല്‍ഡിഎഫ് വിജയത്തിന് പിന്നിലെ അഞ്ച് പ്രധാന കാരണങ്ങളിതാ, പ്രചരണ തന്ത്രം വിജയിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വെല്ലുവിളികള്‍ക്കിടയിലും എല്‍ഡിഎഫ് വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഭരണ മുന്നണിക്ക് ലഭിക്കാവുന്നതിലും വലിയ സ്വീകാര്യത ജനം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്‍കാന്‍ പല കാരണങ്ങളുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വമാണ് എല്‍ഡിഎഫിന്റെ പ്രധാന പ്ലസ് പോയന്റെന്നു പറയാം. മുഖ്യമന്ത്രിയെന്ന നിലയിലും പഴയ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും പ്രതിപക്ഷ ആരോപണങ്ങളെ...

തൊണ്ട പൊട്ടി പാടിയത് ഫലിച്ചു; കപ്പൂര്‍ പഞ്ചായത്തില്‍ ഹസീന ടീച്ചര്‍ തന്നെ വിജയിച്ചു!

തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുമുന്നേ സമൂഹ മാധ്യമങ്ങളിലാകെ വൈറലായ ഒരു വീഡിയോയാണ് പാലക്കാട് കപ്പൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി തെങ്ങിലവളപ്പില്‍ ഹസീന ടീച്ചര്‍ക്ക് വോട്ട് ചോദിച്ചുള്ള പ്രചരണ ഗാനം. സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന് ഗാനം റെക്കോര്‍ഡ് ചെയ്യുന്ന സ്റ്റുഡിയോയില്‍ നിന്നുള്ള വീഡിയോ, പാടുന്ന ആളുടെ തൊണ്ട പൊട്ടുന്ന ശബ്ദത്താലാണ് ശ്രദ്ധ നേടിയത്. വീഡിയോ വലിയ രീതിയില്‍ സമൂഹ...

തൂണ്‍ ഇടിഞ്ഞു പൊളിഞ്ഞ് കാല്‍നട യാത്രക്കാരന്റെ ദേഹത്തേക്ക്; നടുക്കുന്ന വീഡിയോ

ജയ്പുര്‍: അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന്‍ നിസഹായനായി പോകും പലപ്പോഴും. അത്തരമൊരു ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പണി നടക്കുന്ന കെട്ടിടത്തിന്റെ തൂണ്‍ ഇടിഞ്ഞു വീണ് കാല്‍നടയായി സഞ്ചരിക്കുന്ന ആളുടെ ദേഹത്തേക്ക് വീഴുന്നതാണ് ദൃശ്യത്തിലുള്ളത്. കെട്ടിടത്തിന്റെ മുകളിലുള്ള തൂണാണ് ഇടിഞ്ഞു താഴെ റോഡിലൂടെ നടക്കുകയായിരുന്ന ആളുടെ ദേഹത്ത് വീണത്. രണ്ട് പേര്‍...

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിലെ സി.പി.എം. സ്ഥാനാർഥി ലീഗിൽ

കായക്കൊടി (കോഴിക്കോട്): തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിലെ സി.പി.എം. സ്ഥാനാർഥിയെയും ഹാരാർപ്പണം ചെയ്ത് മുസ്‌ലിംലീഗിന്റെ പ്രകടനം കണ്ട് നാട്ടുകാർ അമ്പരന്നു. കായക്കൊടി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡായ പൂളക്കണ്ടിയിൽ സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച വി.കെ. ഷറഫുദ്ദീനാണ് ഫലം വരുന്നതിനുമുമ്പ് മുസ്‌ലിം ലീഗിൽ ചേർന്നത്. ലീഗ് വിമതനായ കുമ്പളംകണ്ടി അമ്മദിന് എൽ.ഡി.എഫ്. വോട്ട് മറിച്ചുവിറ്റെന്ന ആരോപണമുയർത്തിയാണ് ഷറഫുദ്ദീൻ മുസ്‌ലിംലീഗിൽ...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: പവന് 160 രൂപകൂടി 37,120 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. വ്യാഴാഴ്ച പവന് 160 രൂപകൂടി 37,120 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4640 രൂപയുമായി. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് വിലവര്‍ധന. ബുധനാഴ്ച പവന് 36,960 രൂപയായിരുന്നു വില. ഒരാഴ്ച തുടര്‍ച്ചയായി ഉയര്‍ന്നുന്നിരുന്ന  ആഗോള വിലയില്‍ സ്ഥിരതയാര്‍ജിച്ചിട്ടുണ്ട്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,864.36 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. കമ്മോഡിറ്റി...

പാലക്കാട് നഗരസഭയിലെ വിജയം; ‘ജയ് ശ്രീറാം’ മുഴക്കി ബാനറുകളുമായി ബി.ജെ.പിയുടെ പ്രകടനം

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച പാലക്കാട് നഗരസഭയിൽ ഭരണ തുടർച്ച നേടിയതിന് പിന്നാലെ ജയ് ശ്രീറാം എന്ന് എഴുതിയ ബാനറുകള്‍ ഉയര്‍ത്തി ബി.ജെ.പിയുടെ പ്രകടനം. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന ആഘോഷ പരിപാടിക്കിടെ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ ഉയര്‍ത്തുകയായിരുന്നു. സംഭവത്തിൽ വ്യാപക വിമർശനം ഉയരുകയാണ്. കഴിഞ്ഞ തവണ...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img