Friday, July 4, 2025

Latest news

കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

അബുദാബി: കാറപകടത്തില്‍ ഗുരുതര പരിക്കേല്‍ക്കുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്ത യുവതിക്ക് 10 ലക്ഷം ദിര്‍ഹം (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് അബുദാബി ട്രാഫിക് കോടതി. കാറിന് സാങ്കേതിക തകരാര്‍ സംഭവിച്ചപ്പോള്‍ റോഡരികിലേക്ക് മാറ്റി നിര്‍ത്തിയിട്ടതായിരുന്നു യുവതി. ഈ സമയം അശ്രദ്ധയോടെ വാഹനമോടിച്ച് വന്ന അറബ് സ്വദേശി, യുവതിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ സീറ്റിലിരുന്ന യുവതിയ്ക്ക്...

നിയമസഭയില്‍ അംഗ ബലം കൂട്ടാന്‍ ബിജെപി; പതിനഞ്ച് മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്രനിർദ്ദേശം

സംസ്ഥാനത്ത് പതിനഞ്ച് മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ബിജെപിക്ക് കേന്ദ്ര ഘടകത്തിന്‍റെ നിര്‍ദ്ദേശം. ഈ മണ്ഡലങ്ങളില്‍ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന വന്‍ തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കും. മുപ്പത് വോട്ടര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ വോട്ടുറപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. മുപ്പത്തയ്യായിരത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അതീവ പ്രാധാന്യത്തോടെ...

കേരളത്തില്‍ മത്സരിക്കാനില്ല, സഖ്യത്തിനില്ല, പ്രചാരണത്തിനുമില്ല: അസദുദ്ദീന്‍ ഉവൈസി

തിരുവനന്തപുരം : കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനു വരാനോ ഏതെങ്കിലും പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനോ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. തന്റെ പാര്‍ട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെന്നു നേരത്തെ തന്നെ പറഞ്ഞ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തില്‍ മത്സരിക്കാത്തതെന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ: ‘‘കേരളത്തില്‍...

ആരോഗ്യ, അടിസ്ഥാന, പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: ആരോഗ്യ, അടിസ്ഥാന-പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള 2021-22 വര്‍ഷ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ ബജറ്റാണ് ഇത്. സാമൂഹ്യക്ഷേമം, വനിതാ ശാക്തീകരണം, പ്രകൃതി സംരക്ഷണം, പട്ടികജാതി, പട്ടികവര്‍ഗ സംരക്ഷണം, തൊഴില്‍ സംരംഭങ്ങള്‍, കുട്ടികളുടെ ക്ഷേമം, ഭിന്നശേഷി വികസനം, വിദ്യഭ്യാസം, വയോജന...

നെക്സയ്‍ക്ക് ആറു വയസ്, മാരുതി വിറ്റത് ഇത്രയും ലക്ഷം കാറുകൾ!

രാജ്യത്തെ ഏറ്റവും വലിയ വാഹ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പാണ് നെക്സ.  ആറു വര്‍ഷം മുമ്പാണ് നെക്സയിലൂടെയുള്ള വിപണനം കമ്പനി ആരംഭിച്ചത്. ആറുവർഷത്തിനിടെ നെക്സയിലൂടെ മാരുതി സുസുക്കി വിറ്റഴിച്ചത് 13 ലക്ഷം വാഹനങ്ങളെന്നാണ് കണക്കുകള്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 മുതലാണ് നെക്സ വഴി മാരുതി വില്‍പ്പന ആരംഭിച്ചത്. എസ്-ക്രോസ്...

ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയിൽ ഇടം നേടി അദാനി എന്റർപ്രൈസസ്

മുംബൈ: കമ്പനിയുടെ ഓഹരി വില 9 ശതമാനം ഉയർന്ന് 719 രൂപയായതിനെ തുടർന്ന് അദാനി എന്റർപ്രൈസസ് ഇന്ത്യയിലെ ഏറ്റവും മൂല്യമുളള 50 കമ്പനികളുടെ പട്ടികയിൽ ഇടം നേടി. ബി എസ് ഇയിലെ ഇൻട്രാ ഡേ ട്രേഡിലായിരുന്നു കമ്പനിയുടെ മുന്നേറ്റം. ഉച്ചയ്ക്ക് 02:44 ന് 718 രൂപയിൽ വ്യാപാരം നടത്തിയ അദാനി എന്റർപ്രൈസസ് 78,554 കോടി രൂപയുടെ...

ഐശ്വര്യ കേരള യാത്രയ്ക്ക് പൊലീസുകാര്‍ സ്വീകരണം നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് പൊലീസ് ഉദ്യോഗസ്ഥര്‍. ആറ് പൊലീസുകാരാണ് എറണാകുളം ഡിസിസി ഓഫീസില്‍ എത്തി ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് രമേശ് ചെന്നിത്തലയ്ക്ക് ഷാള്‍ അണിയിച്ചത്. എറണാകുളം ജില്ലയിലെ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ പൊലീസ് സംഘടന നേതാക്കന്മാരാണ് ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യം ചെയ്യാനെത്തിയത്. കണ്‍ട്രോള്‍ റൂം എഎസ്‌ഐ...

ബേക്കല്‍ പൊലീസ്‌ സബ്‌ഡിവിഷന്‍ അനുവദിച്ചു; ഉപ്പള, പെരിയ സ്റ്റേഷനുകള്‍ കടലാസില്‍

കാസര്‍കോട്‌: കാസര്‍കോട്‌, ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ സബ്‌ഡിവിഷനുകള്‍ വിഭജിച്ച്‌ ജില്ലയില്‍ ബേക്കല്‍ സബ്‌ ഡിവിഷന്‍ അനുവദിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്‌. ബേക്കല്‍, മേല്‍പ്പറമ്പ്‌, ബേഡകം, രാജപുരം എന്നീ പൊലീസ്‌ സ്റ്റേഷനുകള്‍ക്കൊപ്പം മറ്റൊന്നു കൂടി ബേക്കല്‍ സബ്‌ഡിവിഷന്റെ കീഴില്‍ വരും. അമ്പലത്തറയോ, വെള്ളരിക്കുണ്ടോ ആയിരിക്കും കൂട്ടിച്ചേര്‍ക്കുക.നിലവില്‍ ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍...

ഐഷയുടെ വിവാഹ ആഭരണങ്ങൾ അടങ്ങിയ ബാഗ് ട്രെയിനിൽ മറന്ന് വെച്ച് നാദിർഷാ; ഒടുവിൽ സംഭവിച്ചത്

നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ഐഷയുടെ വിവാഹ ആഘോഷ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇതിനിടയിൽ ആരാധകരെ ഞെട്ടിച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് നാദിർഷ. മകൾ ഐഷയുടെ വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് യാത്രയ്ക്കിടെ ട്രെയിനിൽ മറന്നുവെച്ച അനുഭവമാണ് നാദിർഷ പറയുന്നത്. വ്യാഴാഴ്ച രാവിലെ ഐഷയുടെ വിവാഹത്തിനായി നാദിർഷായും കുടുംബവും മലബാർ എക്സ്പ്രസിലാണ് കാസർഗോഡ്...

ലോകത്ത് ഫോൺ കൂടുതൽ ഉപയോഗിക്കുന്നതിൽ മുന്നിൽ ഇന്ത്യക്കാരെന്ന് പഠനം

ദില്ലി: മൊബൈല്‍ ഫോണില്‍ ശരാശരി സമയം ചെലവഴിക്കുന്നവരില്‍ ലോകത്തില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് പഠനം. 2025ഓടു കൂടി ചെറുവീഡിയോകള്‍ കാണാന്‍ വിനിയോഗിക്കുന്ന സമയം നാല് മടങ്ങ് വര്‍ധിക്കുമെന്നും പഠനം പറയുന്നു. മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ നടത്തിയ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ട്രാഫിക് ഇന്‍ഡക്‌സിന്റെ ഈ വര്‍ഷത്തെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മൊബൈല്‍ഫോണില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കന്നവരില്‍ ഫിന്‍ലന്‍ഡ് കഴിഞ്ഞാല്‍ ഇന്ത്യയാണ്...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img