ദുബൈ: ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വിസ അനുവദിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യുഎഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വിര്‍ച്വല്‍ തൊഴില്‍ വിസകള്‍ അനുവദിക്കാനാണ് ഞായറാഴ്‍ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ സമാനമായ പദ്ധതി ദുബൈ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
എല്ലാ രാജ്യക്കാര്‍ക്കും യുഎഇയില്‍ വിര്‍ച്വല്‍ വര്‍ക്ക് വിസക്ക്...
ഫോണില്‍ ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ ഇനി മുതല്‍ കംപ്യൂട്ടറിൽ വാട്ട്സ് ആപ്പിന്‍റെ വെബ് വേർഷൻ ഉപയോഗിക്കാം. ഉപയോക്താക്കളുടെ ദീര്‍ഘ നാളത്തെ ആവശ്യം നിറവേറ്റുന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഫോണിൽ ഇന്‍റർനെറ്റ് കണക്ഷനുള്ളപ്പോൾ മാത്രമേ ഇതുവരെ വാട്ട്സ് ആപ്പ് വെബ് പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നുള്ളൂ. മൾട്ടി- ഡിവൈസ് സപ്പോർട്ടിലൂടെയാണ് ഈ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത്.
പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ...
കാസര്‍ഗോഡ്: അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം തിരിച്ചടിയായത് കേരള ബി.ജെ.പിക്ക്.
ഇതോടെ വിഷയത്തില്‍ ബി.ജെ.പി നേതൃത്വം ഇടപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ണാടക നിലപാട് മയപ്പെടുത്തിയതെന്നും നിരീക്ഷണമുണ്ട്. തലപ്പാടിയില്‍ യാത്രക്കാര്‍ക്ക് ശനിയാഴ്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുണ്ടായിരുന്നില്ല.
കര്‍ണാടക അതിര്‍ത്ഥി മണ്ഡലമായ മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന...
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത എല്‍.ഡി.എഫ് പ്രചാരണ വേദിയില്‍ കൈയ്യേറ്റ ശ്രമം. വേദിയില്‍ പ്രസംഗിക്കുകയായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ പ്രസംഗത്തിനിടെ വേദിയില്‍ തള്ളിയിട്ടു.
മുഖ്യമന്ത്രി സംസാരിച്ച് വേദി വിട്ടതിന് ശേഷമായിരുന്നു സംഭവം. വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരുന്ന ബേബി ജോണിനെ വേദിയിലേക്ക് കടന്നുവന്ന വ്യക്തി തള്ളിയിടുകയായിരുന്നു.
ഡയസ് ഉള്‍പ്പെടെയാണ് മറിഞ്ഞുവീണത്. പിന്നാലെ റെഡ്...
ഭോപ്പാൽ: ലൈംഗിക പീഡന ശ്രമത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. മദ്ധ്യപ്രദേശിലെ സീധി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കടന്ന് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം 45 വയസുകാരി അരിവാളിന് മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ യുവതിക്കും യുവാവിനും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുവതിയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്....
പട്ടാമ്പി: സ്ഥാനാർത്ഥികൾക്കു വേണ്ടി ഭാര്യമാർ പ്രചാരണത്തിനിറങ്ങുന്നത് അപൂർവ്വമായ കാഴ്ചയല്ല. എന്നാൽ പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി റിയാസ് മുക്കോളിക്ക് വേണ്ടി ഭാര്യ ദിൽന ഏറ്റെടുത്തത് കൗതുകകരമായ പ്രചാരണ രീതിയിലാണ്. പട്ടാമ്പിയിലെ പ്രചാരണ വേദിയിൽ വച്ച് പാട്ടുപാടിയാണ് ദിൽന സദസ്സിനെ കൈയിലെടുത്തത്.
സദസ്സിൽ നിന്നുള്ള ആവശ്യപ്രകാരമാണ് ഇവർ മനോഹരമായ മാപ്പിള ഗാനം ആലപിച്ചത്. നൂറു കണക്കിന് പ്രവർത്തകരാണ് കൺവൻഷനിൽ...
ബന്തിയോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.7 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍. പത്വാടി സന്തടുക്കയിലെ മുനീര്‍ (46) ആണ് അറസ്റ്റിലായത്. കുമ്പള എസ്.ഐ. എം.ബി ഷാജിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ബന്തിയോട് അടുക്കയില്‍ നടത്തിയ പരിശോധനക്കിടെയാണ് മുനീറിനെ പിടിച്ചത്. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കുമ്പള: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.670...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...