ആരോഗ്യ, അടിസ്ഥാന, പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

0
344

കാസര്‍കോട്: ആരോഗ്യ, അടിസ്ഥാന-പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള 2021-22 വര്‍ഷ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ ബജറ്റാണ് ഇത്. സാമൂഹ്യക്ഷേമം, വനിതാ ശാക്തീകരണം, പ്രകൃതി സംരക്ഷണം, പട്ടികജാതി, പട്ടികവര്‍ഗ സംരക്ഷണം, തൊഴില്‍ സംരംഭങ്ങള്‍, കുട്ടികളുടെ ക്ഷേമം, ഭിന്നശേഷി വികസനം, വിദ്യഭ്യാസം, വയോജന സംരക്ഷണം, യുവജന ക്ഷേമം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലും വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

97,03,24,637 രൂപ വരവും 95,37,22,000 രൂപ ചെലവും 1,66,02,637 രൂപ നീക്കിയിരിപ്പും വെക്കുന്നതാണ് ബജറ്റ്.ജില്ലയില്‍ കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. പെരിയയില്‍ കാര്‍ഷിക വ്യാപാര മൊത്തവിപണി സ്ഥാപിക്കും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും വിപണനം നടത്തുന്നതിനും ഇതോടെ ഒരു കേന്ദ്രീകൃത സംവിധാനം നിലവില്‍വരും.

ജില്ലയെ നിക്ഷേപസൗഹൃദമാക്കാന്‍ ലോക കാസര്‍കോട് സഭ സംഘടിപ്പിക്കും. കായിക മേഖലക്ക് കരുത്തേകാന്‍ സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌കൂളുകള്‍ സ്ഥാപിക്കും. രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് ജലബജറ്റ് തയ്യാറാക്കും. കാസര്‍കോട് വികസന പഠനകേന്ദ്രം സ്ഥാപിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here