സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.7 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

0
197

ബന്തിയോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.7 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍. പത്വാടി സന്തടുക്കയിലെ മുനീര്‍ (46) ആണ് അറസ്റ്റിലായത്. കുമ്പള എസ്.ഐ. എം.ബി ഷാജിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ബന്തിയോട് അടുക്കയില്‍ നടത്തിയ പരിശോധനക്കിടെയാണ് മുനീറിനെ പിടിച്ചത്. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

 

 

കുമ്പള: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.670 കിലോ ഗ്രാം കഞ്ചാവുമായി യുവാവ്‌ അറസ്റ്റില്‍. മീഞ്ച, സന്തടുക്കയിലെ അബ്‌ദുല്‍ റഹ്മാന്‍ (44) ആണ്‌ ഇന്നലെ രാത്രി ബന്തിയോട്‌, അടുക്കയില്‍ വച്ച്‌ കുമ്പള എസ്‌ ഐ എം പി ഷാജിയുടെയും സംഘത്തിന്റെയും പിടിയിലായത്‌.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വാഹന പരിശോദന നടത്തുന്നതിനിടയിലാണ്‌ അബ്‌ദുള്‍ റഹ്മാന്‍ സ്‌കൂട്ടറില്‍ എത്തിയത്‌. തടഞ്ഞു നിര്‍ത്തി പരിസോധിച്ചപ്പോളാണ്‌ കഞ്ചാവ്‌ കണ്ടെടുത്തതെന്നു പൊലീസ്‌ പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തെയും കേസുണ്ടെന്ന്‌ എസ്‌ ഐ എം പി ഷാജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here